കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലിനെതിരായ പരാമര്‍ശനം: രാഷ്ട്രീയ നേതാവിന് യോജിക്കാത്തത്, മാധ്യമശ്രദ്ധയ്ക്ക്; ബിജെപി തിരുത്തുന്നു

കമല്‍ വിഷയത്തില്‍ എഎന്‍ രാധാകൃഷ്ണന് കുമ്മനം രാജശേഖരന്റേയും ഒ രാദഗോപാല്‍ എംഎല്‍എയുടേയും രൂക്ഷ വിമര്‍ശനം. കോട്ടയത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തിലായിരുന്നു വിമര്‍ശനം.

  • By Jince K Benny
Google Oneindia Malayalam News

കോട്ടയം: സംവിധായകന്‍ കമലിനോട് രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് ബിജെപി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ രാജഗോപാല്‍ എംഎല്‍എയുമാണ് എഎന്‍ രാധാകൃഷ്ണനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇത്തരം പരാമാര്‍ശം ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ല. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇത്തരം പരാമര്‍ശമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

AN Radhakrishnan

അതുപോലെ കമ്യൂണിറ്റ് വിപ്ലവ നായകനായ ചെഗുവേരയെ പ്രകീര്‍ത്തിച്ച ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭന്റെ പരാമര്‍ശം അനവസരത്തിലായിരുന്നുവെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. മാത്യകയാക്കേണ്ട വ്യക്തിത്വമല്ല ചെഗുവേര എന്ന് നിരീക്ഷിച്ച ആര്‍എസ്എസ് പത്മനാഭന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി. സിപിഎമ്മില്‍ ചേരുന്നതിനുള്ള വഴിയൊരുക്കമാണ് സികെപിയുടെ നീക്കമെന്ന ആക്ഷേപവും പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്നുണ്ട്. തൃപ്തികരമായ മറുപടി നല്‍കി ക്ഷമാപണം നടത്തിയില്ലെങ്കില്‍ സംഘടനാ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

English summary
BJP Leaders Kummanam Rajasekharan and O Rajagopal MLA against AN Radhakrishnan on Kamal issue. They said that these type of talks may affect party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X