Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് കേരളത്തിൽ ഭൂരിപക്ഷം ലഭിക്കാൻ സാധ്യത, കിംഗ് മേക്കറായും മാറാമെന്ന് ഇ ശ്രീധരൻ

പാലക്കാട്: ബിജെപിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് ഇ ശ്രീധരന്‍. ഒന്നുകില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുകയോ അല്ലെങ്കില്‍ സംസ്ഥാനത്ത് കിംഗ് മേക്കര്‍ ആകത്തക്ക തരത്തിലുളള സീറ്റുകള്‍ ലഭിക്കുകയോ ചെയ്യുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും തനിക്ക് വിജയം ഉറപ്പാണെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

മലമ്പുഴയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോയില്‍ ഇ ശ്രീധരന്‍ പങ്കെടുത്തിരുന്നു. അമിത് ഷാ പങ്കെടുത്ത പ്രചാരണ പരിപാടി മികച്ചതായിരുന്നുവെന്നും ആയിരക്കണക്കിന് ആളുകള്‍ ആണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഇടതുപക്ഷവും യുഡിഎഫും നയിച്ചിരുന്ന സര്‍ക്കാരുകള്‍ കാരണം ദുരിതത്തിലായ ആളുകള്‍ ഇത്തവണ മാറി ചിന്തിക്കുമെന്നും ജനം ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

bjp

ടെക്‌നോക്രാറ്റ് ആയി ജോലി ചെയ്യുന്നതും രാഷ്ട്രീയക്കാരനായി പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. താന്‍ തിരഞ്ഞെടുക്കപ്പെടുകയാണ് എങ്കില്‍ കേരളത്തിന് വളരെ ഉപകാരപ്രദമായിരിക്കുമെന്ന് ഇ ശ്രീധരന്‍ പറയുന്നു. കേരളത്തിലേക്ക് വ്യവസായങ്ങള്‍ കൊണ്ടുവരുന്നതില്‍ താന്‍ ശ്രദ്ധയൂന്നു. നിലവില്‍ കേരളത്തില്‍ ഒരു വ്യവസായവും ഇല്ലാത്ത സ്ഥിതിയാണ്. വ്യവസായങ്ങള്‍ക്ക് മാത്രമേ നാട്ടില്‍ സമ്പത്ത് എത്തിക്കാനാവൂ എന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Recommended Video

cmsvideo
    ചലച്ചിത്ര താരം കൃഷ്ണകുമാർ മനസ്സ് തുറക്കുമ്പോൾ | Krishna Kumar Interview | Oneindia Malayalam

    കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

    തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലാണ് എന്നും അതുകൊണ്ട് തന്നെ തൊഴില്‍ സൃഷ്ടിക്കുക എന്നത് സംസ്ഥാനത്ത് പരമപ്രധാനമാണ് എന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം ഉയര്‍ത്തും.സുതാര്യവും അഴിമതി രഹിതവും കഴിവുറ്റതുമായ ഒരു സര്‍ക്കാരായിരിക്കും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേരളത്തിലുണ്ടാവുക എന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട് ഇ ശ്രീധരന്റെ സാന്നിധ്യം മത്സരം കടുത്തതാക്കിയിരിക്കുകയാണ്.

    ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+