Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് വർഷക്കാലം നീണ്ട 'പിണക്കം' തീരുന്നു; ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം അവസാനിപ്പിച്ച് ബിജെപി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ബിജെപി കേരള ഘടകം. വാർത്ത കുറിപ്പിലൂടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷക്കാലമായി തുടരുന്ന നിസഹകരണമാണ് ഇതോടെ അവസാനിക്കുന്നത്.

കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന മാധ്യമ വേട്ടയുടെ പശ്ചാത്തലത്തിൽ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബിജെപി ബാധ്യസ്ഥമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

asianet

ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാധ്യമപ്രവർത്തകർക്കെതിരെയും സിപിഎം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചു തരാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയിൽ സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്നും ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും വാർത്ത കുറിപ്പിൽ‌ പറയുന്നു.

കെ സുരേന്ദ്രൻ പങ്കുവെച്ച വാർത്ത കുറിപ്പിന്റെ പൂർണ രൂപം:

ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം ബിജെപി അവസാനിപ്പിച്ചു
രണ്ട് വർഷമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാൻ ബിജെപി കേരളഘടകം തീരുമാനിച്ചു.

സമകാലീന കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന മാധ്യമവേട്ടയുടെ പശ്ചാത്തലത്തിൽ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബിജെപി ബാധ്യസ്ഥമാണ്.

ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാധ്യമപ്രവർത്തകർക്കെതിരെയും സിപിഎം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചു തരാൻ സാധിക്കില്ല.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയിൽ സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകും.

അതേസമയം, ന്യൂസ് ചാനൽ റേറ്റിം​ഗിൽ ഏഷ്യാനെറ്റ് ആണ് മുമ്പൽ. 26 ആഴ്ചയിലെ ന്യൂസ് ചാനൽ റേറ്റിം​ഗിൽ 86 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത്. ന്യൂസ് ചാനൽ ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത് 24 ന്യൂസാണ്. 79 പോയിന്റുകളാണ് 24 ന്യൂസിന് കിട്ടിയത്. മനോരമ ന്യൂസാണ് മൂന്നാം സ്ഥാനത്ത്.. 52 പോയിന്റാണ് മനോരമം ന്യൂസിന് ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+