സുരേഷ് ഗോപിയെ തൊട്ടു കളിക്കേണ്ട; എന്‍എസ്എസ്സിനെതിരെ ബിജെപി
തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പു ദിവസം എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ ഇറക്കിവിട്ടതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. എന്‍എസ്എസ് ആരുടെയും കുടുംബ സ്വത്തല്ലെന്നും സുരേഷ് ഗോപിയെ പുറത്താക്കിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
ശാസ്തമംഗലത്തെ വസതിയിലെത്തി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയ ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രനും വി.വി രാജേഷുമാണ് എന്‍എസ്എസ്സിനെതിരെ ശക്തമായി പ്രതികരിച്ചത്. എന്‍ എസ്എസ് ആരുടെയും കുടുംബ സ്വത്തല്ല. ആര്‍ക്കും അവിടെ പോകാന്‍ അവകാശമുണ്ട്. പി.ജെ.കുര്യനും കെ.എം മാണിക്കും പെരുന്നയിലെ അടുക്കള വരെ പോകാമെങ്കില്‍ സുരേഷ് ഗോപിക്ക് പൂമുഖം വരെ പോകാമെന്ന് കെ സുരേന്ദ്രന് പറഞ്ഞു.

കോണ്‍ഗ്രസിനുവേണ്ടിയാണ് എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് വക്താവിനെപ്പോലെയാണ് സുകുമാരന്‍ നായരുടെ പ്രവര്‍ത്തനമെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. ശനിയാഴ്ചയാണ് എന്‍എസ്എസ്സിന്റെ പെരുന്നയിലെ ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നാണംകെടുത്തി ഇറക്കിവിട്ടത്.
ബിജെപിക്കുവേണ്ടിയാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പു ദിവസം തന്നെ പെരുന്നയിലെത്തിയതെന്നാണ് സുകുമാരന്‍ നായരുടെ വാദം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി നിലനില്‍ക്കുന്ന സംഘടനയല്ല എന്‍എസ്എസ് എന്നും തങ്ങള്‍ക്കൊപ്പം നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് അനുവദിക്കില്ലെന്നും സുകുമാരന്‍ നായര്‍ പിന്നീട് പ്രതികരിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications