അദാനി അടക്കമുള്ള വിഷയങ്ങള്‍ ചർച്ചചെയ്യുന്നത് ഒഴിവാക്കാൻ ബിജെപി പാർലമെന്റ് സ്തംഭിപ്പിക്കുന്നു: എളമരം

തിരുവനന്തപുരം:ദേശീയപ്രാധാന്യമുള്ള പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യുന്നത് ഒഴിവാക്കാൻ ബി ജെ പി പാർലമെന്റ് സ്തംഭിപ്പിക്കുകയാണെന്ന ആരോപണവുമായി സി പി എം നേതാവും രാജ്യസഭ എംപിയുമായ എളമരം കരീം. പ്രതിപക്ഷ കക്ഷികൾ യോജിച്ച് പ്രശ്നങ്ങൾ പാർലിമെന്റിൽ ഉയർത്തുന്നത് ബി ജെ പിയെ ഭയപ്പെടുത്തുകയാണ് . അദാനിയുടെ കമ്പനികൾ നടത്തിയ സാമ്പത്തിക വെട്ടിപ്പും, എൽ ഐ സി, എസ് ബി ഐ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പണം നഷ്ടമായതുമെല്ലാം കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെയാണെന്ന സത്യം ചർച്ചചെയ്യപ്പെടുന്നത് ബോധപൂർവം തടയുകയാണ് ബി ജെ പിയെന്നും അദ്ദേഹം ആരോപിക്കുന്നു. എളമരം കരീമിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ദേശീയപ്രാധാന്യമുള്ള പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യുന്നത് ഒഴിവാക്കാൻ ബിജെപി പാർലമെന്റ് സ്തംഭിപ്പിക്കുന്നു. ലോക്സഭയിലും രാജ്യസഭയിലും തിങ്കളാഴ്ച മുതൽ കാണുന്ന ദൃശ്യമിതാണ്. ഭരണകക്ഷി തന്നെ സഭാ നടപടികൾ തടസപ്പെടുത്തുന്നത് വളരെ അസാധാരണമായ നടപടിയാണ്.
ഹിൻഡൻബർഗ് വെളിപ്പെടുത്തിയ അദാനിയുടെ സാമ്പത്തിക വെട്ടിപ്പുകൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ബിജെപിയിതര സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന ഗവർണർമാരുടെ ഇടപെടലുകൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളാണ് പ്രതിപക്ഷം സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചത്. തൃണമൂൽ കൊൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്.
പ്രതിപക്ഷ കക്ഷികൾ യോജിച്ച് പ്രശ്നങ്ങൾ പാർലിമെന്റിൽ ഉയർത്തുന്നത് ബിജെപിയെ ഭയപ്പെടുത്തുന്നു. അദാനിയുടെ കമ്പനികൾ നടത്തിയ സാമ്പത്തിക വെട്ടിപ്പും, എൽഐസി, എസ്ബിഐ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പണം നഷ്ടമായതുമെല്ലാം മോഡി സർക്കാരിന്റെ ഒത്താശയോടെയാണെന്ന സത്യം ചർച്ചചെയ്യപ്പെടുന്നത് ബോധപൂർവം തടയുകയാണ് ബിജെപി.
സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾ ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷ പാർട്ടി നേതാക്കളെയും ശ്വാസം മുട്ടിക്കുകയാണ്. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ ഭരണം നടത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് ഗവർണർമാർ സ്വീകരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഈ കാര്യങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യപ്പെടുന്നത് ഒഴിവാക്കലാണ് ബിജെപിയുടെ ലക്ഷ്യം.
അദാനി നടത്തിയ വെട്ടിപ്പ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എംപിമാർ ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. രാജ്യം മുഴുവൻ ഓടിനടന്ന് അന്വേഷണം നടത്തുന്ന ഇഡിയോ സെബിയോ അദാനിയുടെ വെട്ടിപ്പുകൾ കണ്ട ഭാവം നടിക്കുന്നില്ല. ഈ പ്രശ്നം സംയുക്ത പാർലമെന്ററി സമിതിയോ സുപ്രീം കോടതി നേതൃത്വത്തിലോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വ്യാഴാഴ്ച പാർലമെന്റ് മന്ദിരത്തിന് ചുറ്റും മനുഷ്യച്ചങ്ങല തീർത്തു. വരും നാളുകളിലും യോജിച്ച പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications