കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ മിഷൻ കേരള; നദ്ദയുടെ വരവ് തന്ത്രങ്ങളൊരുക്കാൻ... മെഗായോഗം തൃശൂരിൽ, എ ക്ലാസ്സ് മണ്ഡലങ്ങൾക്ക് പരിഗണന

Google Oneindia Malayalam News

തൃശൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തില്‍ എത്തിയിരിക്കുന്നത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാനാണ്. വിഭാഗീയതയില്‍ പെട്ടുഴലുന്ന കേരളത്തിലെ ബിജെപിയ്ക്ക് പുതു ജീവന്‍ നല്‍കാന്‍ ജെപി നദ്ദയ്ക്ക് കഴിയുമോ എന്ന് കണ്ടറിയണം.

ഒടുവില്‍ ശോഭ അയഞ്ഞു... നദ്ദ പങ്കെടുക്കുന്ന യോഗത്തിൽ എത്തി; തിരിച്ചടിക്കാനുറച്ച നീക്കമോ, കേന്ദ്രത്തിന്റെ ഉറപ്പോഒടുവില്‍ ശോഭ അയഞ്ഞു... നദ്ദ പങ്കെടുക്കുന്ന യോഗത്തിൽ എത്തി; തിരിച്ചടിക്കാനുറച്ച നീക്കമോ, കേന്ദ്രത്തിന്റെ ഉറപ്പോ

ശോഭ കോർ കമ്മിറ്റിയിലേക്ക്? കേന്ദ്രത്തിന്റെ കർശന നിർദ്ദേശം... തഴഞ്ഞ 1,500 പേർക്കും പരിഗണന; സുരേന്ദ്രൻ ഒതുങ്ങും?ശോഭ കോർ കമ്മിറ്റിയിലേക്ക്? കേന്ദ്രത്തിന്റെ കർശന നിർദ്ദേശം... തഴഞ്ഞ 1,500 പേർക്കും പരിഗണന; സുരേന്ദ്രൻ ഒതുങ്ങും?

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലേയും പ്രതിനിധികളുടെ യോഗം അടുത്ത ദിവസം ആരംഭിക്കും. ഇത് കൂടാതെ ബിജെപി എ പ്ലസ് മണ്ഡലങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി പ്രത്യേക ആശയവിനിമയവും നടക്കുമെന്നാണ് വിവരം. വിശാദംശങ്ങള്‍...

മൂന്ന് കോണില്‍

മൂന്ന് കോണില്‍

കേരളത്തിലെ ബിജെപി മൂന്ന് കോണുകളിലായി വിഭജിച്ച് നില്‍ക്കുകയാണ്. ഏറ്റവും ശക്തം വി മുരളീധരനും കെ സുരേന്ദ്രനും നയിക്കുന്ന ഔദ്യോഗിക പക്ഷം തന്നെ. ഇതിന് പിറകെയാണ് പികെ കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ പക്ഷവും. ഇവരെ ഒന്നിപ്പിക്കാതെ കേരളത്തില്‍ വലിയ മാറ്റമൊന്നും ബിജെപിയ്ക്കുണ്ടാവില്ലെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യം യോഗം

ആദ്യം യോഗം


സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ നിന്നും ഉള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി ആണ് ആദ്യ യോഗം നടക്കുക. ഫെബ്രുവരി 6, ശനിയാഴ്ച തൃശൂരില്‍ വച്ചാണ് യോഗം. ഓരോ മണ്ഡലത്തില്‍ നിന്നും മൂന്ന് പ്രതിനിധികളെ ആയിരിക്കും യോഗത്തില്‍ പങ്കെടുപ്പിക്കുക. ഇവരെ കൂടാതെ സംസ്ഥാന നേതാക്കളും മറ്റ് സംഘടനാ ഭാരവാഹികളും എല്ലാം ഈ യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

തന്ത്രങ്ങള്‍ പുറത്തെടുക്കും

തന്ത്രങ്ങള്‍ പുറത്തെടുക്കും

ഓരോ മണ്ഡലത്തിനും ഓരോ തന്ത്രം എന്ന നിലയ്ക്കായിരിക്കും ഇത്തവണ ബിജെപിയുടെ പ്രചാരണം. എന്തൊക്കെയാണ് ഇതിനായി ആവിഷ്‌കരിക്കുക എന്നത് യോഗത്തില്‍ മണ്ഡലം പ്രതിനിധികള്‍ അവതരിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ദേശീയ അധ്യക്ഷന്റെ സാന്നിധ്യത്തില്‍ തന്നെ ഇതിന് അംഗീകാരവും നല്‍കിയേക്കും.

