Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ക്ക് ഈ മനുഷ്യനില്‍ നിന്ന് മാതൃകയാക്കേണ്ടതുണ്ട്; കുറിപ്പുമായി കെ സുരേന്ദ്രന്‍

തൃശൂര്‍: രാജ്യസഭയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കിയ 72 എംപിമാരില്‍ കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ആദിവാസി വിഷയത്തെ കുറിച്ച് സുരേഷ് ഗോപി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ തന്റെ ടേം അവസാനിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സുരേഷ് ഗോപിക്ക് ആശംസകള്‍ അറിയിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തികഞ്ഞ കക്ഷിരാഷ്ട്രീയ പശ്ചാത്തലമില്ലാതിരുന്നിട്ടും കഴിഞ്ഞ ആറുവര്‍ഷം രാജ്യസഭാംഗമെന്നനിലയില്‍ മികച്ച പ്രകടനമാണ് സുരേഷ് ഗോപി കാഴ്ചവെച്ചതെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

suresh

യു ഡി എഫ്, എല്‍ ഡി എഫ് എം പി മാര്‍ക്കെല്ലാം ഇനിയും മാതൃകയാക്കാനൊരുപാട് കാര്യങ്ങളുണ്ട് ഈ മനുഷ്യനില്‍നിന്നും. തൃശ്ശൂര്‍ മേയര്‍ അത് കൃത്യമായി മനസ്സിലാക്കി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് കേരളം കേട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

തികഞ്ഞ കക്ഷിരാഷ്ട്രീയ പശ്ചാത്തലമില്ലാതിരുന്നിട്ടും കഴിഞ്ഞ ആറുവര്‍ഷം രാജ്യസഭാംഗമെന്നനിലയില്‍ മികച്ച പ്രകടനമാണ് സുരേഷ് ഗോപി കാഴ്ചവെച്ചത്. പാവങ്ങളോടുള്ള സഹാനുഭൂതി, വികസനത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്,പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലുള്ള സൂക്ഷ്മത... യു. ഡി. എഫ്, എല്‍. ഡി. എഫ് എം. പി മാര്‍ക്കെല്ലാം ഇനിയും മാതൃകയാക്കാനൊരുപാട് കാര്യങ്ങളുണ്ട് ഈ മനുഷ്യനില്‍നിന്നും.

തൃശ്ശൂര്‍ മേയര്‍ അത് കൃത്യമായി മനസ്സിലാക്കി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് കേരളം കേട്ടതാണ്. കാലാവധി പൂര്‍ത്തിയാക്കുന്ന പ്രിയ സഹോദരന്‍ ശ്രീ. സുരേഷ്‌ഗോപിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ദീര്‍ഘകാലം ജനങ്ങളെ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കാനായി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സുരേഷ് ഗോപിയെ കൂടാതെ സുരേഷ് ഗോപി, എ.കെ ആന്റണി, കെ സോമപ്രസാദ്, എംവി ശ്രേയാംസ് കുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരാണ് കേരളത്തില്‍ നിന്നും വിരമിക്കുന്ന മറ്റ് എംപിമാര്‍. ആന്റണി കേരളത്തിലേക്ക് മടങ്ങിയ ശേഷം തിരുവനന്തപുരത്ത് സ്ഥിര താമസിക്കാനാണ് തീരുമാനം. എകെ ആന്റണി, അംബികാ സോണി, പി ചിദംബരം, ആനന്ദ് ശര്‍മ, ജയറാം രമേശ്, സുരേഷ് പ്രഭു, പ്രഫുല്‍, സുബ്രഹ്മണ്യന്‍ സ്വാമി, പ്രസന്ന ആചാര്യം, സഞ്ജയ് റാവത്ത്, നരേഷ് ഗുജ്റാല്‍, സതീഷ് ചന്ദ്ര മിശ്ര, മേരി കോം, സ്വപന്‍ ദാസ്ഗുപ്ത, നരേന്ദ്ര ജാദവ് എന്നീ പ്രമുഖരും കാലാവധി പൂര്‍ത്തിയാക്കുന്നവരിലുണ്ട്.

Recommended Video

cmsvideo
    തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+