Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുന്നാളിന് ബിജെപിക്കാർക്ക് നല്ല ഭക്ഷണം കൊടുക്കും: പക്ഷെ വോട്ട് കിട്ടുമോ: കാരാട്ട് റസാഖ്

പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീടുകള്‍ സന്ദർശിക്കാനുള്ള ബിജെപി നേതാക്കളുടെ തീരുമാനം ഒരു രാഷ്ട്രീയ പാർട്ടി എത്തപ്പെട്ട ഗതികേടായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്ന് കൊടുവള്ളി മുന്‍ എം എല്‍ എ കാരാട്ട് റസാഖ്. നാല് വോട്ടെന്ന കോഴിക്കുഞ്ഞുങ്ങളെ തേടി പുഞ്ചിരിക്കുന്ന മുഖവുമായി കോഴിക്കൂട്ടിന് മുന്നിലെത്തുന്ന കുറുക്കൻമാർ മുസ്ലിം ഭവനങ്ങളിലെ ഊഷ്മളമായ സ്വീകരണം ആസ്വദിക്കുമ്പോൾ ചില കാര്യങ്ങൾ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കാനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. കാരാട്ട് റസാഖിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

പെരുന്നാൾ സുദിനത്തിൽ ആശംസയുമായി മുസ്ലീം ഭവനങ്ങളിലെത്താൻ ബി.ജെ.പി. തീരുമാനിച്ചിരിക്കുകയാണല്ലോ? ഒരു രാഷ്ട്രീയ പാർട്ടി എത്തപ്പെട്ട ഗതികേടായി മാത്രമേ ഇതിനെ കാണാനാകൂ.. എന്ന് മാത്രമല്ല കേരളത്തിൻ്റെ മഹത്തായ സാമൂഹിക ജീവിതവും സംസ്കാരവും മനസ്സിലാക്കുന്നതിൽ ബി.ജെ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും ഇത് ബോധ്യപ്പെടുത്തുന്നു.

koduvally-karatrazack-

ഓണമോ പെരുന്നാളോ ക്രിസ്തുമസോ ഏതുമാകട്ടെ ഒന്നിച്ചാഘോഷിക്കുകയും മുന്നറിയിപ്പും അനുവാദവുമില്ലാതെ പരസ്പരം ഭവനങ്ങളിൽ കടന്ന് ചെന്ന് അധികാരാവകാശത്തോടെ ഹൃദയങ്ങളും ആശംസകളും പങ്കുവെക്കുന്നതാണ് മലയാളിയുടെ പൈതൃകം. ഈ മഹത്തായ പൈതൃകം നൂറ്റാണ്ടുകളായി കൈമുതലായ ഒരു സമൂഹത്തിലേക്കും ഒരു സുപ്രഭാതത്തിൽ അരമനകളിലേക്കും മലയാറ്റൂർ മലനിരകളിലേക്കും ഈദ്ഗാഹുകളിലേക്കുമുള്ള നടത്തമുണ്ടല്ലോ അത് അപഹാസ്യവും നാല് വോട്ടിനു വേണ്ടിയുള്ള വില കുറഞ്ഞ രാഷ്ട്രീയ നാടകവുമായി മാത്രമേ കേരളം കാണുന്നുള്ളൂ .

പൊതുവേ അതിഥി സൽക്കാര പ്രിയരായ മുസ്ലീംകളെ സംബന്ധിച്ച് പെരുന്നാൾ ദിവസം എത്തുന്ന സന്ദർശകരെ ഹൃദയം കൊണ്ട് വരവേൽക്കുമെന്നതിൽ തർക്കമില്ല.വിഭവ സമൃദ്ധമായ സദ്യ ലഭിക്കുമെന്നതിലും സംശയമില്ല. അത് പ്രവാചക മാതൃകയുമാണ്.
നാല് വോട്ടെന്ന കോഴിക്കുഞ്ഞുങ്ങളെ തേടി പുഞ്ചിരിക്കുന്ന മുഖവുമായി കോഴിക്കൂട്ടിന് മുന്നിലെത്തുന്ന കുറുക്കൻമാർ മുസ്ലിം ഭവനങ്ങളിലെ ഊഷ്മളമായ സ്വീകരണം ആസ്വദിക്കുമ്പോൾ ചില കാര്യങ്ങൾ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണം..

