കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇ ശ്രീധരൻ ബിജെപിയുടെ സജീവ പ്രവര്‍ത്തനത്തിലുണ്ട്', സേവനം തുടര്‍ന്നും ലഭിക്കുമെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സജീവ രാഷ്ട്രീയം വിടുകയാണെന്ന മെട്രോമാന്‍ ഇ ശ്രീധരന്റെ പ്രഖ്യാപനം ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപിക്ക് ഇ ശ്രീധരന്‍ കൈ കൊടുത്തത്. സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ട് വരെ ഇ ശ്രീധരന്‍ അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ പാലക്കാട് മത്സരിച്ച ഇ ശ്രീധരന്‍ സിറ്റിംഗ് എംഎല്‍എ ഷാഫി പറമ്പിലിനോട് പരാജയം ഏറ്റുവാങ്ങി.

അഭിലാഷ് മോഹന്‍ മീഡിയ വണ്‍ ചാനല്‍ വിടുന്നു; ഇനി പുതിയ തട്ടകത്തില്‍അഭിലാഷ് മോഹന്‍ മീഡിയ വണ്‍ ചാനല്‍ വിടുന്നു; ഇനി പുതിയ തട്ടകത്തില്‍

സജീവ രാഷ്ട്രീയം വിടുകയാണ് എന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയെങ്കിലും അദ്ദേഹം ബിജെപിയുടെ സജീവ പ്രവര്‍ത്തനത്തിലുണ്ടെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദം. ഇ ശ്രീധരന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ബിജെപിക്ക് യഥാസമയം ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസം ഉണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

88

അതിനിടെ കർഷക സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് എതിരെ കെ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. കേരളം ഭരിക്കുന്നത് കർഷകരെ ദ്രോഹിക്കുന്ന സർക്കാരാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഗുജറാത്തിൽ നടന്ന ദേശീയ കൃഷി - ഭക്ഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ തത്സമയ പ്രദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കർഷകർക്ക് വേണ്ടി വെറും വാചകകസർത്ത് മാത്രം നടത്തുന്ന സർക്കാരാണ് പിണറായി വിജയന്റേതെന്ന് സുരേന്ദ്രൻ പറഞ്ഞു.

''കേരളത്തിൽ താങ്ങുവിലയേയില്ല. സംസ്ഥാന സർക്കാർ താങ്ങുവില പ്രഖ്യാപിച്ച ഏതെങ്കിലും ഉത്പന്നത്തിന് അവർ പണം കൊടുക്കുന്നുണ്ടോ? കേന്ദ്രത്തിന്റെ സബ്സിഡി കൊണ്ട് മാത്രമാണ് കേരളത്തിലെ കർഷകർ കൃഷി ചെയ്യുന്നത്. സംസ്ഥാനം ഒരു സഹായവും നൽകുന്നില്ല. കേരളത്തിലെ കാർഷികരംഗം തകർന്ന തരിപ്പണമായി''. പാർലമെന്റിൽ കേരളത്തിലെ കർഷകർക്ക് വേണ്ടി ശബ്ദിക്കാൻ പോലും ഇവിടെ നിന്ന് ജയിച്ചുപോയവർ തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ

Recommended Video

cmsvideo
കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

''പ്രധാനമന്ത്രി ജെവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് കാർഷിക വിപ്ലവത്തിനുള്ള തയ്യാറെടുപ്പാണ്. ധന സഹായം ഉൾപ്പെടെ നൽകി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം. നമ്മുടെ കാർഷികരീതിയിൽ മാറ്റം വരണമെന്ന് ജനം ആഗ്രഹിക്കുന്നു. ഭക്ഷണരീതി കാരണം രോഗങ്ങൾ വരുന്നതിൽ ഏറ്റവും മുന്നിൽ കേരളമാണ്. രാസവസ്തുക്കളുടെ ഉപയോഗം നമ്മുക്ക് ലഭിക്കുന്ന പച്ചക്കറികളെ അപകടകരമാക്കുന്നു''. കർഷക സമരം പിൻവലിച്ചതോടെ ഇടനിലക്കാർ ചുവടുറപ്പിക്കുകയും പച്ചക്കറിക്ക് തീവിലയാവുകയും ചെയ്തുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

English summary
BJP State Chief K Surendran says that E Sreedharan will continue serving BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X