രണ്ട് കോർപ്പറേഷനുകളില്‍ ഭരണം ഉറപ്പെന്ന് ബിജെപി: വാർഡുകളില്‍ ലക്ഷങ്ങള്‍ ഇറക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകളില്‍ ഭരണം പിടിക്കാനുള്ള തന്ത്രവുമായി ബി ജെ പി. ജയസാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ പണം ഇറക്കാനും ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. ജയ സാധ്യതയുള്ള കോർപ്പറേഷൻ വാർഡുകളിൽ 10 മുതൽ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം. നഗരസഭാ വാർഡുകളിൽ അഞ്ചു മുതൽ 10 ലക്ഷം രൂപ വരെയും പഞ്ചായത്ത് വാർഡുകളിൽ മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെയുമായിരിക്കും ചിലവഴിക്കുക.
സംസ്ഥാനത്തെ ആകെ പതിനായിരം വാർഡുകളില്‍ വിജയിക്കുകയെന്ന ലക്ഷ്യമാണ് പാർട്ടികള്‍ക്കുള്ളത്. 400 ഗ്രാമ പഞ്ചായത്തുകളിലും 25 നഗരസഭകളിലും ഭരണം പിടിച്ചെടുക്കുമെന്നും ബി ജെ പി നേതൃത്വം അവകാശപ്പെടുന്നു. തൃശ്ശൂർ കോർപ്പറേഷനും തിരുവനന്തപുരം കോർപ്പറേഷനും പിടിച്ചെടുക്കുമെന്ന കാര്യം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. 110 ദിവസം കൊണ്ട് പാർട്ടിയെ ഒറ്റക്കെട്ടായി 'ടീം വികസിത കേരളം' ആയി മാറ്റാൻ കഴിഞ്ഞു. 30 വികസിത കേരള കൺവെൻഷനുകളിൽ പ്രവർത്തകരുമായി ചർച്ച ചെയ്ത് പരിപാടികൾ തീരുമാനിച്ചു. 23,000 ത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റുകളിൽ ബിജെപി മത്സരിക്കുന്നത് വിജയിക്കാനാണ്. ഒരു ലക്ഷം പേർ അതിനായി വിവിധ തലങ്ങളിൽ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വികസിത കേരളത്തിനായി ഹെൽപ്പ് ഡെസ്കുകൾ നമ്മൾ രൂപീകരിച്ചു. വരും ദിവസങ്ങളിൽ ജില്ലാ ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കും. 110 ദിവസം കൊണ്ട് സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷം ബിജെപിയാണ് എന്ന് ജനങ്ങൾക്ക് വ്യക്തമായി. സർക്കാരിനെതിരായ സമരങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും കോൺഗ്രസും യുഡിഎഫും വിട്ടുനിന്നപ്പോൾ ബിജെപി ജനങ്ങൾക്ക് വേണ്ടി സർക്കാരിനെതിരെ തെരുവിലിറങ്ങി.
യുപിഎ ഭരണത്തിനുശേഷം രാജ്യം എങ്ങനെയായിരുന്നു, അതുപോലെയാണ് 2025ലും കേരളത്തിന്റെ അവസ്ഥ. എവിടെയൊക്കെയായാലും അനാസ്ഥയും ദുർഭരണവും - സർക്കാർ, പ്രതിപക്ഷം ഇവയിൽ ഏരും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. 2014 മുതൽ ഇന്ത്യയിൽ മാറ്റങ്ങൾ കാണാൻ തുടങ്ങി. യുപിഎ സർക്കാർ തകർത്ത ഇന്ത്യയെ മോദിജി ഉയർത്തിക്കൊണ്ടുവന്നു. കേരളത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും നാൾക്കുനാൾ വർദ്ധിക്കുന്നു - അതിനെപ്പറ്റി സർക്കാരിനും പ്രതിപക്ഷത്തിനും ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മാത്രമാണ് കേരളത്തിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് വികസനം കൊണ്ടുവരാൻ പോകുന്നത്. ബിജെപിയെ വർഗീയ പാർട്ടി എന്നാണ് കോൺഗ്രസും സിപിഎമ്മും വിളിക്കുന്നത്. നിലമ്പൂരിൽ വർഗീയ തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയെയും പിഡിപിഐയും മുഖ്യധാരയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ആരാണ് എന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയം - അവസരവാദ, പ്രീണന, ദുർഭരണ രാഷ്ട്രീയമാണ്. ബിജെപി മുന്നോട്ടുവെക്കുന്നത് വികസന രാഷ്ട്രീയമാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയത്തിന്റെ സമയം കഴിഞ്ഞു. ഇനി ജനങ്ങളുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന ബിജെപിയുടെ രാഷ്ട്രീയത്തിന്റെ സമയമാണെന്നും രാജീവ് ചന്ദ്രശേഖരന്‍ കൂട്ടിച്ചേർത്തു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications