കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രം ബഹിഷ്‌കരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന വാര്‍ത്ത തെറ്റ്; മാതൃഭൂമിക്കെതിരെ ശ്രീധരന്‍പിള്ള

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാര്‍ ഉയര്‍ത്തിവിട്ട പ്രതിഷേധങ്ങള്‍ക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. നോവലില്‍ അമ്പലത്തില്‍ പോകുന്ന ഹിന്ദുസ്ത്രീകളെ അപമാനിച്ചെന്ന് പറഞ്ഞായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം.

<strong>അവർ ഒന്നാന്തരം സിപിഎമ്മുകാരാണ്; കച്ചവടം പൊളിഞ്ഞതിന് ബിജെപിയുടെ നെഞ്ചത്ത് കയറണ്ട- കെ സുരേന്ദ്രന്‍</strong>അവർ ഒന്നാന്തരം സിപിഎമ്മുകാരാണ്; കച്ചവടം പൊളിഞ്ഞതിന് ബിജെപിയുടെ നെഞ്ചത്ത് കയറണ്ട- കെ സുരേന്ദ്രന്‍

സംഭവത്തില്‍ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായതിനേതുടര്‍ന്ന് നോവലിസിറ്റ് എസ് ഹരീഷിന് മാതൃഭൂമിയില്‍ നിന്നും നോവല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഒരുവശത്ത് മാതൃഭൂമിക്കെതിരെ ബഹിഷ്‌കര ആഹ്വാനം നടന്നു വരികയാണ്. ഇതിനിടെയാണ് മാതൃഭൂമി ദിനപത്രത്തില്‍ ഇന്നു വന്ന ഒരു വാര്‍ത്തയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രംഗത്ത് വന്നിരിക്കുന്നത്.

അപമാനിക്കുന്നു

അപമാനിക്കുന്നു

മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവല്‍ ഹൈന്ദവ സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചായിരുന്നു സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ആദ്യം രംഗത്ത് എത്തുന്നത്. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എസ് ഹരീഷ് ആഴ്ച്ചപതിപ്പില്‍ നിന്ന് നോവല്‍ പിന്‍വിലിക്കുകയായിരുന്നു.

സൈബര്‍ അക്രമങ്ങള്‍

സൈബര്‍ അക്രമങ്ങള്‍

തനിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബര്‍ അക്രമങ്ങള്‍ നേരിടേണ്ടി വന്നതിനാലാണെന്ന് വ്യക്തമാക്കിയായിരുന്നു എസ് ഹരീഷ് നോവല്‍ പിന്‍വലിച്ചത്. എസ് ഹരീഷിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്കൊപ്പം തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാതൃഭൂമിക്കെതിരേയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സംഘടിത ആഹ്വാനം

സംഘടിത ആഹ്വാനം

മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാനുള്ള സംഘടിത ആഹ്വാനമാണ് വിവിധ സംഘപരിവാര്‍ അനുകൂല സോഷ്യല്‍മീഡിയാ പ്രൊഫൈലിലൂടെ നടക്കുന്നത്. മാതൃഭൂമി പത്രത്തിന് പുറമേ സ്ഥാപനത്തിന്റ എല്ലാം പ്രസിദ്ധീകരണങ്ങളും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമുണ്ട്.

പരസ്യം നല്‍കുന്നവരെ

പരസ്യം നല്‍കുന്നവരെ

ആദ്യം സ്ഥാപനത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ ഇപ്പോള്‍ രണ്ടാംഘട്ടം എന്ന നിലയില്‍ മാതൃഭൂമിക്ക് പരസ്യം നല്‍കുന്നവരെ ബഹിഷ്‌കരിക്കണമെന്നുള്ള ആഹ്വാനമാണ് ഇപ്പോള്‍ നടക്കുന്നത്. ഓണം സീസണ്‍ മുന്‍നിര്‍ത്തിയാണ് ഈ നീക്കം.

വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

മാതൃഭൂമി പത്ര ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന പരസ്യ ദാതാക്കളെ നേരിട്ടും ഇമെയില്‍ മുഖേനയും ബന്ധപ്പെട്ട് അവര്‍ക്കു പരസ്യം നല്‍കരുതെന്ന് അഭ്യര്‍ഥിക്കും, എന്നിട്ടും അവര്‍ നിര്‍ത്തിയില്ലെങ്കില്‍, അവരുടെ ഉത്പന്നങ്ങളും കടകളും ബഷിഷ്‌കരിക്കുന്നതിനു സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുമെന്നുള്ള സന്ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

പ്രതികരണം

പ്രതികരണം

ഈ സാഹചര്യം നിലനില്‍ക്കേയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ ഒരുപ്രതികരണം മാതൃഭൂമി ദിനപത്രത്തില്‍ ഇന്ന് വന്നത്. മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞാതിയിട്ടായിരുന്നു മാതൃഭൂമി വാര്‍ത്ത.

വാര്‍ത്ത ശരിയല്ല

വാര്‍ത്ത ശരിയല്ല

ഈ വാര്‍ത്തയെ തള്ളിക്കൊണ്ടാണ് ശ്രീധരന്‍പ്പിള്ള ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. മാതൃഭൂമി വാര്‍ത്ത ശരിയല്ല. മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മാത്രമാണ് താന്‍ പറുപടി നല്‍കിയെന്ന് ശ്രീധരന്‍പ്പിള്ള ഫെയ്‌സ്ബുക്കില്‍ കുറിച്ചു.. ശ്രീധരന്‍പ്പിള്ളയുടെ വിശദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മാതൃഭൂമി വാര്‍ത്ത

മാതൃഭൂമി വാര്‍ത്ത

മാതൃഭൂമി വാര്‍ത്ത ശരിയല്ല
------------------------------------
മാതൃഭൂമി പത്രത്തില്‍ എന്റെ ഹോട്ടോ സഹിതം ' സംഘപരിവാര്‍ പ്രസ് ത്ഥാനം പത്രം ബഹിഷ്‌കരിക്കാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ല' എന്ന തരത്തില്‍ വന്നതായ വാര്‍ത്ത ശരിയല്ല.

മറുപടി

മറുപടി

മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം തീരുമാനം എടുത്തിട്ടില്ല എന്നതായിരുന്നു എന്റെ മറുപടി.

'ചോദ്യം ഉത്തരം'

'ചോദ്യം ഉത്തരം'

മാതൃഭൂമി ഈ പ്രശ്‌നത്തില്‍ എടുത്ത നിലപാടുകളൊടുള്ള എന്റെ പ്രതിഷേധം 'ചോദ്യം ഉത്തരം' എന്ന മാതൃഭൂമി ചാനലിന്റെ തന്നെ പ്രോഗ്രാമില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ശ്രീധരന്‍പിള്ളയുടെ പ്രതികരണം

English summary
bjp state president ps sreedharan pilla against mathrbhumi news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X