കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈറേഞ്ച് സമിതിക്കെതിരെ തുറന്നടിച്ച് ബിജെപി പരമാര്‍ശങ്ങള്‍ ഏറെയും എംപി യുടെ പരാതികള്‍ നിരത്തി

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ നയിക്കുന്ന ഭൂരക്ഷാ യാത്രയില്‍ ഹൈറേഞ്ച് സംരക്ഷണ സമതിയേയും ഇടുക്കി എം പി ജോയിസ് ജോര്‍ജ്ജിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതൃത്വം. ഹൈറേഞ്ച് സംരക്ഷണസമതിയെന്ന മാഫിയാ സംഘത്തിന്റെ തലവനും പിന്നോക്കവിഭാഗക്കാരുടെ സ്ഥലം തട്ടിയെടുത്ത കാട്ടുകള്ളനുമാണ് ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ് എന്ന് ബി ജെ പി നേതാക്കള്‍ രാജാക്കാട് നടന്ന പൊതുസമ്മേളനത്തില്‍ ആരോപിച്ചു.ഭൂരക്ഷ മാര്‍ച്ചിനോടനുബന്ധിച്ച് രാജാക്കാട്ടിലെ സ്വീകരണ യോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചത്.

bjp

ഇടുക്കിയിലെ ഭൂമാഫിയെയും ഇവിടുത്തെ വനമാഫിയെയും പാറമടക്കാരെയും സംരക്ഷിക്കുന്ന നയമാണ് എം പി സ്വീകരിച്ചിരിക്കുന്നതെന്നും ഹൈറേഞ്ച് സമിതിയുടെ ഒത്താശയോടെ ഇടുക്കി ജനതയെ കമ്പിളിപ്പിക്കുന്ന നിലപാട് എം പി അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ഇടുക്കി രാജാക്കട്ടില്‍ നടന്ന പരിപാടിയില്‍ ആവശ്യപ്പെട്ടു. ജില്ലയിലിലെ ഭൂപ്രശനങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും ജോയ്‌ജോര്‍ജിന്റെ വിവാദ ഭൂമിയിടപാടില്‍ കൃത്യമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

രാജാക്കാട്ടിലെത്തിയ ബി ജെ പി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമളിനെ വാദ്യമേളങ്ങളുടെ അകമ്പിടിയോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.ജില്ലയില്‍ ഇടതു വലതു മുന്നണികള്‍ പ്രാദേശിക രാഷ്ട്രീയ ഇടപെടലിലൂടെ നടത്തുന്ന ഭൂമിയിടപാടുകള്‍ അവസാനിപ്പിക്കണമെന്നും ഭൂപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ജനകീയ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിക്ഷേധം ബി ജെ പിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും സ്വീകരണ മേറ്റുവാങ്ങിയശേഷം ബിനു ജെ കൈമള്‍ പറഞ്ഞു. ജാഥിയില്‍ നിരവധി ബി ജെ പി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

English summary
bjp statements against high range commitee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X