കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!

Google Oneindia Malayalam News

കോഴിക്കോട്; മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കാന്‍ മാത്രം ബിജെപി ആയിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. നേരത്തെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചാല്‍ മുസ്ലീം ലീഗിനെയും ഒപ്പം കൂട്ടുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.അതിനാണ് കുഞ്ഞാലിക്കുട്ടി മറുപടിയുമായി എത്തിയത്. ബിജെപി ആ വെള്ളമങ്ങ് വെച്ചേക്ക്. ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണ്. ബിജെപിക്ക് ഇപ്പോള്‍ കേരളം ഭരിക്കുന്ന എല്‍ഡിഎഫിനെ വിളിച്ച് നോക്കാം. അവരാണ് നിങ്ങള്‍ക്ക് പറ്റിയത്. അവരുടെ ഭാഷയും ബിജെപിയുടേതും ഒന്നാണെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

1

ക്രൈസ്തവ-മുസ്ലീം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും, ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ഇത് വലിയ ചര്‍ച്ചയായിരുന്നു. കെ സുരേന്ദ്രന്‍ ഇത് ആദ്യം തള്ളിയിരുന്നു. എന്നാല്‍ പിന്നീട് പിന്തുണച്ചു. രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണ് ലീഗെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. പിന്നീട് ലീഗ് നയം മാറ്റി എന്‍ഡിഎയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ പുച്ഛിച്ച് തള്ളുന്നുവെന്നാണ് നേരത്തെ കെപിഎ മജീദ് അടക്കമുള്ളവര്‍ പറഞ്ഞത്.

അതേസമയം നിയമസഭയിലേക്ക് മൂന്ന് വട്ടം മത്സരിച്ചവരെ മാറ്റി നിര്‍ത്തുമെന്ന് ഗുണം ചെയ്യുമെന്നാണ് അനുഭവമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തീരുമാനം തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന് വലിയ നേട്ടമുണ്ടാക്കി കൊടുത്തു. നിയമസഭാ സ്ഥാനാര്‍ത്തി നിര്‍ണയത്തിലും പുതിയ നിബന്ധന ആലോചിക്കാവുന്നതാണ്. സ്ത്രീകള്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പക്ഷേ കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നും, ഇത്തവണ പുതുമുഖങ്ങള്‍ മത്സരിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന. വിജയസാധ്യതയുള്ള സീറ്റ് നല്‍കാനുള്ള സാധ്യത കുറവാണ്. അതിന് ഒരുപാട് പേര്‍ മത്സരിക്കാനുമുണ്ട്. വനിതാ ലീഗ് സ്ഥാനാര്‍ത്ഥിത്വത്തിനായി വാശിപിടിക്കുന്നുണ്ട്. അതേസമയം സീറ്റ് നല്‍കിയില്ലെങ്കില്‍ മാറ്റത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണെന്ന വിമര്‍ശനവും ശക്തമാവും. അതുകൊണ്ട് പോരിനൊരു സീറ്റ് നല്‍കാന്‍ തന്നെയാവും മുസ്ലീം ലീഗിന്റെ ശ്രമം.

നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം

English summary
bjp should invite ldf to nda, muslim league is always secular says pk kunhalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X