Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയോട് പേര് മാറ്റണമെന്ന് കുമ്മനം; ഹിന്ദുസ്ഥാന്‍ വര്‍ഗീയമെങ്കില്‍ വിജയന്‍ എന്ന പേരും മാറ്റണം

ഭാരത്തിന്റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പിണറായി പഠിക്കാന്‍ ശ്രമിക്കണം. കാറല്‍ മാര്‍ക്‌സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും ഉപയോഗിച്ച വാക്ക് ഹിന്ദുസ്ഥാന്‍ എന്നാണ്.

തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ദഗീയമായി തോനുന്ന മുഖ്യമന്ത്രി സ്വന്തം പേര് മാറ്റാന്‍ തയ്യാറാണോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ കുമ്മനം ആഞ്ഞടിച്ചിരിക്കുന്നത്.

ഭാരത്തിന്റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പിണറായി പഠിക്കാന്‍ ശ്രമിക്കണം. കാറല്‍ മാര്‍ക്‌സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും സമൃദ്ധമായി ഉപയോഗിച്ച വാക്ക് ഹിന്ദുസ്ഥാന്‍ എന്നാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വര്‍ഗ്ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തല്‍ ചരിത്രബോധമില്ലായ്മയില്‍ നിന്ന് ഉണ്ടായതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 പിണറായി വിജയന്‍

പിണറായി വിജയന്‍

കാറല്‍ മാര്‍ക്‌സ് രചിച്ച 'The Historic View of United India' എന്ന ഗ്രന്ഥത്തിന്റെ ഉറുദു പരിഭാഷക്കുള്ള പേര് 'ഹിന്ദുസ്ഥാന്‍ കാ തരീക്കി കാഖാ' എന്നാണ്. ഇതൊക്കെ മനസ്സിലാക്കിയിരുന്നെങ്കില്‍ പിണറായി ഈ ചരിത്ര നിന്ദ നടത്തില്ലായിരുന്നുവെന്നും കുമ്മനം പറഞ്ഞു.

 എസ്എ ഡാങ്കേ

എസ്എ ഡാങ്കേ

കമ്മ്യൂണിസ്റ്റ് നേതാവായ എസ്എ ഡാങ്കേ പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല മാര്‍ക്‌സിസ്റ്റ് കൂട്ടായ്മയുടെ പേര് ' ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍' എന്നായിരുന്നു എന്ന് പിണറായിക്ക് അറിയുമോ എന്നും അദ്ദേഹം ചോദിച്ചു. കാക്കോരി ഗൂഡാലോചന കേസില്‍ പ്രതികളാകുമ്പോള്‍ അഷ്ഫക്കുള്ളാ ഖാനും രാമപ്രസാദ് ബിസ്മില്ലും ചന്ദ്രശേഖര്‍ ആസാദും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു. ഈ സംഘടന പിന്നീട് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന് പേരു മാറി.

 ആസാദ് ഹിന്ദ് ഫൗജ്

ആസാദ് ഹിന്ദ് ഫൗജ്

രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ എതിര്‍ക്കാന്‍ നേതാജി രൂപീകരിച്ച സംഘടനയുടെ പേര് ആസാദ് ഹിന്ദ് ഫൗജ് എന്നായിരുന്നു എന്നെങ്കിലും പിണറായിക്ക് അറിവുണ്ടാകണമെന്നും കുമ്മനം പറഞ്ഞു.

 അവഹേളനം

അവഹേളനം

വിജയന്‍ എന്നത് അര്‍ജ്ജുനന്റെ പേരാണെങ്കിലും കേള്‍ക്കുമ്പോള്‍ ശ്രീകൃഷ്ണ സ്മരണയാണ് പെട്ടെന്ന് ഉണ്ടാകുന്നത്. അത് പിണറായിയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണ്. അത് കൊണ്ട് സ്വന്തം പേര് മാറ്റാന്‍ തയ്യാറാവാണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

വിഷം ചീറ്റുന്നു

വിഷം ചീറ്റുന്നു

സാരേ ജാഹാന്‍ സേ അച്ഛാ ഹിന്ദുസിതാ ഹമാരാ എന്ന് ഉറുദുവില്‍ പാടിയത് മുഹമ്മദ് ഇക്ബാല്‍ ആയിരുന്നു. ഇവരൊക്കെ വര്‍ഗ്ഗീയവാദികളായിരുന്നോ എന്ന് പിണറായി വ്യക്തമാക്കണം. ആരെ പ്രീണിപ്പിക്കാനാണ് പിണറായി ഈ വിഷം ചീറ്റുന്നതെന്നും കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+