കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യകിറ്റോ അതോ സ്വര്‍ണകിറ്റോ? ലാഘവത്തോടെ വിട്ടുകളയാനാവില്ലെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ കാള്‍ ലിസ്റ്റില്‍ മന്ത്രി കെടി ജലീലിന്റെയും പേര് ഉള്‍പ്പെട്ടിരിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇത് പിണറായി വിജയന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ സ്വപ്‌ന സുരേഷിനെ വിളിച്ചത് ഔദ്യോഗിക കാര്യത്തിനാണെന്ന് മന്ത്രി ജലീല്‍ വിശദീകരിച്ചിരുന്നു. യുഎഇ കോണ്‍സുലര്‍ ജനറലിന്റെ നിര്‍ദേശ പ്രകാരമാണ് സ്വപ്ന സുരേഷിനെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിളിച്ചിരിക്കുന്നത് എന്നാണ് മന്ത്രിയുടെ വിശദീകരണം. കോണ്‍സുലര്‍ ജനറല്‍ അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും മന്ത്രി പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ മന്ത്രി ജലീലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശദാംശങ്ങളിലേക്ക്...

പച്ചക്കള്ളം

പച്ചക്കള്ളം

കഴിഞ്ഞ ദിവസം പറഞ്ഞ തീയതിക്ക് മുമ്പാണ് സ്വപ്നയെ മന്ത്രി ജലീല്‍ വിളിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അങ്ങനെയാവുമ്പോള്‍ യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിളിച്ചത് എന്നത് പച്ചക്കള്ളമാണെന്ന് സുരേന്ദ്രന്‍ കോഴിക്കോട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംശയത്തിന്റെ നിഴലില്‍

സംശയത്തിന്റെ നിഴലില്‍

മന്ത്രി കെടി ജലീലിന്റെ വാദങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. അദ്ദേഹം ഇപ്പോള്‍ സംശത്തിന്റെ നിഴലിലാണ്. സ്വര്‍ണക്കടത്തുകാര്‍ മന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ട്. കെ ടി ജലീല്‍ നേരത്തെയും ചില തീവ്രവാദ സംഘടകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പൂര്‍വകാലം പരിശോധിച്ചാല്‍ മനസിലാകുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
പിണറായി ഇനിയും കാത്തിരിക്കുന്നത് എന്തിന്‌ ? | Oneindia Malayalam
സ്വര്‍ണക്കിറ്റോ

സ്വര്‍ണക്കിറ്റോ

മന്ത്രി കെടി ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ അത്ര ലാഘവത്തോടെ വിട്ടുകളയാന്‍ കഴിയുന്നതല്ല പുതിയ സംഭവ വികാസങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പറയാതിരുന്നത് എന്തുകൊണ്ട്

പറയാതിരുന്നത് എന്തുകൊണ്ട്

സംഭവം പുറത്തുവന്നിട്ട് ഇത്രയും ദിവസമായിട്ടും കെടി ജലീല്‍ എന്തുകൊണ്ടാണ് സ്വപ്‌നയുമായി ബന്ധമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും പറയാതിരുന്നത്. സംശയം ദുരീകരിക്കാന്‍ രണ്ട് മാസത്തെ ഫോണ്‍ രേഖകള്‍ പുറത്തുവിടണമെന്നും അതിന് ജലീല്‍ തയ്യാറാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

വിശ്വസിക്കാന്‍ കഴിയില്ല

വിശ്വസിക്കാന്‍ കഴിയില്ല

കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. സരിത്ത് ഇങ്ങോട്ട് വിളിച്ചതിനേക്കാള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ആങ്ങോട്ടാണ് വിളിച്ചത്. ഇതൊക്കെ സാധാരണ സൗഹൃദത്തിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രീയ മര്യാദ കാണിക്കണം

രാഷ്ട്രീയ മര്യാദ കാണിക്കണം

ജനങ്ങളോട് ഉത്തരം പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. അദ്ദേഹം രാഷ്ട്രീയ മര്യാദ കാണിക്കണം. രാഷ്ട്രീയ സദാചാരവും മര്യാദയും പുരതപ്പുറത്ത് കയറി പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല. മുഖ്യമന്ത്രി രാജിവച്ച് മര്യാദ കാണിക്കണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും മറ്റ് പോഷക സംഘടനകളും ബഹുജന പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

സ്വപ്നയെ വിളിച്ചത് അസമയത്തല്ല, കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ട്, സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് ജലീല്‍!സ്വപ്നയെ വിളിച്ചത് അസമയത്തല്ല, കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ട്, സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് ജലീല്‍!

സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍

 ഫൈസല്‍ ഫരീദ് അന്വേഷണവുമായി സഹകരിക്കുന്നില്ല, നാട്ടിലെത്തിക്കാന്‍ രണ്ട് വഴികള്‍; പുതിയ നീക്കം ഫൈസല്‍ ഫരീദ് അന്വേഷണവുമായി സഹകരിക്കുന്നില്ല, നാട്ടിലെത്തിക്കാന്‍ രണ്ട് വഴികള്‍; പുതിയ നീക്കം

English summary
BJP state president K Surendran criticizes Minister KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X