ബിജെപി നേതാക്കള്‍ക്ക് പൂട്ടുവീഴും, രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്; പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത ആശങ്ക
കൊച്ചി: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. 35 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച തിരഞ്ഞെടുപ്പില്‍ കയ്യിലുണ്ടായിരുന്ന ആകെ സീറ്റും നഷ്ടപ്പെടുത്തുകയും ചെയ്തു. വിജയ സാധ്യത കണക്കിലെടുത്ത് രണ്ട് സീറ്റില്‍ മത്സരിച്ച കെ സുരേന്ദ്രന് എട്ട് നിലയില്‍ പൊട്ടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കെ സുരേന്ദ്രന് അടക്കമുള്ള നേതൃത്വത്തിനെതിരെ ഒരി വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബിജെപിക്കെതിരെ രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ് നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

ഇടപെട്ട് ആര്‍എസ്എസ് നേതൃത്വം
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ബിജെപിക്കെതിരെ ആര്‍എസ്എസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഡിറ്റിംഗ് ആവശ്യമാണെന്നാണ് ആര്‍എസ്എസ് ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

നേതാക്കള്‍ എന്ത് ചെയ്യുന്നു
സംസ്ഥാനത്തെ ബിജെപി നേതാക്കളും കമ്മിറ്റികളും എന്തു ചെയ്യുന്നുവെന്നതില് വ്യക്തമായ പരിശോധനകള്‍ ആവശ്യമാണെന്ന് ആര്‍എസ്എസ് ബിജെപിയോട് നിര്‍ദ്ദേശിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇതാദ്യമായാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം ചര്‍ച്ച നടന്നത്. സംസ്ഥാനത്തെ തോല്‍വിയില്‍ ആര്‍എസ്എസിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

ആശങ്ക
സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലും ഭാവിയിലും മറ്റ് പരിവാര്‍ സംഘടനകള്‍ കടുത്ത ആശങ്ക അറിയിച്ചിരുന്നു. കേരളത്തിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംവിധാനമില്ലാത്തത് ഒരു കുറവായി ആര്‍എസ്എസ് നേതൃത്വം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളിലും ഒരു പരിശോധന വേണമെന്നാണ് നേതൃത്വം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

നാണക്കേടുണ്ടാക്കി
സംസ്ഥാന ബിജെപി നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയ ചില സംഭവങ്ങളും ആര്‍എസ്എസ് ചൂണ്ടിക്കാണിച്ചു. നേതാക്കള്‍ തമ്മിലുള്ള പരസ്യ തര്‍ക്കങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. കൂടാതെ സംഥാനാര്ത്ഥി നിര്‍ണയില്‍ വലിയ പാളിച്ചകളുണ്ടായെന്നും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.

ബാലശങ്കറിന്റെ പ്രതികരണം
ബിജെപിയുടെ പാര്‍ട്ടി ബുദ്ധി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന എസ് ബാലശങ്കറിന്റെ പ്രതികരണത്തെ കുറിച്ചും ആര്‍എസ്എസ് സൂചിപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്നാണ് ബാലശങ്കര്‍ ആരോപിച്ചത്. ഈ പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നു.

ആര്‍എസ്എസിനെതിരായ വിമര്‍ശനം
അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നേതൃത്വം ആര്‍എസ്എസിനെതിരെ രംഗത്തെത്തിയിരുന്നു. പ്രചാരണങ്ങള്‍ക്ക് പരിവാര്‍ സംഘടനകള്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നായിരുന്നു വിമര്‍ശനം. എ്നാല്‍ ഇത് ആര്‍എസ്എസ് മുഖവിലയ്ക്കെടുത്തില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടത് എല്ലാം ചെയ്യേണ്ടിയിരുന്നത് ബിജെപിയാണെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാട്ടി.

ഗ്രൂപ്പിസം
സംസ്ഥാന നേതൃത്വത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗ്രൂപ്പിസത്തിനെതിരെ ആര്‍എസ്എസ് കടുത്ത അതൃപ്തിയാണ് അറിയിച്ചത്. എന്നാല്‍ കൊടകര കുഴല്‍പണ കേസില്‍ ആര്‍എസ്എസ് ചുമതലക്കാരെയും വിവര ശേഖരണത്തിന് വിളിപ്പിച്ചിരുന്നെങ്കിലും അതിനെ കുറിച്ച് യാതൊരുവിധ ചര്‍ച്ചകളും യോഗത്തിലുണ്ടായിരുന്നില്ല.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!











Click it and Unblock the Notifications