• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞ് തന്നെ; സ്മിത മേനോന്‍ വിഷയം ആയുധമാക്കാന്‍ മറു ചേരി, യോഗം നാളെ മുതല്‍

തിരുവനന്തപുരം: സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുമ്പോഴും കടുത്ത പ്രതിസന്ധിയിലൂടെയാണ് ബിജെപി സംസ്ഥാന ഘടകം മുന്നോട്ട് പോവുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരേയും മറികടന്ന് അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതിലെ അതൃപ്തി പാര്‍ട്ടിയില്‍ ഇപ്പോഴും ശക്തമാണ്. ഇതിന് പുറമെയാണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യി വി​ദേ​ശ​മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ൽ യുവതിയെ പങ്കെടുപ്പിച്ച വി മുരളീധരന്‍റെ നടപടിയും വിവാദമായത്. നാളെയും മറ്റന്നാളുമായി ചേരുന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഈ വിഷയങ്ങളെല്ലാം സജീവം ചര്‍ച്ചാ വിഷയമായേക്കും.

ജനീകയ അടിത്തറ

ജനീകയ അടിത്തറ

തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ജനീകയ അടിത്തറ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് രൂപം നല്‍കുക എന്ന പ്രധാന അജണ്ടയിലാണ് ബിജെപി ഭാരവാഹി യോഗം ചേരുന്നത്. എന്നാല്‍ പുനഃസംഘടനയെ തുടര്‍ന്നുള്ള പ്രശ്നം വി മുരുളീധരനും സ്മിതാ മേനോനും ഉള്‍പ്പെട്ട വിവാദങ്ങളുമാവും ചര്‍ച്ചയെ ചൂട് പിടിപ്പിക്കുക.

അബ്ദുള്ളക്കുട്ടിയുടെ നിയമനം

അബ്ദുള്ളക്കുട്ടിയുടെ നിയമനം

അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്‍റ് പദവിയില്‍ നിയമിച്ചതില്‍ ഗ്രൂപ്പിന് അതീതമായ വികാരമാണ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളത്. പ്രവര്‍ത്തന പാരമ്പ്യരമുള്ള നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച പദവിയായിരുന്നു ദേശീയ വൈസ് പ്രസിഡന്‍റ്. കുമ്മനം ഇല്ലെങ്കില്‍ വനിത എന്ന നിലയില്‍ ശോഭാ സുരേന്ദ്രനേയും പ്രതീക്ഷിച്ചിരുന്നു.

അമര്‍ഷം

അമര്‍ഷം

എന്നാല്‍ ഇത് രണ്ടും ഉണ്ടായില്ലെന്ന് മാത്രമല്ല, ഒരു വര്‍ഷം മുമ്പ് മാത്രം പാര്‍ട്ടിയിലേക്ക് എത്തിയ അബ്ദുള്ളക്കുട്ടിയെ പരിഗണിച്ചതാണ് വലിയ അമര്‍ഷത്തിന് ഇടയാക്കിയത്. ഇത് യോഗത്തില്‍ പ്രതിഫലിക്കുന്നത്. കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലെ പോരായ്മയായിട്ടാവും മറുപക്ഷം ഇതിനെ ഉയര്‍ത്തിക്കാട്ടുക. ആ ആരോപണങ്ങളില്‍ സുരേന്ദ്രന്‍ ഒരു പരിധിവരെ പ്രതിരോധത്തിലുമാകും.

ശോഭാ സുരേന്ദ്രന്‍ എത്തുമോ

ശോഭാ സുരേന്ദ്രന്‍ എത്തുമോ

ദേശീയ നേതൃത്വം എടുത്ത തീരുമാനം എല്ലാവ്വരും അംഗീകരിക്കണമെന്ന അച്ചടക്ക നിര്‍ദ്ദേശം വെച്ചായിരുന്നു സംസ്ഥാന നേതൃത്വം പരസ്യമായ അഭിപ്രായ പ്രകടനങ്ങളെ ഇതുവരെ പിടിച്ചു കെട്ടിയിരുന്നത്. എന്നാല്‍ ഭാരവാഹി യോഗത്തില്‍ ഇത് തുറന്ന വിമര്‍ശനങ്ങളിലേക്ക് കടക്കും. യോഗത്തിലേക്ക് ശോഭാ സുരേന്ദ്രന്‍ എത്തുമോ എന്ന കാര്യം സംശയമാണ്.

