Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന്‍റെ വിജയം ഉറപ്പിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക നീക്കം; ഓര്‍ത്തഡോക്സ് സഭയുമയി ചര്‍ച്ച

പത്തനംതിട്ട: പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ കോന്നിയില്‍ പോരാട്ടം ശക്തമാക്കി മൂന്ന് മുന്നണികളും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ സിപിഎമ്മും, ബിജെപിയും, കോണ്‍ഗ്രസും തികഞ്ഞ വിജയ പ്രതീക്ഷയാണ് മുന്നോട്ടുവെക്കുന്നത്. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടേയുള്ളവരെ രംഗത്തിറിക്കാന് രണ്ടാം ഘട്ടത്തില്‍ പ്രചാരണം ശക്തമാക്കാനാണ് മുന്നണികളുടെ പദ്ധതി.

ഉമ്മന്‍ചാണ്ടി, കാനം, രാജേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ഇന്ന് കോന്നിയില്‍ പ്രചാരണത്തിന് എത്തും. മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും തിരിച്ചുപിടിക്കാന്‍ സിപിഎമ്മും പരിശ്രമം നടത്തുമ്പോള്‍ കെ സുരേന്ദ്രനിലൂടെ കോന്നിയില്‍ ചരിത്രം കുറിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. വിശദാംശങ്ങള്‍ ഇങ്ങനെ..

സുരേന്ദ്രന്‍റെ വിജയം

സുരേന്ദ്രന്‍റെ വിജയം

സുരേന്ദ്രന്‍റെ വിജയം ഉറപ്പിക്കുന്നതിനായി വിവധ തരത്തിലുള്ള തന്ത്രങ്ങളാണ് കോന്നിയില്‍ ബിജെപി പയറ്റുന്നത്. ഇതിന്‍റെ ഭാഗമായാണ് യുഡിഎഫും എല്‍ഡിഎഫും നിലപാട് വ്യക്തമാക്കാത്ത സഭാതര്‍ക്ക വിഷയത്തില്‍ വ്യക്തമായ നിലപാടുമായി ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയ്ക്കൊപ്പം നിന്ന് നേട്ടം കൊയ്യാനാണ് ബിജെപിയുടെ നീക്കം.

ചരടുവലി

ചരടുവലി

കോന്നി മണ്ഡലത്തിലെ പ്രബല വിഭാഗമാണ് ഓര്‍ത്തഡോക്സ് പക്ഷം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ക്ക് പുറമെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ വോട്ടുകള്‍ കൂടി അധികമായി ലഭിച്ചാല്‍ വിജയം ഉറപ്പിക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. അതുകൊണ്ട് തന്നെ ഔദ്യോഗികമായി തന്നെ ചരടുവലി തുടങ്ങിയിരിക്കുകയാണ് ബിജെപി.

ചര്‍ച്ച

ചര്‍ച്ച

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും കോന്നി മണ്ഡലത്തിന്‍റെ ചുമതലക്കാരനായി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനും ഓര്‍ത്തഡോക്സ് സഭാധ്യക്ഷരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തി. സഭാതര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ ആവശ്യം ന്യായമാണെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

പഴഞ്ഞി പള്ളിയില്‍

പഴഞ്ഞി പള്ളിയില്‍

തൃശ്ശൂര്‍ പഴഞ്ഞി പള്ളിയിലെത്തിയാണ് ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വീതീയന്‍ കാതോലിക്ക ബാവ, മെത്രാപ്പൊലീത്തമാരായ ദഗീവര്‍ഗീസ് മാര്‍ യുലിയോസ്, മാത്യൂസ് മാര്‍ സേവറിയോസ് എന്നിവരുമായാണ് ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച്ച വിജയമാണെന്ന സൂചനയാണ് ശ്രീധരന്‍ പിള്ളയും രാധാകൃഷ്ണനും നല്‍കുന്നത്.

പരസ്യമായി രംഗത്ത്

പരസ്യമായി രംഗത്ത്

കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് പക്ഷത്തെ ചില കോണ്‍ഗ്രസ് ഭാരവാഹികള്‍ പാര്‍ട്ടിബന്ധം ഉപേക്ഷിച്ച് ബിജെപിക്കുവേണ്ടി പരസ്യമായി രംഗത്ത് വരാന്‍ തയ്യാറായെന്ന് റിപ്പോര്‍ട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളില്‍ ചിലര്‍ കമ്മറ്റിയുണ്ടാക്കിത്തന്നെ ബിജെപി സ്ഥാനാര്‍ത്തി കെ സുരേന്ദ്രന്‍റെ പ്രവര്‍ത്തനത്തിനുണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭാവിയിലും ഉപകരിക്കും

ഭാവിയിലും ഉപകരിക്കും

ഓര്‍ത്തഡോക്സ സഭയുമായുള്ള ബന്ധം ഭാവിയിലും പാര്‍ട്ടിക്ക് ഉപകരിക്കുമെന്ന ഉറച്ച വിശ്വാസമാണ് ബിജെപിക്കുള്ളത്. ഈ ബന്ധത്തില്‍ പാര്‍ട്ടിക്ക് ഒരു നഷ്ടവും സംഭവിക്കാനില്ല. മറ്റു മുന്നണികള്‍ പരസ്യ പിന്തുണ വ്യക്തമാകാത്ത സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ സഹായിക്കുന്നതിലൂടെ മധ്യതിരുവിതാംകൂറില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നു.

പിറവം പള്ളിത്തര്‍ക്കം

പിറവം പള്ളിത്തര്‍ക്കം

പിറവം പള്ളിത്തര്‍ക്കം വിഷയങ്ങളിലടക്കം സുപ്രീംകോടതി കോടതി വിധി നടപ്പാക്കി കിട്ടണമെന്ന ആവശ്യമാണ് ഓര്‍ത്തഡോക്സ് സഭ മുന്നോട്ടുവെക്കുന്നത്. അതിനാല്‍ തന്നെ നിയമത്തിന്‍റെ ഭാഗത്ത് നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് ന്യായീകരിക്കാനും ബിജെപി നേതാക്കള്‍ ശ്രമിക്കുക. ഓര്‍ത്തഡോക്സ വിഭാഗത്തിന്‍റെ പിന്തുണയ്ക്കൊപ്പം ശബരിമല വിഷയത്തിലെ അനുകൂല സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ കോന്നിയില്‍ വിജയം ഉറപ്പിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ശബരിമല വിഷയം

ശബരിമല വിഷയം

സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയില്‍ ശബരിമല വിഷയത്തിന് പ്രചാരണത്തില്‍ പ്രത്യേക മുന്‍ഗണനയാണ് ബിജെപി നല്‍കുന്നത്. കോന്നിയില്‍ സുരേന്ദ്രന് 10000 വോട്ടിന്‍റെ ഭൂരിപക്ഷം ഉറപ്പിക്കണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ആര്‍എസ്എസ് സക്വാഡുകളും

ആര്‍എസ്എസ് സക്വാഡുകളും

സുരേന്ദ്രന്‍റെ വിജയം ഉറപ്പിക്കാന്‍ വരും ദിവസങ്ങളില്‍ ആര്‍എസ്എസ് സക്വാഡുകളും കോന്നിയില്‍ ഇറങ്ങും. പിണക്കം മറന്ന ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കോന്നിയില്‍ പ്രചാരണത്തിന് എത്തിയതും ബിജെപിക്ക് അനുകൂല ഘടകമായി കാണുന്നു. കോന്നിയില്‍ സുരേന്ദ്രന്‍റെ വിജയം സുനിശ്ചിതമാണെന്നായിരുന്ന സീതാത്തോട്ടിലെ പ്രചാരണത്തിനിടെ തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.

അനുകൂല സാഹചര്യം

അനുകൂല സാഹചര്യം

ശബരിമല വിഷയം മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷമായിക്കി നിര്‍ത്താന്‍ പ്രത്യേക ശ്രദ്ധയും ബിജെപി നല്‍കുന്നു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിക്ക് കോന്നിയില്‍ കാര്യങ്ങള്‍ അനുകൂലമാണെന്നാണ് കണ്ടെത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബിജെപിയായിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ‍ഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയില്‍ ഇത്തവണ ബിജെപിക്ക് നേടാനായത്. സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വവും ശബരിമല വിഷയവുമായിരുന്നു മണ്ഡലത്തില്‍ ബിജെപിക്ക് കരുത്തായത്.

വിശ്വാസം

വിശ്വാസം

യുഡിഎഫിന് കഴിഞ്ഞ തവണ 53,480 വോട്ടും എൽ‍ഡിഎഫിന് 45,384 വോട്ടും ലഭിച്ചപ്പോൾ ഇത്തവണ യുഡിഎഫിന് ലഭിച്ചത് 49,667 വോട്ടും എൽഡിഎഫിന് ലഭിച്ചത് 46,946 വോട്ടുമാണ്. അതായത് യുഡിഎഫിന് 3,813 വോട്ടിന്റെയും എൽ‍ഡിഎഫിന് 1,562 വോട്ടിന്റെയും കുറവാണ് ഇത്തവണ കോന്നിയില്‍ ഉണ്ടായത്. ഉപതിരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വിജയം തന്നെ കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+