കോൺഗ്രസിന്റേത് മനുഷ്യത്വ വിരുദ്ധ സമീപനം; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: വയനാട് ഡി സി സി ട്രെഷറർ എൻ എം വിജയന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐസി ബാലകൃഷ്ണൻ പദവി രാജിവെക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആത്മഹത്യക്കുറിപ്പില്‍ പേര് പരമാർശിക്കുന്ന എം എൽ എയെയും ഡി സി സി പ്രസിഡൻറിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻ എം വിജയനെ കോൺഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണ്. അദ്ദേഹത്തിന്റെ കത്ത് കിട്ടിയിട്ടും മിണ്ടാതിരുന്ന കോൺഗ്രസിന്റെ ഉന്നത നേതൃത്വം മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. വയനാട്ടിലും സംസ്ഥാനത്തും കോൺഗ്രസ് നടത്തുന്ന സഹകരണ കൊളളയുടെ രക്തസാക്ഷിയാണ് വിജയനെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സിപിഎം നേതാക്കൾ ജയിലിലെത്തി മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതിനെ ന്യായീകരിക്കുക വഴി ഭീകരപ്രസ്ഥാനത്തിന്റെ തലവനാണ് താനെന്ന് എം വി ഗോവിന്ദൻ പരസ്യപ്രഖ്യാപനം നടത്തുകയാണ്. എല്ലാകാലത്തും കൊടും ക്രിമിനലുകളെയും കൊലയാളികളെയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സി പി എമ്മെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.
അതേസമയം, വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയതും നേതൃത്വത്തിലെ തുറന്ന പോരും യു ഡി എഫിനെ പ്രത്യേകിച്ചും കോൺഗ്രസിനെ പ്രതിസന്ധിയിലാഴ്‌ത്തിയെന്ന് എംവി ഗോവിന്ദനും അഭിപ്രായപ്പെട്ടു. ഡി സി സി ട്രഷറർ എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ മുൻ ഡി സി സി പ്രസിഡന്റും ഇപ്പോൾ എം എൽ എയുമായ ഐ സി ബാലകൃഷ്ണന്റെയും ഇപ്പോഴത്തെ ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുണ്ട്. ഈ നേതാക്കൾ തട്ടിയെടുത്ത പണത്തിന്റെയും പാർടിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വന്ന ലക്ഷങ്ങളുടെയും ബാധ്യതയുള്ളതിനാലാണ് ജില്ലാ ട്രഷറർക്കും മകനും ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്നാണ് പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് നിയമനങ്ങൾക്കായി കോഴവാങ്ങിയത് ഐ സി ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് എന്നാണ് വെളിപ്പെടുന്നത്. പാർടി തലയിൽ കെട്ടിയേൽപ്പിച്ച ബാധ്യത തീർക്കാൻ വഴി കാണാതെയാണ് ജീവനൊടുക്കിയതെന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഈ പശ്ചാത്തലത്തിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. രണ്ട് വ്യക്തികളെ മരണത്തിലേക്ക് നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസിയും യുഡിഎഫും എന്തേ നടപടിയെടുക്കാത്തത്. മാധ്യമങ്ങൾ ഇതേക്കുറിച്ച് മൗനം പാലിക്കുന്നത് കൊലയാളികൾക്കുള്ള പിന്തുണയാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ.
സി പി ഐ എമ്മും ഇടതുപക്ഷവും നൂറുശതമാനം ശരിയായ പാതയിലൂടെ സഞ്ചരിക്കണമെന്ന് ശഠിക്കുന്ന മാധ്യമങ്ങൾ എന്തേ വലതുപക്ഷ നേതാക്കളുടെ കൊടും ക്രൂരതകൾക്ക് മുമ്പിൽപ്പോലും കണ്ണടയ്‌ക്കുന്നത്. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നപ്പോൾത്തന്നെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പാർടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നും മാറ്റി നിർത്താൻ സി പി ഐ എം തയ്യാറായി. വയനാട്ടിൽ ഇരട്ട ആത്മഹത്യ നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് മാത്രമല്ല ദുഃഖം കടിച്ചമർത്തി വിഷമിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ അധിക്ഷേപിക്കാനും മോശമായി ചിത്രീകരിക്കാനും കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തയ്യാറായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല"












Click it and Unblock the Notifications