ആറുമാസമായി ശീതസമരം

ആറുമാസമായി ശീതസമരം

കഴിഞ്ഞ ആറുമാസമായി പാര്‍ട്ടിയുമായി ശീത സമരത്തിലാണ് ശോഭാ സുരേന്ദ്രന്‍. നേരത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വരെ പരിഗണിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ശോഭാ സുരേന്ദ്രന്‍. എന്നാല്‍ പിന്നീട് സുരേന്ദ്രന്‍ ആ പദവിയില്‍ എത്തിയതിന് ശേഷം നടന്ന പുനഃസംഘടനയില്‍ ശോഭാ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റി വൈസ് പ്രസിഡന്‍റ്മാരില്‍ ഒരാളാക്കിയിരുന്നു

യോഗത്തിന് എത്തുമോ

യോഗത്തിന് എത്തുമോ

ഇതേ തുടര്‍ന്നുണ്ടായ അതൃപ്തിയാണ് ശോഭയുടെ നിസ്സഹകരണത്തിന് കാരണം. ഇതിന് ശേഷം പാര്‍ട്ടിയുടെ പ്രവര്‍ത്തന പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് അവര്‍. ദേശീയ ഭാരവാഹി പട്ടികയിലുള്‍പ്പെടുത്തി ശോഭാ സുരേന്ദ്രന്‍റെ അതൃപ്തി പരിഹരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരിന്നത്. എന്നാല്‍ അതും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ അവര്‍ യോഗത്തിന് എത്തുമോയെന്നത് സംശയകരമാണ്.

മുരളീധരന്‍-സ്മിത മേനോന്‍ വിഷയം

മുരളീധരന്‍-സ്മിത മേനോന്‍ വിഷയം

മുരളീധരന്‍-സ്മിത മേനോന്‍ വിഷയം കൃഷ്ണദാസ് പക്ഷം യോഗത്തില്‍ സജീവ ചര്‍ച്ചാ വിഷയമാക്കിയേക്കും. സ്മിതാമേനോൻ വിദേശത്തെ മന്ത്രിതല യോഗത്തിൽ പങ്കെടുത്തത് ഇതിനകം തന്നെ വലയി വിവാദമായികഴിഞ്ഞിട്ടുണ്ട് . പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിക്കെതിരെ അന്വേഷണം തുടങ്ങിയ സാഹചര്യവും ചര്‍ച്ചകള്‍ക്ക് ചൂട് പകരും.

മറുപടികളും തൃപ്തികരമല്ല

മറുപടികളും തൃപ്തികരമല്ല

വിഷയത്തില്‍ മുരളീധരന്‍ നല്‍കിയ മറുപടികളും തൃപ്തികരമായിരുന്നില്ല. മു​ര​ളീ​ധ​ര​െൻറ അ​നു​മ​തി​യോ​െ​ട​യാ​ണ്​ അ​ബൂ​ദ​ാബി​യി​ൽ നടന്ന പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു സ്മിത മേനോന്‍റെ വാദം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ത​നി​ക്കെ​ങ്ങ​നെ അ​നു​മ​തി കൊ​ടു​ക്കാ​നാ​വുമെന്നായിരുന്നു വി മുരളീധരന്‍റെ മറുപടി. യുവതിയുടെ വിശദീകരണം ചൂണ്ടിക്കാട്ടിയതോടെ മറുപടിയില്‍ നിന്നും മന്ത്രി മലക്കം മറിഞ്ഞു.

ഗുരുതരമായ ചട്ടലംഘനം

ഗുരുതരമായ ചട്ടലംഘനം

സ്മിതാ മേനോന്‍ വിഷയത്തില്‍ ഗുരുതരമായ ചട്ടലംഘനം ഉണ്ടായതായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഔദ്യോഗിക സംഘത്തില്‍ പെടാത്തയാള്‍ മന്ത്രിയോടൊപ്പം അന്താരാഷ്ട്ര മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കുക. വി​ദേ​ശ​മ​ന്ത്രി​മാ​രോ​ടൊ​പ്പം യോ​ഗ​ത്തി​ൽ മു​ൻ​നി​ര​യി​ലി​രി​ക്കു​ക, ഔദ്യോഗിക ഫോട്ടോ സെഷനില്‍ പങ്കെടുക്കുക തുടങ്ങിയവയെല്ലാം അസാധാരണമായ നടപടികളായാണ് വിലയിരുത്തപ്പെടുന്നത്.

എത്രത്തോളം ഉയര്‍ത്തും

എത്രത്തോളം ഉയര്‍ത്തും

ജലീലിനെതിരെ പ്രോട്ടോക്കോൾ ലംഘനം ഉയർത്തി സമരം ചെയ്യുന്ന പാർട്ടിക്ക് ഈ വിവാദം തിരിച്ചടിയാകുമെന്ന വാദം കൃഷ്ണദാസ് പക്ഷം ഉയര്‍ത്തിയേക്കും. മുതിര്‍ന്ന നേതാക്കളെ ഭാരവാഹിത്വത്തില്‍ നിന്ന് തഴഞ്ഞെന്ന പൊതു പരാതിയെ ബലപ്പെടുത്തുന്ന രീതിയിലേക്ക് സ്മിതാ മേനോല്‍ നിയമനം ചര്‍ച്ചയാക്കും. വിമര്‍ശനങ്ങളുടെ പരിധി കൃഷ്ണദാസ് പക്ഷം എത്രത്തോളം ഉയര്‍ത്തും എന്നതാണ് കണ്ടറിയേണ്ടത്.

cmsvideo
  Hathras Case: BJP's Shobha Surendran supports Yogi Adithyanath | Oneindia Malayalam

  English summary
  Bjp's state meet tomorrow: krishdas faction may speak on smitha menon issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X