കാരാട്ട് റസാഖിന്റെ ചോദ്യങ്ങള്‍

  • നാലര നൂറ്റാണ്ടിലധികം ഈ സമൂഹം ആരാധന നടത്തിയ ബാബരി മസ്ജിദ് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി തല്ലിത്തകർത്തതും കൊടും ചതിയിലൂടെ കവർന്നെടുത്തതും നീതിയാണോ?
  • ഒരു സംസ്ഥാന ഭരണം നിലനിർത്താൻ ഒരു മുൻ എംപിയും കുടുംബവുമടക്കം ആയിരക്കണക്കായ നിരപരാധികളെ ചുട്ടെരിച്ചത് ആ സമൂഹത്തിന് എങ്ങനെ മറക്കാനാകും?
  • പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കി പിറന്ന മണ്ണിൽ നിന്ന് ഒരു വിഭാഗത്തിനെ മതത്തിൻ്റെ നിറത്തിൽ ആട്ടിയോടിക്കാൻ ശ്രമിച്ചത് ആ സമൂഹത്തിന് എങ്ങിനെ പൊറുക്കാനാകും ...?
 karat-1
  • പിറന്ന മണ്ണിലെ പൗരനെ നോക്കി പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും നാടുവിടണമെന്ന് പറയുന്ന നിങ്ങളോട് ആ സമൂഹം എങ്ങിനെ സന്ധി ചെയ്യും..?
  • " പശു കടത്ത് " "ഗോ വധം " എന്നീ ഓമന പേരുകൾ ചാർത്തി ആ സമൂഹാഗംങ്ങളെ നിർദ്ദയം തല്ലിക്കൊല്ലുന്ന മൃഗീയതയോട് ആ സമൂഹത്തിന്ന് എങ്ങിനെ രാജിയാകാനാകും
  • ഇഷ്ട ഭക്ഷണം കഴിക്കാനും ഇഷ്ടവസ്ത്രം ധരിക്കാനും ജനാധിപത്യാവകാശമുള്ള രാജ്യത്ത് കയ്യൂക്കിൻ്റെ ബലത്തിൽ ഒരു വിഭാഗത്തിന് അത് നിഷേധിക്കുന്നത് ക്രൂരതയല്ലെ ?
  • രാജ്യത്ത് ആസൂത്രിതമായ സ്പോടനങ്ങളും വർഗീയ കലാപങ്ങളും സൃഷ്ടിച്ച് ഇരകളെ തന്നെ അപരാധികളും പ്രതികളുമാക്കി തീവ്രവാദ മുദ്ര ചാർത്തി ആയുസ്സ് മുഴുവൻ കാരാഗൃഹത്തിൽ തള്ളുന്ന ഭീകരതയോട് പൊറുക്കാൻ ആ സമൂഹത്തിനാകുമോ?
  • നീറുന്ന വേദനിക്കുന്ന ഇത്തരം നൂറു നൂറു നൊമ്പരങ്ങൾ മനസ്സിൽ പേറുന്ന ഒരു സമൂഹത്തിൻ്റെ ഭവനങ്ങളിലേക്കാണ് കാപട്യത്തിൻ്റെ പുഞ്ചിരിയുടെ അകമ്പടിയോടെ നിങ്ങൾ കടന്നു വരുന്നതെന്ന ഉത്തമ ബോധ്യം നിങ്ങൾക്കുണ്ടാകട്ടെ.....
  • ഉമ്മറപ്പടിയിൽ എത്തുന്നത് കൊടും ശത്രുവാണെങ്കിലും വിശാല ഹൃദയത്തിൽ പൊതിഞ്ഞ പുഞ്ചിരിയുമായി അവനെ സ്വീകരിക്കാൻ കൽപ്പിച്ച പ്രവാചകൻ്റെ അനുയായികളുടെ ഭവനങ്ങളിൽ നിങ്ങൾക്ക് ഊഷ്മള വരവേൽപ്പ് ലഭിക്കുമെന്നതിൽ സംശയമില്ല.. ആ ഊഷ്മളതയിലൂടെ നല്ല മനുഷ്യരാകാൻ നിങ്ങൾക്ക് കഴിയട്ടെ..... ആശംസകളോടെ....

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+