കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് കുമ്മനം! സിപിഎം ആക്രമണങ്ങൾക്കെതിരെ ഗവർണറെ കണ്ടു...

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഗവർണർ പി സദാശിവത്തെ നേരിട്ട് കണ്ട് പരാതി നൽകിയത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സിപിഎം നടത്തുന്ന അക്രമം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണർക്ക് പരാതി നൽകി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഗവർണർ പി സദാശിവത്തെ നേരിട്ട് കണ്ട് പരാതി നൽകിയത്.

'ക്രിസ്മസ് ആയിട്ട് മര്യാദയ്ക്ക് തുണി എടുത്തൂടേ'... അമലാ പോളിന് നേരെ സദാചാര വാദികളുടെ സൈബർ ആക്രമണം...'ക്രിസ്മസ് ആയിട്ട് മര്യാദയ്ക്ക് തുണി എടുത്തൂടേ'... അമലാ പോളിന് നേരെ സദാചാര വാദികളുടെ സൈബർ ആക്രമണം...

അമേരിക്കയിലെ ക്രിസ്ത്യൻ പള്ളികൾ അമ്പലമാകുന്നു! പള്ളികൾ വാങ്ങി ക്ഷേത്രമാക്കുന്നത് ഗുജറാത്തുകാർ...അമേരിക്കയിലെ ക്രിസ്ത്യൻ പള്ളികൾ അമ്പലമാകുന്നു! പള്ളികൾ വാങ്ങി ക്ഷേത്രമാക്കുന്നത് ഗുജറാത്തുകാർ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ ഏകപക്ഷീയമായി ബിജെപി, ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കപ്പെടുകയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം 15 ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. സംഘപരിവാർ പ്രവർത്തകർക്ക് നേരെ അറുനൂറിലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതെല്ലാം തടയാൻ ഗവർണർ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ബിജെപി പ്രതിനിധി സംഘത്തിന്റെ ആവശ്യമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

മുഖ്യമന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല...

മുഖ്യമന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല...

സിപിഎം ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ട് കാര്യമില്ലാത്തതിനാലാണ് സംസ്ഥാനത്തിന്റെ ഭരണ തലവനായ ഗവർണറെ സമീപിച്ചതെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്. പിണറായി വിജയന്റെ ഭരണത്തിൽ ഏകപക്ഷീയമായി ബിജെപി, ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കപ്പെടുകയാണ്. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം 15 ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. സംഘപരിവാർ പ്രവർത്തകർക്ക് നേരെ അറുനൂറിലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.

സിപിഎം ആക്രമം

സിപിഎം ആക്രമം

നൂറു കണക്കിന് സംഘപരിവാർ പ്രവർത്തകർക്കാണ് വിവിധ അക്രമസംഭവങ്ങളിൽ പരിക്കേറ്റിട്ടുള്ളത്. കണ്ണൂരിന് പുറമേ തൃശൂർ, കോട്ടയം ജില്ലകളിലേക്കും സിപിഎം ആക്രമം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതു തടയാൻ ഗവർണർ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

രീതി മാറ്റി...

രീതി മാറ്റി...

കേരളത്തിലെ കൊലപാതകങ്ങൾ രാജ്യവ്യാപകമായി ചർച്ചയായതോടെ സിപിഎം അക്രമരീതി മാറ്റിയിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. ആളെ കൊല്ലുന്നതിന് പകരം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം കൊല്ലാക്കൊല നടത്തുകയാണ്. സമാധാനം ഉറപ്പാക്കുന്നതിന് ബിജെപി എല്ലാ തരത്തിലും സഹകരിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ച സമാധാന യോഗങ്ങളിൽ സഹകരണം വാഗ്ദാനം ചെയ്തു. പക്ഷേ, സിപിഎം അക്രമം നിർത്തിയില്ല, അനുദിനം അക്രമം കൂടുകയാണ്. സംസ്ഥാന സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് ഇതിനു കാരണമെന്നും അക്രമം നടത്തുന്നത് ആരായാലും അവർക്കെതിരെ നടപടി വേണമെന്നും കുമ്മനം പറഞ്ഞു.

ഗവർണർ...

ഗവർണർ...

ഭരണം ഉപയോഗിച്ച് സിപിഎം നിരപരാധികളെ പീഡിപ്പിക്കുകയാണെന്നും ബിജെപി പ്രതിനിധി സംഘം ആരോപണമുന്നയിച്ചു. സിപിഎം ആക്രമണങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരോട് ഗവർണർ റിപ്പോർട്ട് തേടണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

ഉറപ്പു നൽകി, റിപ്പോർട്ട് തേടി...

ഉറപ്പു നൽകി, റിപ്പോർട്ട് തേടി...

ബിജെപി പ്രതിനിധി സംഘം ഗവർണർ പി സദാശിവവുമായി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയതായി ബിജെപി പ്രതിനിധി സംഘം അറിയിച്ചു. ബിജെപി നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് ഗവർണർ പി സദാശിവം റിപ്പോർട്ട് തേടി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എംഎൽഎ, സംസ്ഥാന വൈസ് പ്രസിഡന്റ് പിപി വാവ, വക്താവ് ജെആർ പത്മകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് എന്നിവരാണ് ഗവർണറെ കണ്ട് പരാതി നൽകിയത്.

English summary
bjp state delegate team meets governor and given complaint about cpim attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X