സമരക്കാർക്കിടയിൽ നുഴഞ്ഞുകയറ്റം; അക്രമം നടത്തിത് ബിജെപി-ആർഎസ്എസ് പ്രവർത്തകരല്ലെന്ന് ശ്രീധരൻ പിള്ള
പത്തനംതിട്ട: പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിനു പിന്നിൽ ബി ജെപിയോ സംഘപരിവാർ പ്രസ്ഥാനങ്ങളോ അല്ലെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് ബിജെപി നേതാക്കൾ. നേരത്തെ ക സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷനും ഇതേ വാദവുമായി രംഗത്തെത്തി. സമരത്തിനിടയിൽ നുഴഞ്ഞുകയറിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപി സസ്ഥാന അധ്യക്ഷൻ വ്യക്തമാക്കുന്നത്.
വൻ പ്രതിഷേധമാണ് നിലക്കലും പമ്പയിലും നടക്കുന്നത്. വാഹനങ്ങൾ തല്ലിപൊളിച്ചും മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിടുകയായിരുന്നു. രാവിലെ പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തല്‍ പ്രതിഷേധക്കാര്‍ പുനര്‍നിര്‍മിച്ചു. നിരവധി വാഹനങ്ങളും ബസുകളും തകര്‍ക്കപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സംസ്ഥാനത്തിന്‍റെ പലമേഖലകളില്‍ നിന്നു കൂട്ടമായെത്തിയവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

വെള്ളിയാഴ്ച ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനിൽക്കുന്ന സംഘർഷാവസ്ഥയും അക്രമങ്ങളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞ നിലവിൽ വരിക. നാമജപയാത്ര എന്ന പേര് പറഞ്ഞ് ഇവര്‍ ഇങ്ങനെ അക്രമം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വിശ്വാസികള്‍ പറയുന്ന വീഡിയോയും പുറത്ത് വന്നു.












Click it and Unblock the Notifications