Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിന്റെ അന്തപ്പുരഹസ്യങ്ങൾ അറിയുന്ന മാധ്യമപ്രവർത്തകൻ; പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതേ തുടര്‍ന്ന് അപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പൊലീസ്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അപകടശേഷം ഇടിച്ച വണ്ടി നിര്‍ത്താതെ പോയതും ആളൊഴിഞ്ഞ സ്ഥലത്ത് നടന്ന അപകടവുമാണ് സംശയം ജനിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിപ്പ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.

ദുരൂഹത ആരോപിച്ച് ബിജെപി

ദുരൂഹത ആരോപിച്ച് ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എംടി രമേശ് എന്നിവരാണ് ഇപ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ഈ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

അന്തപ്പുരരഹസ്യങ്ങള്‍

അന്തപ്പുരരഹസ്യങ്ങള്‍

ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെടുന്നു- കെ സുരേന്ദ്രന്ഡ ഫേസ്ബുക്കില്‍ കുറിച്ചു.

അവിശ്വസനീയം

അവിശ്വസനീയം

പ്രിയ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ എസ് വി പ്രദീപിന്റെ മരണ വാര്‍ത്ത അവിശ്വസനീയം ആണെന്ന് എംടി രമേശ് പറഞ്ഞു. അധികാരി വര്‍ഗത്തിനെതിരെ എന്തും തുറന്നു പറയുന്ന പ്രദീപിന്റെ ശൈലി പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. ഈ മരണത്തിലും ഏറെ ദുരൂഹത ഉണ്ട്.. സത്യം പുറത്തു വരാന്‍ അന്വേഷണം ആവശ്യമാണെന്ന് എംടി രമേശ് ആവശ്യപ്പെട്ടു.

സിസിടിവി ക്യാമറകളില്ല

സിസിടിവി ക്യാമറകളില്ല

അതേസമയം, പ്രദീപിന്റെ അപകടം നടന്ന സ്ഥലത്ത് സിസിടിവി സംവിധാനം ഇല്ലെന്നാണ് മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് ഇപ്പോള്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍

മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രദീപ് പ്രവര്‍ത്തിച്ചിരുന്നു. മംഗളം ചാനല്‍ വിട്ടതിന് പിന്നാലെ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+