ബിജെപി സഖ്യമോ? അങ്ങിനെയൊന്ന് കേട്ടിട്ടേയില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് ബി.ജെ.പി എസ്.എന്‍.ഡി.പി കൂട്ടുകെട്ട്. ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ടിനെ തുടക്കം മുതല്‍ ആക്രമിച്ചാണ് സിപിഎം തെരഞ്ഞെടുപ്പിനിറങ്ങിയത്. കോണ്‍ഗ്രസും മോശമല്ലാത്ത രീതിയില്‍ ഇവര്‍ക്കെതിരെ പ്രതികരിച്ചു. ഇവരുടെ കൂട്ടുകെട്ട് തങ്ങളുടെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുമെന്നായിരുന്നു മുന്നണികളുടെ ഭയം.
എന്നാല്‍, സംഘ്പരിവാര്‍ ആര്‍എസ്എസ് കളത്തില്‍ എസ്എന്‍ഡിപിയെ തളയ്ക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അഴിമതി ഉയര്‍ത്തിക്കാട്ടി സിപിഎം സമര്‍ഥമായി തടഞ്ഞപ്പോള്‍ വെള്ളാപ്പള്ളിയുടെ കൂട്ടുകെട്ട് ബിജെപി സമ്മാനിച്ചത് നിരാശമാത്രം. വെള്ളാപ്പള്ളിയുടെ സ്വന്തം വാര്‍ഡില്‍ ബിജെപി മൂന്നാംസ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

എസ്എന്‍ഡിപി ശക്തികേന്ദ്രങ്ങളെന്ന് ഘോഷിച്ചിരുന്ന സ്ഥലത്തെല്ലാം ബിജെപിക്ക് അടിതെറ്റിയതോടെ വെള്ളാപ്പള്ളി നടേശന്‍ ഞാനന്നൊമറിഞ്ഞില്ലേ എന്നമട്ടില്‍ തടിതപ്പുകയാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പിന്നാലെ ബിജെപിയുമായി സഖ്യമുണ്ടാക്കിയ കാര്യം താന്‍ കേട്ടിട്ടുപോലുമില്ലെന്നാണ് വെള്ളാപ്പള്ളി ഒരു മാധ്യമത്തോട് പറഞ്ഞത്.
വെള്ളാപ്പള്ളിയുമായുള്ള രാഷ്ട്രീയസഖ്യം എന്തുഗുണം ചെയ്തു എന്ന ചോദ്യത്തിന് ബിജെപി നേതാക്കളും വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയാണ്. എസ്എന്‍ഡിപി സഖ്യമില്ലാത്തിടത്തെല്ലാം ബിജെപി മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ വെള്ളാപ്പള്ളിയുടെ കൂട്ടുകെട്ട് തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ ബിജെപി.












Click it and Unblock the Notifications