കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് നഗരസഭ ബിജെപി ഭരിക്കും

  • By Athul
Google Oneindia Malayalam News

പാലക്കാട്: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു നഗരസഭയുടെ ഭരണം ബിജെപിക്ക്. പാലക്കാട് നഗരസഭയിലാണ് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിലേറുകയായിരുന്നു.

ചെയര്‍പേഴ്‌സണായി പുത്തൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നിന്ന് മത്സരിച്ച പ്രമീള ശശിധരനെ തിരഞ്ഞെടുത്തു. 52 അംഗ കൗണ്‍സിലില്‍ പ്രമീളയ്ക്ക് 24 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയയ്ക്ക് 19 വോട്ടും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി എ കുമാരിക്ക് 10 വോട്ടുമാണ് ലഭിച്ചത്.

bjp

പ്രമീള ശശിധരന്‍ ഇത് നാലാം തവണയാണ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസും സിപിമ്മും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ തന്നെ നഗരസഭ ബിജെപി ഭരിക്കുമെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ദിവസം എന്തെങ്കിലും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകുമോ എന്നുമാത്രമേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ.

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചു പോകാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ ഭരണ സ്തംഭനം ഉണ്ടാകുമെന്ന് ബിജെപിക്ക് പേടിക്കേണ്ട കാര്യവുമില്ല.

English summary
For the first time, the BJP has come to power in Palakkad municipality . It is also the first time in the history of the state that BJP is ruling a municipality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X