സക്കറിയയെ തല്ലുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്... മോദിയെ കൊലയാളിയെന്ന് വിളിച്ചാല്‍
തൃശൂര്‍: എഴുത്തുകാരന് സക്കറിയ മുമ്പും ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആളാണ്. സക്കറിയയെ കൈയ്യേറ്റം ചെയ്യാന്‍ സിപിഎം പ്രവര്‍ത്തകര്‍ മുമ്പ് ശ്രമിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലയാളി എന്ന് വിശേഷിപ്പിച്ചതാണ് പുതിയ വിവാദം. പാലക്കാട് തസ്രാക്കില്‍ ഒവി വിജയന് അനുസ്മരണത്തില്‍ ആയിരുന്നു സക്കറിയയുടെ വിവാദ പരാമര്‍ശം ഒവി വിജയന് മൃദുഹിന്ദുത്വ വാദി ആണെന്നും സക്കറിയ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായാണ് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. കൊലയാളി പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കൈകാര്യം ചെയ്തുകളയും എന്നാണ് ഭീഷണി. ഈ വിഷയത്തില്‍ ബിജെപി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
നന്നായി അടി കൊടുക്കാന്‍ അറിയാവുന്നവരാണ് സംഘപരിവാര്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് തൃശൂരില്‍ പറഞ്ഞത്. സക്കറിയ ഈ രീതിയില്‍ ആണ് തുടരുന്നത് എങ്കില്‍ അടികിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നാണ് ഭീഷണി.
സക്കറിയയെ കടുത്ത വര്‍ഗ്ഗീയ വാദി എന്നാണ് ബി ഗോപാലകൃഷ്ണന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഒരാള്‍ എന്തടിസ്ഥാനത്തിലാണ് മറ്റുള്ളവരെ വിമര്‍ശിക്കുന്നത് എന്നും ചോദിക്കുന്നുണ്ട്. സക്കറിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും എന്നും ബിജെപി നേതാവ് വ്യക്തമാക്കുന്നു.
എന്തായാലും തന്റെ പരാമര്‍ശം പിന്‍വലിക്കാന്‍ സക്കറിയ തയ്യാറല്ല. ഭീഷണിയുടെ സാഹചര്യത്തില്‍ തനിക്ക് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നാണ് സക്കറിയയുടെ പക്ഷം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications