കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നായി പിളര്‍ന്ന ബിജെപി ഒന്നായി; സംസ്ഥാനം തിരിച്ച് പിടിച്ചു

  • By Desk
Google Oneindia Malayalam News

കര്‍ണാടക കാവിപ്പടയ്ക്ക് സ്വന്തം. എക്‌സിറ്റ് പോളുകള്‍ തൂക്ക് സഭ പ്രവചിച്ചപ്പോള്‍ ബിജെപി കുലുങ്ങിയില്ല. പാര്‍ട്ടി കേവലഭൂരിപക്ഷം നേടുമെന്ന് ആവര്‍ത്തിച്ചു. അവരുടെ ആത്മവിശ്വാസം ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതും.

ബിജെപിയുടെ ഈ വിജയത്തിന് പിന്നില്‍ രണ്ട് പേരുടെ തിരിച്ച് വരവാണെന്ന് പറയാം.ലിംഗായത്ത് നേതാവ് ബിഎസ് യദ്യൂരപ്പയുടേയും ഗോത്രവിഭാഗം നേതാവ് ബി ശ്രീരാമുലുവിന്റെയും മടങ്ങിവരവ് പാര്‍ട്ടിയ്ക്ക് ഗുണകരമായി വന്നിരിക്കുകയാണ്.2012 ല്‍ ബിജെപി യില്‍ നിന്നും ശ്രീരാമുലു പുറത്ത് പോയതിന് പിന്നാലെ 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. മാത്രമല്ല പരാജയപ്പെടുകയും ചെയ്തു.

photo

യെദ്യൂരപ്പ എന്ന ശക്തനായ നേതാവിനെ നഷ്ടപ്പെട്ടതും പാര്‍ട്ടിയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് നേതാക്കളും പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് നിന്ന് വിജയത്തിലേയ്ക്ക് നടന്നു.2013ലെ പരാജയത്തിന് ശേഷം 2014ല്‍ ബിജെപിയില്‍ തിരിച്ചെത്തിയ ശ്രീരാമലുവും യെദിയൂരപ്പയും 2014ല്‍ ലോക്‌സഭാംഗങ്ങളുമായി.വടക്കന്‍ കര്‍ണാടക യെദ്യൂരപ്പയ്ക്കും ശ്രീരാമുലുവിനും കനത്ത സ്വാധീനമുള്ള മേഖലകളാണ്.

English summary
karnataka election 2018; BJP leading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X