Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി മാറണമെന്ന് സിപിഎം നേതാക്കള്‍ തന്നെ പറയുന്നു: ശൈലജയ്ക്കെതിരേയും നീക്കമുണ്ടായോ? കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കെകെ ശൈലജയെ വടകരയിൽ ജനം തോൽപ്പിച്ചത് മുഖ്യമന്ത്രിയാക്കാനാണെന്നാണ് പി ജയരാജൻ്റെ കണ്ടെത്തലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയനെ മാറ്റണമെന്നാണ് സി പി എമ്മിലെ നേതാക്കൾ പരസ്യമായി പറയുന്നത്. മുഖ്യമന്ത്രിയാകാതിരിക്കാനാണോ ശൈലജയെ പിണറായി വടകര സ്ഥാനാർത്ഥിയാക്കിയതെന്ന് അവർ പറയട്ടെ. തിരഞ്ഞെടുപ്പിലെ വൻ പരാജയം സി പി എം നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി പി എം നേതാക്കൾക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. ബി ജെ പിക്ക് വോട്ട് ചെയ്തവർ തെറ്റുതിരുത്തണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രൈസ്തവസഭാ നേതൃത്വത്തിനെ ഭീഷണിപ്പെടുത്തുന്ന സ്വരത്തിലാണ് മുഖ്യമന്ത്രി കോഴിക്കോട് സംസാരിച്ചത്. മണിപ്പൂർ വിഷയം എത്ര ആളി കത്തിച്ചിട്ടും വിശ്വാസികൾ ഏറ്റെടുക്കാതിരുന്നതിൻ്റെ ചൊരുക്കാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

k-sudhakaran-pinarayi-

സമസ്തയുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനത്തോട് മൃദുസമീപനം പുലർത്തുന്ന മുഖ്യമന്ത്രി ക്രിസ്ത്യൻ മതമേലദ്ധ്യക്ഷൻമാരെ ഭീഷണിപ്പെടുത്തുകയാണ്. എംവി ഗോവിന്ദൻ പറയുന്നത് മുസ്ലിം പ്രീണനം ഞങ്ങൾ നിർത്തില്ലെന്നാണ്. ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റുകാർ ഇസ്ലാമിസ്റ്റുകൾക്കൊപ്പമാണെന്നാണ് അദ്ദേഹം അതിന് കാരണമായി പറയുന്നത്. അതുകൊണ്ടാണ് എസ് എൻ ഡി പി യോഗത്തിന് നേരെ കുതിരകയറുന്നത്. ബി ജെ പിയുടെ ജനകീയ മുന്നേറ്റത്തെ എന്ത് വില കൊടുത്തും തടയുമെന്നാണ് ഗോവിന്ദൻ പറയുന്നത്.

ജനാധിപത്യവിരുദ്ധമായ പ്രസ്താവനയാണത്. സി പി എം തൃശ്ശൂർ ജില്ലാ കമ്മിറ്റി ക്രൈസ്ത നേതൃത്വത്തെ അടച്ചാക്ഷേപിക്കുകയാണ്. വിദേശഫണ്ട് ലഭിക്കാൻ വേണ്ടിയാണ് ക്രൈസ്തവർ ബി ജെ പിക്ക് വോട്ട് ചെയ്തതെന്ന വാദം അങ്ങേയറ്റത്തെ അവഹേളനമാണ്. നേരത്തെ പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് എന്ത് ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് സി പി എം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, എം വി ഗോവിന്ദൻ വിചാരിച്ചാൽ സി പി എമ്മിലോ സർക്കാരിലോ ഒരു തിരുത്തലും വരുത്താനാവില്ലെന്ന് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന പണി മാത്രമാണ് എം വി ഗോവിന്ദനുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഈഴവർ എല്ലാ കാലത്തും സി പി എമ്മിന് വോട്ട് ചെയ്യേണ്ടവരാണെന്ന ധാർഷ്ട്യമാണ് ഗോവിന്ദനുള്ളത്. ബി ജെ പിക്ക് വോട്ടു ചെയ്യുന്ന ഈഴവരെല്ലാം വർഗീയവാദികളാണെന്നാണ് ഗോവിന്ദൻ പറയുന്നത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ പ്രചരണമാണ് മുസ്ലിം വോട്ടുകൾ യു ഡി എഫിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.

പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദികളെ പ്രീണിപ്പിക്കുന്ന കാര്യത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ മത്സരിക്കുകയാണ്. ജനവിരുദ്ധ നയങ്ങളും വർഗീയ പ്രീണനവുമാണ് ഇടതുപക്ഷത്തെ വൻതകർച്ചയിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാധിപത്യവും അഴിമതിയും തുടരുമെന്നാണ് ഗോവിന്ദൻ നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ ഇമേജ് തകർക്കാൻ ശ്രമമുണ്ടെന്നാണ് സിപിഎം സെക്രട്ടറി പറയുന്നത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ ഒരു ഇമേജും ഇല്ലെന്ന് എല്ലാവർക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+