ഏത് നിലയ്ക്കായാലും കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവാക്കേണ്ടത് കൊടിക്കുന്നില്‍ സുരേഷിനെ: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗമായ കൊടിക്കുന്നില്‍ സുരേഷിനെ മറികടന്ന് അദ്ദേഹത്തേക്കാള്‍ ജൂനിയറായ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കിയ കേന്ദ്ര സർക്കാർ നടപടിയില്‍ വലിയ വിമർശനമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ നടത്തുന്നത്. കൊടിക്കുന്നില്‍ എട്ട് തവണ എംപിയായെങ്കില്‍ ഭർതൃഹരി മഹ്താബ് ഏഴ് തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കുകയെന്ന കീഴ്വഴക്കം ലംഘിക്കുകയും ചെയ്തു.
വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടേയാണ് കൊടിക്കുന്നിലിനെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന ആവശ്യവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. രണ്ടുദിവസത്തേക്കുള്ള പ്രോടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോൺഗ്രസ്സ് പാർട്ടി പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

"കോൺഗ്രസ്സിലെ ഏറ്റവും സീനിയർ എം. പി, മിടുക്കൻ, സർവ്വോപരി ദളിത് സമുദായാംഗം പിന്നെ ഇന്ന് രാഹുലിന്റയും പ്രിയങ്കയുടെയും നാളെ വാദ്രയുടേയും 'കുടുംബ' വീടായ കേരളത്തിൽ നിന്നുള്ള അംഗം. ഏത് നിലയ്ക്കുനോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്. രണ്ടുദിവസത്തേക്കുള്ള പ്രോടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോൺഗ്രസ്സ് പാർട്ടി പ്രകടിപ്പിക്കേണ്ടത്. പ്രിയ സുഹൃത്ത് കൊടിക്കുന്നിൽ സുരേഷിന് മുൻകൂറായി സർവ്വമംഗളങ്ങളും നേരുന്നു." കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം ഭരണഘടനാവിരുദ്ധമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്നും സി പി എമ്മും മുഖ്യമന്ത്രിയും ഒരു പാഠവും പഠിച്ചിട്ടില്ലെന്നതിൻ്റെ തെളിവാണിത്. ടി പി വധക്കേസ് ഒത്തുതീർപ്പാക്കാൻ സി പി എമ്മിനെ സഹായിച്ച യു ഡി എഫ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ഭരണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസുകാരെ കെകെ രമ തിരിച്ചറിയണം. സർക്കാരിൻ്റെ നീക്കം മനുഷ്യത്വവിരുദ്ധമാണ്. കേരള സമൂഹത്തിന് ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. തിരുവനന്തപുരത്തെ ബി ജെ പി പ്രവർത്തകനായ രഞ്ജിത്ത് വധക്കേസിലെ പ്രതിയെ വനിതാശിശുക്ഷേ വകുപ്പിൽ നിയമിക്കാനുള്ള കത്ത് സി പി എം ജില്ലാ കമ്മിറ്റി നൽകിയതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പിലെ തോൽവി മറികടക്കാനായി സി പി എം വീണ്ടും അക്രമരാഷ്ട്രീയത്തിലേക്ക് തിരിയുകയാണ്. പയ്യന്നൂരിൽ ബി ജെ പി ബൂത്ത് കമ്മിറ്റി അക്രമിച്ച സംഭവം ഇതിൻ്റെ ഉദാഹരണമാണ്. സർക്കാരിൻ്റെ ഇത്തരം സമീപനത്തിനെതിരെ ജനകീയ പ്രതിരോധത്തിന് ബി ജെ പി നേതൃത്വം നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications