കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹിളാമോർച്ച നേതാവിന് അശ്ലീല സന്ദേശം! കുമ്മനം വരെ പകച്ചു പോയി! ബിജെപി നേതാവിനെതിരെ നടപടി...

മഹിളാമോർച്ച പ്രാദേശിക നേതാവിന് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ ബിജെപി മദ്ധ്യമേഖല സെക്രട്ടറി ജി കാശിനാഥിനെ പാർട്ടി തൽസ്ഥാനത്ത് നീക്കി.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: മെഡിക്കൽ കോഴ വിവാദത്തിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി അശ്ലീല സന്ദേശ വിവാദം. മഹിളാമോർച്ചയുടെ പ്രാദേശിക നേതാവിന് ബിജെപി മദ്ധ്യമേഖല സംഘടനാ സെക്രട്ടറി മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

പിണറായി വിളിച്ചാൽ വരാതിരിക്കാനാകുമോ! ഷാർജ ഭരണാധികാരി നാലു ദിവസം കേരളത്തിൽ....പിണറായി വിളിച്ചാൽ വരാതിരിക്കാനാകുമോ! ഷാർജ ഭരണാധികാരി നാലു ദിവസം കേരളത്തിൽ....

പർദയണിഞ്ഞ് കടയിലെത്തും, വില കൂടിയ വസ്ത്രങ്ങളുമായി മുങ്ങും! കോഴിക്കോട്ടെ തട്ടിപ്പുകാരിയെ തേടി പോലീസ്പർദയണിഞ്ഞ് കടയിലെത്തും, വില കൂടിയ വസ്ത്രങ്ങളുമായി മുങ്ങും! കോഴിക്കോട്ടെ തട്ടിപ്പുകാരിയെ തേടി പോലീസ്

സംഭവം വിവാദമായതോടെ മഹിളാമോർച്ച പ്രാദേശിക നേതാവിന് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ ബിജെപി മദ്ധ്യമേഖല സെക്രട്ടറി ജി കാശിനാഥിനെ പാർട്ടി തൽസ്ഥാനത്ത് നീക്കി. മംഗളം ദിനപ്പത്രമാണ് അശ്ലീല
സന്ദേശമയച്ചെന്ന പരാതിയിൽ കാശിനാഥിനെ പാർട്ടി പദവികളിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ പെരുമാറ്റം നിരീക്ഷിക്കാൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ
രൂപം നൽകിയ അഞ്ചംഗ സമിതിയിലെ അംഗമാണ് ജി കാശിനാഥ്.

അശ്ലീല സന്ദേശം...

അശ്ലീല സന്ദേശം...

മഹിളാമോർച്ചയുടെ പ്രാദേശിക നേതാവിന് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ചെന്നായിരുന്നു ജി കാശിനാഥിനെതിരെയുള്ള പരാതി.

തെളിവു സഹിതം...

തെളിവു സഹിതം...

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വ്യക്തമായ തെളിവു സഹിതമാണ് പരാതി ലഭിച്ചത്.

പദവികളിൽ നിന്ന് നീക്കി...

പദവികളിൽ നിന്ന് നീക്കി...

വനിതാ നേതാവിന് അശ്ലീലസന്ദേശമയച്ചെന്ന പരാതിയെ തുടർന്നാണ് ബിജെപി മദ്ധ്യമേഖല സംഘടന സെക്രട്ടറി ജി കാശിനാഥിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയത്.

കളങ്കംവരുത്തി...

കളങ്കംവരുത്തി...

പാർട്ടിയുടെ യശസിനു കളങ്കം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജി കാശിനാഥിനെതിരെ നടപടിയെടുത്തത്.

മെഡിക്കൽ കോഴ അന്വേഷണം...

മെഡിക്കൽ കോഴ അന്വേഷണം...

മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ സംഘടനാതലത്തിൽ നടത്തിയ അന്വേഷണത്തിൽ കാശിനാഥാണ് മേൽനോട്ടം വഹിച്ചത്. ഈ അന്വേഷണത്തിലാണ് സംസ്ഥാന
സെക്രട്ടറി വിവി രാജേഷിനെ പാർട്ടിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയത്.

പെരുമാറ്റ നിരീക്ഷണം...

പെരുമാറ്റ നിരീക്ഷണം...

പാർട്ടി പ്രവർത്തകരുടെ പെരുമാറ്റം നിരീക്ഷിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ രൂപം നൽകിയ അഞ്ചംഗ സമിതിയിലെ അംഗമാണ് ജി കാശിനാഥ്.

കുമ്മനത്തിന്റെ വിശ്വസ്തൻ...

കുമ്മനത്തിന്റെ വിശ്വസ്തൻ...

നേരത്തെ വി മുരളീധരന്റെ സ്വന്തക്കാരനായിരുന്ന കാശിനാഥ്, കുമ്മനം പ്രസിഡന്റ് പദവിയിലെത്തിയതോടെ അദ്ദേഹവുമായി അടുത്തു. കുമ്മനത്തിന്റെ വിശ്വസ്തനായതിനെ തുടർന്നാണ് അദ്ദേഹത്തിന് പാർട്ടിയിൽ പദവികൾ ലഭിച്ചത്.

English summary
bjp takes action against party leader from kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X