Get Updates
Get notified of breaking news, exclusive insights, and must-see stories!

'പണം എവിടെ നിന്ന് വന്നു?ഇതുപോലൊരു നാണംകെട്ട പാർട്ടി കേരളനാടിന് അപമാനം'; ബിജെപിക്കെതിരെ എംവി ജയരാജൻ

തിരുവനന്തപുരം; ബിജെപിയെ പോലൊരു പാർട്ടി കേരള നാടിന് തന്നെ അപമാനമാണെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. ബത്തേരിയിലും മഞ്ചേശ്വരത്തും മാത്രമല്ല മാത്രമല്ല മറ്റു മണ്ഡലങ്ങളിലും ബിജെപി പണം വിതരണം ചെയ്തിട്ടുണ്ട്. ഈ പണമൊക്കെ എവിടെ നിന്നാണ് വന്നത്?പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താത്തതിനാൽ അത് കള്ളപ്പണമായെ കാണാൻ കഴിയൂ.കൊടകരയിൽ നിന്നും പിടിച്ചത് കുഴൽപ്പണമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ്.ഇതുപോലൊരു നാണംകെട്ട പാർട്ടി കേരളനാടിന് അപമാനമാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

mv jayarajan

കോഴക്കേസിൽ പ്രതിയും കുഴൽപ്പണക്കേസിൽ ആരോപണവിധേയനുമായ സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന പാർട്ടി അതാണ് ബിജെപിയെന്ന് .ഇതുപോലൊരു നാണംകെട്ട പാർട്ടി വേറെയില്ല.മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കാനും ബത്തേരിയിൽ സ്ഥാനാർത്ഥിയെ ബിജെപി സ്ഥാനാർത്ഥിയാക്കി മാറ്റാനും കോഴ കൊടുത്തുവെന്ന് കാസർകോട്, കൽപ്പറ്റ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികൾക്ക് ബോധ്യമായതിനെത്തുടർന്നാണ് കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയത്.

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയതു പോലെ കോടതികൾക്ക് നേരെ കുതിര കയറാൻ രാധാകൃഷ്ണന്മാരെ രംഗത്ത് ഇറക്കുമോ?മഞ്ചേശ്വരത്ത് ഡിഎസ്പി സ്ഥാനാർത്ഥി സുന്ദരത്തിന് രണ്ട് ലക്ഷവും സ്മാർട്ട് ഫോണുമാണ് നൽകിയത്.അക്കാര്യം സുന്ദരത്തിന്റെ അമ്മ പൊലീസിന് മൊഴിനൽകി സാധൂകരിച്ചു.പൊലീസിന് നൽകിയ മൊഴിക്ക് പുറമെ ഐപിസി 164 അനുസരിച്ച് കോടതിയിലും സുന്ദരം മൊഴി നൽകി.ബത്തേരിയിൽ ജാനു മൊഴി നൽകില്ലെന്ന് എല്ലാവർക്കും അറിയാം.അവർ ജെആർപി വിട്ട് ബിജെപി യിൽ ചേർന്നത് തന്നെ കാശിന് വേണ്ടിയായിരുന്നു.എന്നാൽ ജാനുവിന്റെ പാർട്ടി നേതാവ് സത്യം പുറംലോകത്തെ അറിയിക്കുകയും പണം സുരേന്ദ്രൻ തിരുവന്തപുരത്ത് വച്ച് നൽകിയെന്ന് തെളിയിക്കുന്ന ടെലിഫോൺ സംഭാഷണം പുറത്ത് വിടുകയും ചെയ്തു.

10 ലക്ഷം തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിലെ 503 നമ്പർ മുറിയിൽ വച്ച് കൊടുത്തതിനു പുറമെ ബത്തേരിയിൽ വച്ച് 25 ലക്ഷവും ജാനുവിന് കൊടുത്തുവെന്ന് ബിജെപി പ്രവർത്തകരും പറഞ്ഞു.വയനാട്ടിൽ ബിജെപിക്കകത്ത് ഇതിനെത്തുടർന്ന് പൊട്ടിത്തെറിക്ക് ഇടയാക്കി.രണ്ട് മണ്ഡലങ്ങളിൽ മാത്രമല്ല മറ്റു മണ്ഡലങ്ങളിലും പണം വിതരണം ചെയ്തിട്ടുണ്ട്.പണം എവിടെ നിന്ന് വന്നു?പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താത്തതിനാൽ അത് കള്ളപ്പണമായെ കാണാൻ കഴിയൂ.കൊടകരയിൽ നിന്നും പിടിച്ചത് കുഴൽപ്പണമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ്.ഇതുപോലൊരു നാണംകെട്ട പാർട്ടി കേരളനാടിന് അപമാനമാണ്.

തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+