കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ വിദേശ യാത്ര എന്തിന്; ഇത്രയും കാലം എന്തുനേടി, മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയില്‍ സംശയം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്ര മറ്റെന്തോ ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഭരണത്തിലേറിയ ശേഷം എത്ര വിദേശ യാത്ര നടത്തി. കേരളത്തിന് എന്തെങ്കിലും ഗുണമുണ്ടായോ. വികസനത്തില്‍ കേരളം വളരെ പിന്നിലാണ്. 21 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഏറെ പിന്നാലായി. തിരഞ്ഞെടുപ്പില്‍ സിപിഎം പരാജയപ്പെടുമെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ബിജെപിക്കെതിരെയും തനിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Sree

കേന്ദ്രസര്‍ക്കാരിനും സംസ്ഥാന ബിജെപി നേതൃത്വത്തിനുമെതിരെ ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. കേരളത്തിലെ ദേശീയ പാതാ വികസനം തടസ്സപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലുള്ള ജനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ട് കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം എന്താണെന്ന് അറിയാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ നാടിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ വിളിച്ചു; ഖത്തര്‍ പടക്കപ്പല്‍ യുഎഇ വിട്ടുകൊടുത്തുബഹ്‌റൈന്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ വിളിച്ചു; ഖത്തര്‍ പടക്കപ്പല്‍ യുഎഇ വിട്ടുകൊടുത്തു

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണം. ദേശീയപാതാ വിസകന അതോറിറ്റിയുടെ നടപടി അവസാനിപ്പിക്കണം എന്നാണ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്. സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നില്‍. ബിജെപി നാടിന് ബാധ്യതയാണെന്ന് അവര്‍ സ്വയം തെളിയിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

വളരെ രഹസ്യമായി വികസന പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമമാണ് നടന്നത്. ഇത്തരമൊരു കത്ത് കേന്ദ്രത്തിലേക്ക് അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. അല്ലെങ്കില്‍ ജനങ്ങളുടെ മുന്നില്‍വെക്കണം. ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും പിണറായി പറഞ്ഞു.

English summary
BJP State President Sreedharan Pillai doubt over CM Pinarayi Vijayan Foreign tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X