കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖജനാവിലെ ലക്ഷങ്ങള്‍ മുടക്കി പിആറിലൂടെ നേടുന്നതല്ല യഥാര്‍ത്ഥ അംഗീകാരം;എ വിജയരാഘവനെതിരെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സേവാഭാരതിയെ കുറിച്ചുള്ള എ വിജയരാഘവന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. സേവാഭാരതിയെക്കുറിച്ചുള്ള എ. വിജയരാഘവന്റെ പ്രതികരണം തികച്ചും പ്രതീക്ഷിച്ചതുതന്നെ. 2018 ലെ മഹാപ്രളയകാലത്ത് അടയാളങ്ങളെക്കുറിച്ച് പിണറായി പ്രകടിപ്പിച്ച അതേ ഭീതി തന്നെയാണ് ഈ പ്രതികരണത്തിലും പ്രകടമാവുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

k surendran

ചരിത്രം അടയാളപ്പെടുത്തുന്നവരോടുള്ള സ്വാഭാവിക പ്രതികരണം മാത്രം. സേവാഭാരതി ആദരവ് നേടിക്കഴിഞ്ഞത് കോടാനുകോടി ജനങ്ങളുടെ ഹൃദയങ്ങളിലാണ് എന്ന് തിരിച്ചറിയുമ്പോഴുള്ള കടുത്ത അസഹിഷ്ണുത. ഖജനാവിലെ ലക്ഷങ്ങള്‍ മുടക്കി പി. ആറിലൂടെ നേടാന്‍ സാധിക്കുന്നതല്ല യഥാര്‍ത്ഥ അംഗീകാരമെന്ന് പിണറായിയുടെ അനുഭവപാഠത്തില്‍നിന്ന് ഒന്നും പഠിക്കാനാവുന്നില്ലെന്നതാണ് വിജയരാഘവാദി സി. പി. എം നേതാക്കളും ആ പാര്‍ട്ടിയും നേരിടുന്ന വര്‍ത്തമാനകാലദുരന്തം.

Recommended Video

cmsvideo
Pinarayi vijayan's angry to response to Media | Oneindia Malayalam

സേവാഭാരതി എപ്പോഴും ജനങ്ങളോടൊപ്പമുണ്ട്. ഇപ്പോഴുമുണ്ട്. ഇനിയെന്നും ഉണ്ടാവുകയും ചെയ്യും. കാരണം അത് ഈ നാടിന്റെ ഹൃദയസ്പന്ദനം തന്നെയാണ്. രാജമലയില്‍ ആദ്യം ഓടിയെത്തിയവരും അവരാണ് അവസാനം അവിടുന്നു പോകുന്നവരും അവര്‍തന്നെയായിരിക്കും. 'തുല്യനിന്ദാസ്തുതിര്‍മൗനി സന്തുഷ്ടോയേനകേനചിത്' എന്ന വിചാരമാണ് അവരെ എപ്പോഴും നയിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം: നടപടിയാവശ്യപ്പെട്ട് കെയുഡബ്ല്യുജെമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം: നടപടിയാവശ്യപ്പെട്ട് കെയുഡബ്ല്യുജെ

'നരേന്ദ്ര മോദിയും പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കള്‍, രണ്ടു സര്‍ക്കാരും തുല്യപങ്കാളികളാണ്''നരേന്ദ്ര മോദിയും പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കള്‍, രണ്ടു സര്‍ക്കാരും തുല്യപങ്കാളികളാണ്'

English summary
BJP State President K Surendran criticize A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X