ലക്ഷദ്വീപിന്റെ പേരില്‍ കല്ലുവച്ച നുണകളാണ് പ്രചരിപ്പിക്കുന്നത്; കെ സുരേന്ദ്രന്‍ വണ്‍ ഇന്ത്യ മലയാളത്തോട്
തിരുവനന്തപുരം: യഥാര്‍ത്ഥത്തില്‍ ലക്ഷദ്വീപിന്റെ പേരില്‍ കല്ലുവച്ച നുണകളാണ് കേരളത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും ചില ജിഹാദി സംഘടനകളും ചേര്‍ന്ന് നടത്തുള്ള കള്ള പ്രചരണങ്ങളാണ് ലക്ഷദ്വീപിന്റെ പേരില്‍ നടത്തുന്നത്. ലക്ഷദ്വീപിലെ സുരക്ഷയും രാജ്യസുരക്ഷയും കണക്കിലെടുത്ത് ദ്വീപിന്റെ വികസനത്തിന് വേണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന പോസിറ്റീവായ കാര്യങ്ങളാണ് ഇവിടെ തെറ്റായി വ്യാഖ്യാനിക്കുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷദ്വീപില്‍ നിന്ന് ബേപ്പൂരിലേക്കുള്ള കപ്പല്‍ മാര്‍ഗം അവസാനിപ്പിച്ച് മംഗലാപുരത്തേക്ക് പോര്‍ട്ടിലേക്ക് മാറ്റുകയാണെന്നാണ് ഒരു പ്രചരണം അതിനുള്ള മറുപടി സ്ഥലം എംപി തന്നെ പറഞ്ഞിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും നിലവിലെ എംപിയും കഴിഞ്ഞ തവണത്തെ എംപിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ഒന്നടങ്കം ബേപ്പൂര്‍ തുറമുഖത്തിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഭരണകാലത്തും എല്‍ഡിഎഫിന്റെ ഭരണകാലത്തും നിരന്തരമായ കത്ത് ഇടപാടുകള്‍ അവര്‍ നടത്തിയതാണ്.
ലക്ഷദ്വീപിന്റെ ചരക്ക് ഗതാഗതത്തെയും യാത്രയെയും സൗകര്യപ്രദമായി നടക്കുന്നതിനുള്ള തടസം നീക്കാന്‍ എല്ലാ നടപടികളും എടുക്കാമെന്ന് കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ ബേപ്പൂര്‍ തുറമുഖത്തിന്റെ ഒരു വികസനും കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാര്‍ ചെയ്തില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പണം മുടക്കാന്‍ ലക്ഷദ്വീപ് തയ്യാറാണ് കേരളം അത് നടത്തി തന്നാല്‍ മതിയെന്ന് പറഞ്ഞിട്ട് പോലും ഒന്നും ചെയ്തില്ലെന്നാണ് ലക്ഷദ്വീപിലെ എംപി പറയുന്നത്. ഒരു പുതിയ തുറമുഖം കണ്ടെത്തണമെന്ന ആവശ്യം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റേതാണ്. പുതിയ അഡ്മിനിസ്‌ട്രേറ്ററുടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഫ് നിരോധിച്ചുവെന്നാണ് മറ്റൊരു പ്രചാരണം. ലക്ഷദ്വീപില്‍ എവിടെയും ബീഫ് നിരോധിച്ചിട്ടില്ല. കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നാണ് മാംസം മാറ്റി നിര്‍ത്തിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണത്തില്‍ മാംസം വിളമ്പുന്നില്ല. അതു തന്നെയാണ് ഇവിടെയും നടന്നത്. അത് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ്. മുസ്ലീം ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയത്തോട് കൂടി ജിഹാദികള്‍ നടത്തുന്ന ഒരു പ്രവര്‍ത്തനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലക്ഷദ്വീപില്‍ ഗുണ്ടാ നിയമം നടപ്പിലാക്കിയെന്നാണ് മറ്റൊരു ആരോപണം. ലക്ഷദ്വീപിനെ തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് 3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കും തിരകളും തീരസംരക്ഷണ സേന പിടിച്ചെടുത്തിരുന്നു. ഇക്കാര്യം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെയും വിശദമായി റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇവ തടയാനുള്ള നിയമനടപടിയെയാണ് ഈ രീതിയില്‍ പ്രചരിപ്പിക്കുന്നെതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications