മോദിയെ അധിക്ഷേപിച്ച മണിയെ വെറുതെ വിടില്ലെന്ന് ബിജെപി?മന്ത്രി എംഎം മണിക്കെതിരെ പരാതി നല്‍കി...
ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മണി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്.
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ച മന്ത്രി എംഎം മണിക്കെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ചത് അദ്ദേഹത്തിന് ജീവശാസ്ത്രപരമായ കുഴപ്പമുള്ളതിനാലാണെന്നാണ് മണി പ്രസംഗത്തിനിടെ പറഞ്ഞത്.
മലപ്പുറത്ത് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മണി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെയാണ് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് ബിജെപി പരാതി നല്‍കിയിരിക്കുന്നത്. സ്വന്തം അമ്മയെ പോലും ബാങ്കിലെ ക്യൂവില്‍ നിര്‍ത്തിയ ആളാണ് മോദിയെന്നും, ഭാര്യയെ ഉപേക്ഷിച്ചതിനെ അദ്ദേഹം മഹത്വവത്ക്കരിക്കുകയാണെന്നും മണി പറഞ്ഞിരുന്നു.

മന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസും രംഗത്തെത്തിയിരുന്നു. മന്ത്രി എംഎം മണിക്ക് അടിയന്തരമായി ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്നാണ് പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടത്. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചതിന് പിന്നാലെ എംഎം മണി ജിഷ്ണുവിന്റെ അമ്മയെയും പരിഹസിച്ചിരുന്നു.












Click it and Unblock the Notifications