എ പ്ലസ് മണ്ഡലങ്ങള്‍

എ പ്ലസ് മണ്ഡലങ്ങള്‍

കേരളത്തില്‍ ബിജെപിയ്ക്ക് ഏറെ വിജയപ്രതീക്ഷയുള്ള 15 മണ്ഡലങ്ങളാണ് എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്താനാണ് പദ്ധതി. ഈ മണ്ഡലങ്ങളുടെ ചുമതലക്കാരുമായി പ്രത്യേക ആശയവിനിമയവും ജെപി നദ്ദയുടെ പരിപാടിയില്‍ ഉണ്ടെന്നാണ് വിവരം.

മാറിനില്‍ക്കുന്നവരും മാറ്റി നിര്‍ത്തിയവരും

മാറിനില്‍ക്കുന്നവരും മാറ്റി നിര്‍ത്തിയവരും

പുതിയ സംസ്ഥാന നേതൃത്വത്തോട് വിയോജിച്ച് മാറി നില്‍ക്കുന്നവരും മാറ്റി നിര്‍ത്തപ്പെട്ടവരും ആയി ജില്ല, മണ്ഡലം അടിസ്ഥാനത്തില്‍ ഒട്ടേറെ നേതാക്കളുണ്ട്. അവരെയെല്ലാം തിരികെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രായോഗികമായാല്‍ തന്നെ പാര്‍ട്ടിയുടെ അടിത്തറ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 പുതിയ പ്രഭാരിമാര്‍

പുതിയ പ്രഭാരിമാര്‍

നിലവില്‍ സിപി രാധാകൃഷ്ണനാണ് ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയതായി രണ്ട് പ്രഭാരിമാരെ കൂടി ബിജെപി നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വദ്ധ് നാരായണനും ആണ് അത്. ഇവര്‍ കേരളത്തിലെ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.

സമുദായ നേതൃത്വങ്ങളുമായി

സമുദായ നേതൃത്വങ്ങളുമായി

ഇതിനിടെ ജെപി നദ്ദ കേരളത്തിലെ എണ്‍പതോളം സമുദായ നേതാക്കളേയും കാണും എന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏതൊക്കെ സംഘടനകളുമായിട്ടാണ് കൂടിക്കാഴ്ച എന്നത് വഴിയെ പുറത്ത് വരും.

പിടിച്ചുനില്‍ക്കാന്‍

പിടിച്ചുനില്‍ക്കാന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങളാണ് ബിജെപി ഉന്നയിച്ചിരുന്നത് എങ്കിലും ഫലപ്രഖ്യാപനം വന്നപ്പോള്‍ അതെല്ലാം വെറുതേയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് വിജയിക്കാനായത് മാത്രമാണ് ഏക ആശ്വാസം. ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കിയില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിലെ പല തലകളും ഉരുണ്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാ തരം തൃണമൂല്‍ നേതാക്കളും ഇനി കൂട്ടത്തോടെ വരേണ്ട! ആവശ്യമുള്ളവരെ തങ്ങൾ തിരഞ്ഞെടുക്കുമെന്ന് ബിജെപിഎല്ലാ തരം തൃണമൂല്‍ നേതാക്കളും ഇനി കൂട്ടത്തോടെ വരേണ്ട! ആവശ്യമുള്ളവരെ തങ്ങൾ തിരഞ്ഞെടുക്കുമെന്ന് ബിജെപി

ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്‍പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനംഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്‍പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനം

Recommended Video

cmsvideo
Actor krishnakumar joins bjp

English summary
BJP's Mission Kerala: JP Nadda to hold meeting with representatives from all 140 constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X