കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് യുവനേതാക്കളെ ആര് കേള്‍ക്കാന്‍, ചെന്നിത്തലയോ മുല്ലപ്പള്ളിയോ പറയട്ടെ: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെ അഭിനന്ദിച്ചും വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരെയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ ചില യുവ നേതാക്കള്‍ പരിസഹിച്ചും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നല്ല വിധം ചെയ്യുന്നുണ്ടെന്നാണ് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ ഗാന്ധി പോലും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം കടമ മറയ്ക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ജ്യോതികുമാര്‍ ചാമക്കാല, പിസി വിഷ്ണുനാഥ്, ടി സിദ്ദിഖ് എന്നിവരാണ് സുരേന്ദ്രനെ പരഹസിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേന്ദ്രന്‍. വിശദാംശങ്ങളിലേക്ക്

സുരേന്ദ്രന്റെ പ്രശംസ

സുരേന്ദ്രന്റെ പ്രശംസ

സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നല്ല വിധം ചെയ്യുന്നുണ്ട് സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി എല്ലാവരും സഹകരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചെയ്യേണ്ടത് അതാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് സംസ്ഥാനത്ത് കൊറോണയെ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ സര്‍ക്കാര്‍ ശരിക്കും പ്രയോജനപ്പെടുത്തുന്നുണ്ട്.

പ്രതിപക്ഷത്തിനെതിരെ

പ്രതിപക്ഷത്തിനെതിരെ

പ്രതിപക്ഷത്തനെതിരെയും സുരേന്ദ്രന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ പ്രതിപക്ഷത്തിന് രാവിലെ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന അജണ്ട മാത്രമാണുള്ളത്. ക്രിയാത്മകമായ നിലപാടല്ല, നിഷേധാത്മകമായ നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം ഇപ്പോള്‍ സ്വീകരിക്കുന്നത്. കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന അതേ നിലപാടാണ് കേരളത്തില്‍ പ്രതിപക്ഷ നേതാവും സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായമിട്ട് പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ ഇറങ്ങുന്ന രീതി ശരിയല്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ജ്യോതികുമാറിന്റെ പരിഹാസം

ജ്യോതികുമാറിന്റെ പരിഹാസം

പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞ സുരേന്ദ്രനെ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പരിഹസിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലവ്യജ്ഞന കിറ്റ് ശുദ്ധ തട്ടിപ്പാണെന്ന് പറഞ്ഞ് നാക്കെടുത്തിട്ട് ഇരുപത്തിനാല് മണിക്കൂറായില്ല;അതിന് മുമ്പ് അതേനാവ് പറയുന്നു പിണറായി വിജയന്‍ പൊന്നാണെന്ന്....മുത്താണെന്ന്....പിആര്‍ വര്‍ക്കല്ലാതെ മറ്റൊന്നും പിണറായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യിക്കാന്‍ കഴിഞ്ഞു എന്നതാണ് പിണറായി വിജയന്റെ മിടുക്ക്. ഇങ്ങനെയായിരുന്നു ചാമക്കാല സുരേന്ദ്രനെ പരിഹസിച്ചത്.

ടി സിദ്ദിഖ്

ടി സിദ്ദിഖ്

എല്ലാ ദിവസവും 6 മണിക്ക് മുഖ്യമന്ത്രി പി ആര്‍ വര്‍ക്ക് നടത്തുകയാണെന്നും, കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന റേഷനരി സ്വന്തം പേരിലാക്കുകയാണെന്നും, 1000 രൂപയുടെ പലവ്യഞ്ജനങ്ങള്‍ എന്നത് വെറും 750 രൂപയില്‍ താഴെ ഉള്ളതാണെന്നും വിമര്‍ശിച്ച് നടന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞിട്ടുണ്ട്. സര്‍ക്കാറിനെ വാഴ്ത്തിയും പ്രതിപക്ഷത്തെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നു. ഇത്രയും കാലം സജീവമായിരുന്ന അന്ധര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുന്നു.കേരള രാഷ്ട്രീയത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ശ്രമിക്കുന്ന പിണറായി ഫാന്‍സുകാര്‍ക്കൊപ്പം പരസ്യമായി നില്‍ക്കാന്‍ സമയമായി എന്നാണു നാം ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇങ്ങനെയായിരുന്നു ടി സിദ്ദിഖിന്റെ പരിഹാസം.

പിസി വിഷ്ണുനാഥ്

പിസി വിഷ്ണുനാഥ്

പിന്നാലെ സുരേന്ദ്രനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥും രംഗത്തെത്തി. പ്രതിപക്ഷം സര്‍ക്കാറിനെ അനാവശ്യമായി വിമര്‍ശിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍! അല്ല ഇവര്‍ എപ്പോഴാണ് ഭരണപക്ഷമായതെന്നായിരുന്നു പിസി വിഷ്ണുനാഥിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ് വിഷ്ണുനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷത്തിനെതിരെ ബിജെപി പ്രസിഡന്റ് വിമര്‍ശനം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയിലെ യുവ നേതൃത്വം മാത്രമാണ് പ്രതികരിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഈ യുവ നേതാക്കള്‍ക്ക് മറുപടിയുമായി സുരേന്ദ്രന്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

സുരേന്ദ്രന്റെ മറുപടി

സുരേന്ദ്രന്റെ മറുപടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോ പറയുകയാണെങ്കില്‍ കേള്‍ക്കാമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഈ ട്രോളുകളൊക്കെ ആര് ശ്രദ്ധിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ താന്‍ ഉന്നയിച്ച ആരോപണത്തിനെതിരെ ചെന്നിത്തലയോ മൂല്ലപ്പള്ളിയോ എന്തെങ്കിലും പറയുകയാണെങ്കില്‍ കേള്‍ക്കാം. കോണ്‍ഗ്രസിന്റെ യുവനേതാക്കളെ ആരാണ് കേള്‍ക്കുകയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

English summary
BJP State President K Surendran Mock Congress Youth Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X