India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപിക്ക് പിഴച്ചതെവിടെ; ദേശീയ എക്‌സിക്യുട്ടീവില്‍ ചര്‍ച്ച, മാറ്റം വരുത്താന്‍ പദ്ധതികള്‍

Google Oneindia Malayalam News

ഹൈദരാബാദ്: കേരളത്തിലെ ബി ജെ പിയുടെ തളര്‍ച്ചയും തകര്‍ച്ചയും തെലങ്കാനയില്‍ നടക്കുന്ന ബി ജെ പി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ ബി ജെ പിയുടെ വളര്‍ച്ച കൂടി ലക്ഷ്യമിട്ട് നടത്തുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും പ്രകടനവും ചര്‍ച്ചയാകുമെന്നാണ് വിവരം.

ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...

1

ബി ജെ പിയുടെ വോട്ടിംഗ് ശതമാനം 2016ല്‍ കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ പ്രകടനം നിലനിര്‍ത്താന്‍ ബി ജെ പിക്ക് കഴിഞ്ഞിരുന്നില്ല. കൂടാതെ 2016ല്‍ കേരളത്തില്‍ ബി ജെ പി ആദ്യമായി സ്വന്തമാക്കിയ നേമം മണ്ഡലം 2021 ല്‍ കൈവിടുകയും ചെയ്തു. വന്‍ വിജയ സാധ്യത കല്‍പ്പിച്ച മണ്ഡലങ്ങളില്‍ പോലും ബി ജെ പിക്ക് പ്രതീക്ഷിച്ചത്ര മുന്നേറാന്‍ സാധിച്ചിരുന്നില്ല.

2

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വിജയ സാധ്യതയുള്ള രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഈ വിഷയങ്ങള്‍ എല്ലാം തന്നെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. ഭാവിയില്‍ കേരളത്തില്‍ മുന്നേറ്റം സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നിന്നും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

3

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളെ എ ക്ലാസായി തിരഞ്ഞെടുത്തിരുന്നു. ഇവിടെ വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് കരുതിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ തങ്ങളോടൊപ്പം എത്തുമെന്നാണ് ബി ജെ പി പ്രതീക്ഷിച്ചത്. എന്നാല്‍ അതും നടന്നില്ല.

4

എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ നേതൃമാറ്റത്തിലൂടെയാണ് കോണ്‍ഗ്രസ് ഇതിനെ നേരിട്ടത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടെങ്കിലും അവര്‍ സി പി എമ്മിലേക്കും എന്‍ സി പിയിലേക്കുമാണ് ചേക്കേറിയത്. എല്‍ ഡി എഫ് സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ മുഖ്യപ്രതിപക്ഷമായി ഉയരാന്‍ കഴിയുമെന്ന് ബി ജെ പി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷയും ബി ജെ പിക്ക് നഷ്ടപ്പെടുകയായിരുന്നു.

5

സംസ്ഥാനത്ത് എല്‍ ഡി എഫിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലും ബി ജെ പിക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നില്ല. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹം നിലനിന്നിരുന്നെങ്കിലും ഒരു മാറ്റവും സംഭവിച്ചില്ല. അടുത്തിടെ നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും ബി ജെ പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

6

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്‍ എ എന്‍ രാധാകൃഷ്ണനെയാണ് ബി ജെ പി പരീക്ഷിച്ചത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയെടുത്ത വോട്ടും ബി ജെ പിക്ക് ഇത്തവണ എത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എന്‍ ഡി എയുടെ രാഷ്ട്രീയം ചര്‍ച്ചയായതുമില്ല. ഇതോടെ കേരളത്തിലെ ബി ജെ പി നേതൃത്വം ആശങ്കയിലായി.

7

ദക്ഷിണേന്ത്യയില്‍ കര്‍ണാടക കഴിഞ്ഞാല്‍ പിന്നെ വേരോട്ടമുണ്ടാക്കാന്‍ ശ്രമിച്ച സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ വളര്‍ച്ച അന്നന്ന് താഴേക്കു പോകുന്ന കാഴ്ചയാണ് ദേശീയ നേതൃത്വം കണ്ടത്. അതുകൊണ്ട് തന്നെ ഈ വിഷയങ്ങള്‍ എല്ലാം തന്നെ ദേശീയ നേതൃത്വം ചര്‍ച്ച ചെയ്‌തേക്കും.

8

പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റ് ഉന്നത നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഹൈദരാബാദ് സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2024ലെ ദേശീയ തിരഞ്ഞെടുപ്പ്, പാര്‍ട്ടിയുടെ വിപുലീകരണം, ബി ജെ പിയുമായി ബന്ധപ്പെട്ട നയങ്ങള്‍ എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍.

9

ഈയിടെയായി നിരവധി സുപ്രധാന വിഷയങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് പ്രമേയങ്ങള്‍ പാസാക്കാനാണ് സാധ്യത. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ ഈയിടെയാണ് എട്ടുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയത്. അടുത്ത മാസങ്ങളിലും അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലും പല സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും യോഗത്തില്‍ പാര്‍ട്ടി ചര്‍ച്ച നടത്തിയേക്കും. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു - ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയാണ് അധികാരത്തിലുള്ളത്.

ബോംബ് ഇട്ടത് യുഡിഎഫിന്റെ അറിവോടെ; തകർക്കുകയാണ് ലക്ഷ്യം; വി ശിവൻകുട്ടിബോംബ് ഇട്ടത് യുഡിഎഫിന്റെ അറിവോടെ; തകർക്കുകയാണ് ലക്ഷ്യം; വി ശിവൻകുട്ടി

cmsvideo
  ആരാണീ കൂടെ നിന്ന് കുതികാല്‍ വെട്ടിയ ഷിന്‍ഡെ
  English summary
  BJP's Fall in Kerala will also be discussed at national executive meeting in Telangana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X