ഹൈറേഞ്ച് സമിതിക്കെതിരെ തുറന്നടിച്ച് ബിജെപി പരമാര്‍ശങ്ങള്‍ ഏറെയും എംപി യുടെ പരാതികള്‍ നിരത്തി
രാജാക്കാട്: ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ നയിക്കുന്ന ഭൂരക്ഷാ യാത്രയില്‍ ഹൈറേഞ്ച് സംരക്ഷണ സമതിയേയും ഇടുക്കി എം പി ജോയിസ് ജോര്‍ജ്ജിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതൃത്വം. ഹൈറേഞ്ച് സംരക്ഷണസമതിയെന്ന മാഫിയാ സംഘത്തിന്റെ തലവനും പിന്നോക്കവിഭാഗക്കാരുടെ സ്ഥലം തട്ടിയെടുത്ത കാട്ടുകള്ളനുമാണ് ഇടുക്കി എം പി ജോയ്സ് ജോര്‍ജ് എന്ന് ബി ജെ പി നേതാക്കള്‍ രാജാക്കാട് നടന്ന പൊതുസമ്മേളനത്തില്‍ ആരോപിച്ചു.ഭൂരക്ഷ മാര്‍ച്ചിനോടനുബന്ധിച്ച് രാജാക്കാട്ടിലെ സ്വീകരണ യോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചത്.

ഇടുക്കിയിലെ ഭൂമാഫിയെയും ഇവിടുത്തെ വനമാഫിയെയും പാറമടക്കാരെയും സംരക്ഷിക്കുന്ന നയമാണ് എം പി സ്വീകരിച്ചിരിക്കുന്നതെന്നും ഹൈറേഞ്ച് സമിതിയുടെ ഒത്താശയോടെ ഇടുക്കി ജനതയെ കമ്പിളിപ്പിക്കുന്ന നിലപാട് എം പി അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ഇടുക്കി രാജാക്കട്ടില് നടന്ന പരിപാടിയില്‍ ആവശ്യപ്പെട്ടു. ജില്ലയിലിലെ ഭൂപ്രശനങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും ജോയ്ജോര്ജിന്റെ വിവാദ ഭൂമിയിടപാടില്‍ കൃത്യമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
രാജാക്കാട്ടിലെത്തിയ ബി ജെ പി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമളിനെ വാദ്യമേളങ്ങളുടെ അകമ്പിടിയോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.ജില്ലയില്‍ ഇടതു വലതു മുന്നണികള്‍ പ്രാദേശിക രാഷ്ട്രീയ ഇടപെടലിലൂടെ നടത്തുന്ന ഭൂമിയിടപാടുകള്‍ അവസാനിപ്പിക്കണമെന്നും ഭൂപ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ജനകീയ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിക്ഷേധം ബി ജെ പിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും സ്വീകരണ മേറ്റുവാങ്ങിയശേഷം ബിനു ജെ കൈമള്‍ പറഞ്ഞു. ജാഥിയില് നിരവധി ബി ജെ പി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്











Click it and Unblock the Notifications