സുരേന്ദ്രനെയും കുമ്മനത്തെയും വീഴ്ത്താന്‍ ബിജെപിയില്‍ വിമത നീക്കം.... വോട്ട് ചോര്‍ത്തും!!
പത്തനംതിട്ട: ബിജെപി കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും കാര്യങ്ങള്‍ ഒട്ടും പോസിറ്റീവായ രീതിയില്‍ അല്ല മുന്നോട്ട് പോകുന്നതെന്ന് റിപ്പോര്‍ട്ട്. ദേശീയ സമിതി തന്നെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. സിപിഎമ്മിനും കോണ്‍ഗ്രസിനും വോട്ടുമറിക്കാനുള്ള സാധ്യതകളാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ദീര്‍ഘകാലമായി കേരളത്തില്‍ ബിജെപിക്ക് സീറ്റ് ലഭിക്കാതിരിക്കുന്നതിന് കാരണവും ഇത്തരം കാര്യങ്ങളാണ്.
എന്നാല്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ പ്രാദേശിക പാര്‍ട്ടികളുമായി യാതൊരു ഒത്തുതീര്‍പ്പ് ഉണ്ടാവില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കുറച്ച് നേതാക്കളാണ് ഇപ്പോള്‍ പ്രശ്‌നക്കാരെന്ന് അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിച്ചിരിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ ടെക്‌നിക്കല്‍ ടീമിനെയാണ് അമിത് ഷാ ഉപയോഗിക്കുന്നത്.

പ്രശ്‌നങ്ങള്‍ ഇങ്ങനെ
സംസ്ഥാന ബിജെപിയില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ ലോക്കല്‍ നേതാക്കള്‍ ചോര്‍ത്തുന്നുവെന്നാണ് പ്രധാന പരാതി. ബിജെപി ഏതൊക്കെ രീതിയില്‍ ഇടതിനെയും വലതിനെയും നേരിടുമെന്ന് നേരത്തെ തന്നെ ഈ പാര്‍ട്ടികള്‍ അറിയുന്നുണ്ട്. ഇത്ര ഗൗരവമേറിയ കാര്യമുണ്ടായിട്ടും അത് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ സംസ്ഥാന സമിതി എന്തുകൊണ്ട് നിയമിച്ചില്ലെന്നാണ് അമിത് ഷായുടെ ചോദ്യം.

വോട്ട് കച്ചവടം
15 വര്‍ഷത്തോളമായി ബിജെപി കേരളത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വോട്ടുചോര്‍ത്തല്‍. ഇക്കാര്യം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. വോട്ടുശതമാനം കൂടുമ്പോഴും അതൊന്നും സീറ്റ് നേടുന്നതിലേക്ക് എത്താതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചപ്പോഴാണ് അമിത് ഷായ്ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. കേരളത്തിലെ കാര്യം നേരിട്ടറിയാന്‍ അദ്ദേഹം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രാദേശിക നേതാക്കള്‍
ബിജെപിയുടെ പ്രാദേശിക സംസ്ഥാന നേതാക്കള്‍ക്ക് സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സഹകരണ മനോഭാവമാണുള്ളതെന്ന് വിമര്‍ശനമുണ്ട്. ഇവര്‍ നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. ബംഗളൂരുവിലെ ഒരു ടെക്‌നിക്കല്‍ ടീമിനെ ഇതിനായി അമിത് ഷാ നിയമിച്ചിട്ടുണ്ട്. എട്ടംഗ സംഘമാണ് ഉള്ളത്. ഇവര്‍ കേരളത്തിലെത്തി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവരെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

വിജയസാധ്യതകള്‍
ബിജെപി ഏറ്റവും പ്രതീക്ഷയുള്ള രണ്ട് മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും കെ സുരേന്ദ്രന്‍ പത്തനംതിട്ടയിലുമാണ് മത്സരിക്കുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന ഘടകത്തിലെ വിമത പക്ഷം പ്രാദേശിക നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇവരെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് അമിത് ഷായ്ക്ക് രഹസ്യ വിവരം ലഭിച്ചിരിക്കുന്നത്.

ശബരിമല പാളുമോ?
സുരേന്ദ്രന്‍ പരാജയപ്പെട്ടാല്‍ ശബരിമല സമരത്തിന് വലിയ തിരിച്ചടി നേരിടുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് വിമത ഭീഷണി പരമാവധി ഇല്ലാതാക്കാനാണ് ടെക്‌നിക്കല്‍ ടീമിനെ കൊണ്ടുവരുന്നത്. പത്തനംതിട്ട സീറ്റിനായി പിഎസ് ശ്രീധരന്‍പിള്ള, എംടി രമേശ് എന്നീ നേതാക്കളും ശ്രമിച്ചിരുന്നു. ഇതില്‍ സീറ്റ് ലഭിക്കാതിരിക്കുന്നതിലുള്ള അതൃപ്തിയും പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആര്‍എസ്എസിന്റെ ഇടപെടല്‍
ആര്‍എസ്എസിന്റെ ശക്തമായ നിരീക്ഷണം തിരുവനന്തപുരം മണ്ഡലത്തില്‍ നടക്കുന്നുണ്ട്. എല്ലാ തവണയും ഏറ്റവുമധികം വോട്ടുചോര്‍ത്തല്‍ നടക്കുന്ന മണ്ഡലമാണിത്. ഇത്തവണ പ്രാദേശിക തലം തൊട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കുമ്മനത്തിന്റെ പ്രചാരണം നയിക്കുന്നത്. ഇതിലൂടെ വോട്ടുചോര്‍ത്തല്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ശശി തരൂരിനെതിരെ 10000 വോട്ടുകളില്‍ അധികം നേടി കുമ്മനം രാജശേഖരന്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു.

കേരളത്തിലെ മിഷന്‍
കേരളത്തില്‍ നിന്ന് 10 സീറ്റ് നേടുകയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. പക്ഷേ അത് സാധ്യമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. മലയാളികളായ എട്ടംഗ സംഘത്തിനെയാണ് നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തിലെ ചില നേതാക്കള്‍ മനപ്പൂര്‍വം പ്രചാരണ രംഗത്ത് ആശയക്കുഴപ്പമുണ്ടാക്കുന്നതായും പരാതിയുണ്ട്. പത്തനംതിട്ടയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ രണ്ട് പേരെ സ്ഥിരമായി നിയോഗിച്ചിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇത്തരം നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാവൂ.
പത്തനംതിട്ട ലോക്സഭ തിരഞ്ഞെടുപ്പ് ഫലം












Click it and Unblock the Notifications