• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മേജര്‍ രവിയെ പരിഗണിച്ചത് ഒരു കാര്യം കൊണ്ട് മാത്രം; താരത്തിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ സന്ദീപ് വാര്യർ

തിരുവനന്തപുരം: നടനും സംവിധായനകനുമായ മേജര്‍ രവിയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. മേജര്‍ രവി ബിജെപി അംഗമായിരുന്നില്ലെന്നും അദ്ദേഹം ഒരു വിമുക്ത ഭടനായതുകൊണ്ട് മാത്രമാണ് പരിഗണിച്ചതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുത്തതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. ട്വന്റി ഫോര്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ മേജര്‍ രവി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത് ബിജെപിയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും പല കാര്യങ്ങളിലും അഭിനന്ദിച്ച് മേജര്‍ രവി നേരത്തെ രംഗത്തെത്തിയിരുന്നു.

ആര്‍എസ്പി എല്‍ പിളര്‍ന്നു; കോവൂര്‍ കുഞ്ഞുമോന് പണികൊടുത്ത് ഒരു വിഭാഗം യുഡിഎഫിലേക്ക്

എന്നാല്‍ അടുത്തിനിടെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയില്‍ മേജര്‍ രവി വിമര്‍ശിക്കുകയുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചതിന് നേതാക്കളില്‍ നിന്നും ഒരു നന്ദി വാക്ക് പോലും തനിക്ക് ലഭിച്ചില്ലെന്നാണ് മേജര്‍ രവി പറഞ്ഞത്. ബിജെപിയിലെ എല്ലാ നേതാക്കള്‍ക്കും തനിക്കെന്ത് കിട്ടും എന്നുളള ചിന്തയാണെന്നും മേജര്‍ രവി തുറന്നടിച്ചിരുന്നു.

വീണയെ പൂട്ടും;സ്ഥാനാർത്ഥിയെ സർവ്വേയിലൂടെ കണ്ടെത്തി കോൺഗ്രസ്, ഇറങ്ങുക ഈ വനിത നേതാവ്

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ കൊച്ചിയില്‍ വച്ചാണ് മേജര്‍ രവി ഇന്ന് പങ്കാളിയായിരിക്കുന്നത്. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളാണ് ഐശ്വര്യ കേരള യാത്രാ വേദിയിലേക്ക് മേജര്‍ രവിയെ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ ഷാള്‍ അണിഞ്ഞ് വേദിയില്‍ ഇരുന്ന മേജര്‍ രവി പരിപാടിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവെ ബിജെപി സഹയാത്രികനായ ഒരു സെലിബ്രിറ്റി കോണ്‍ഗ്രസുമായി അടുത്തത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്.

മേജര്‍ രവിയെയൊക്കെ ആഘോഷിക്കണമെങ്കില്‍, ചില്ലറ ഉളുപ്പ്‌കേടൊന്നും പോരാ; വിമര്‍ശനവുമായി വി ആര്‍ അനൂപ്

മുകേഷും ഗണേഷും മാത്രമല്ല, കൊല്ലത്ത് നിന്ന് ഒരു സിനിമാക്കാരൻ കൂടി, പുനലൂരിൽ എംഎ നിഷാദിന് സാധ്യത

മലബാറില്‍ 20 സീറ്റ് പിടിക്കും, കോണ്‍ഗ്രസ് കളി മാറ്റുന്നു, ധര്‍മജന്‍ അടക്കം വരും, ഇടതിനെ ഞെട്ടിക്കും!

English summary
BJP spokesperson Sandeep Warrier criticizes director Major Ravi's entry into Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X