നീലേശ്വരത്ത് ബിജെപി - എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; പൊലീസ് ലാത്തിവീശി
നീലേശ്വരം: നീലേശ്വരത്തിനടുത്ത് തൈക്കടപ്പുറത്ത് ബിജെപി -എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തിവീശി ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചു.
രാത്രി 10 മണിയോടെ തൈക്കടപ്പുറം നടുവില്‍ പള്ളിക്ക് സമീപമാണ് സംഭവം. ഇവിടത്തെ ഇലക്ട്രിക് പോസ്റ്റില്‍ എഴുതിയത് മായ്ച്ചതിനെച്ചൊല്ലി ബി.ജെ.പി-എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഇരു വിഭാഗത്തിലേയും രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഇതിനിടെ സംഭവം സംബന്ധിച്ച് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തുകയും ലാത്തി വീശുകയുമായിരുന്നു. ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതിന് ബി.ജെ.പി-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നീലേശ്വരം പൊലീസ് സ്വമേധയാ കേസെടുത്തു.












Click it and Unblock the Notifications