കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ 2 സീറ്റിൽ ജയം ഉറപ്പിച്ച് ബിജെപി; സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം!!

Google Oneindia Malayalam News

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി വിജയം കൈവരിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശകലന യോഗം. സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ ജനവികാരം പ്രകടമാകുമെന്ന് യോഗം വിലയിരുത്തി. ശബരിമല കേന്ദ്രീകരിച്ച് ബിജെപി മുന്നോട്ട് വച്ച രാഷ്ട്രീയ അജന്‍ഡ ജനം ചര്‍ച്ച ചെയ്തുവെന്ന ആത്മവിശ്വാസമാണ് ബിജെപി നേതൃയോഗത്തില്‍ പൊതുവില്‍ ഉയര്‍ന്നത്.

ഏറെ നാളത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ഫലം... മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു!

ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും അവലോകന യോഗത്തിൽ ഉയർന്നു. അമിത് ഷാ വന്നു പോയ ശേഷം പ്രധാന നേതാക്കളാരും പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നില്ലെന്ന് വിശകലകനയോഗത്തിൽ വിമർശനം ഉയർന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

BJP

വയനാട്ടിൽ ബിജെപി സഹായിച്ചില്ല എന്ന ബിഡിജെഎസ് ന്റെ വിമർശനം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും രണ്ടിരട്ടി വോട്ടുകൾ ബിജെപി നേടുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കിടയിലുള്ളത്. വടകരയിലും കൊല്ലത്തും ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായെന്നും ഇതു ഫലത്തില്‍ യുഡിഎഫിന് അനുകൂലമായി മാറിയെന്നും യോഗം വിലയിരുത്തി.

തൃശ്ശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായെന്നും സുരേഷ് ഗോപി നേരത്തെ മത്സരരംഗത്ത് ഇറങ്ങിയിരുന്നുവെങ്കില്‍ തൃശ്ശൂരില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമായിരുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെ‌ട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

English summary
BJP's electoral analysis meeting in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X