അവിശ്വാസികള്‍ ശബരിമല വിഷയത്തില്‍ ഇടപ്പെടേണ്ടതില്ലെന്ന് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണോ, വേണ്ടയോ എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ശബരിമല പ്രശ്‌നത്തില്‍ പലര്‍ക്കും പല അഭിപ്രായവുമാണ്. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതുവരെ ഇതു തന്നെ തുടരുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുന്നത്.
ക്ഷേത്ര വിശ്വാസികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ക്ഷേത്ര വിശ്വാസികളുടെ അഭിപ്രായത്തിനാണ് ഇവിടെ മുന്‍തൂക്കം എന്നും കുമ്മനം പറയുന്നു. അവിശ്വാസികള്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നൊക്കെ പറയും. അവിശ്വാസികള്‍ ശബരിമല വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കാന്‍ പറ്റില്ലെന്നും കുമ്മനം വ്യക്തമാക്കി.

ഇത്തരം അനാചാരങ്ങള്‍ ഇല്ലാതാകണമെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതൃത്വം പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം നല്‍കണമെന്നും ആര്‍എസ്എസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുമ്മനത്തിന്റെ പ്രതികരണം.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഒട്ടുമിക്ക ആളുകളും പറയുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത അവസ്ഥയുണ്ട്.












Click it and Unblock the Notifications