ബിജെപി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു; ജി രാമൻ നായർക്ക് പണികിട്ടി; കോൺഗ്രസ് പുറത്താക്കി!!
കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി പത്തനംതിട്ടയില്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വാഹകസമിതിയംഗം ജി രാമന്‍നായർക്ക് കിട്ടിയത് മുട്ടൻ 'പണി'. എഐസിസിയാണ് അച്ചടക്കനടപടിയെടുത്ത് അദ്ദേഹത്തെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു.
പ്രതിഷേധത്തില്‍ ബിജെപിയ്‌ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെന്ന ആരപോണം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം തള്ളിയിരുന്നു. അതിന് പിന്നാലെയാണ് കെപിസിസി നിര്‍വാഹകസമിതിയംഗം ബിജെപിയുടെ പരിപാടിയില്‍ ഉദ്ഘാടകനായി എത്തിയത്. നടപടിയില്‍ കോണ്‍ഗ്രസിനെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടന്നത്. വിശ്വാസികളായ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നേരത്തേ പന്തളം രാജ കുടുംബം നടത്തിയ പ്രതിഷേധത്തില്‍ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി ആയതു കൊണ്ടാണ് ശബരിമല വിഷയത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു രാമന്‍നായര്‍ പറഞ്ഞത്.












Click it and Unblock the Notifications