കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ള തെറിക്കും!! ബിജെപിയെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍.. അമിത് ഷാ ഇടപെടും?

Google Oneindia Malayalam News

തിരുവനന്തപുരം: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. ശബരിമല 'സുവര്‍ണാവസരം' ആണെന്ന് നേതൃത്വം വിലയിരുത്തി. ഒന്നല്ല മൂന്ന് സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കാന്‍ സാധ്യത ഉണ്ടന്നായിരുന്നു ചില എക്സിറ്റ് പോളുകള്‍ വരെ പ്രവചിച്ചത്. വാനോളം പ്രതീക്ഷ പുലര്‍ത്തിയ നേതൃത്വത്തെ പക്ഷെ അമ്പേ ഞെട്ടിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. കണ്ണും പൂട്ടി ജയിച്ച് കയറാമെന്ന പ്രതീക്ഷ പുലര്‍ത്തിയ തിരുവനന്തപുരത്ത് പോലും നിലം തൊടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.

ബിജെപിക്കും വിമതര്‍ക്കും തിരിച്ചടി!! ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറിബിജെപിക്കും വിമതര്‍ക്കും തിരിച്ചടി!! ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി

തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയക്കാണെന്ന വിമര്‍ശനമായിരുന്നു ഇതോടെ പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഇപ്പോള്‍ കേന്ദ്ര നേതൃത്വവും പിള്ള പോരെന്ന നിലപാടിലാണത്രേ. ഇതോടെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പിള്ളയെ മാറ്റി പുതിയ അധ്യക്ഷനെ നിയമിക്കാനുള്ള നീക്കത്തിലാണ് അമിത് ഷാ. വിശദാംശങ്ങള്‍ ഇങ്ങനെ

 വിവാദങ്ങളുടെ പെരുമഴ

വിവാദങ്ങളുടെ പെരുമഴ

എല്ലാവര്‍ക്കും സ്വീകാര്യമായ ജനകീയ മുഖമുള്ള നേതാവ്, മൃദുഹിന്ദുത്വ വാദി ഇതെല്ലാമായിരുന്നു സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് ശ്രീധരന്‍പിള്ളയെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് നേതൃത്വം പരിഗണിച്ചത്. എന്നാല്‍ അധ്യക്ഷനായതോടെ ശ്രീധരന്‍ പിള്ള ഇത്തരം വിലയിരുത്തലുകളെല്ലാം തിരുത്തി കുറിച്ചു. ശബരിമല വിഷയത്തിലെ ശ്രീധരന്‍ പിളളയുടെ നിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. സുവര്‍ണാവസര പ്രസംഗവും നട അടയ്ക്കുന്നതിന് തന്ത്രി ഉപദേശം ചോദിച്ചെന്നതടക്കമുള്ള വെളിപ്പെടുത്തലുകളുമെല്ലാം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

 വാളെടുത്ത് നേതാക്കള്‍

വാളെടുത്ത് നേതാക്കള്‍

തുടരെ തുടരെയുള്ള നിലപാട് മാറ്റങ്ങളും പലപ്പോഴായി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളും പിള്ളയ്ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കത്തിന് കാരണമായി. തിരഞ്ഞെടുപ്പില്‍ ബിജെപി ദയനീയ പരാജയം രുചിച്ചതോടെ അതൃപ്തി പരസ്യമാക്കി കൂടുതല്‍ പേര്‍ രംഗത്തെത്തി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്‍പെങ്കിലും പിള്ളയെ മാറ്റിയില്ലേങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ സംസ്ഥാന നേതാക്കള്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ പ്രസിഡന്‍റ് ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 ചരടുവലിച്ച് മുരളീധരപക്ഷം

ചരടുവലിച്ച് മുരളീധരപക്ഷം

ശബരിമല സമരകാലത്തെ ബിജെപിയുടെ നായകനെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന കെ സുരേന്ദ്രനെ അധ്യക്ഷനാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. ശബരിമല യുവതീപ്രവേശനത്തിനെതിരായ സമരത്തിലെ ഇടപെടലും ജയില്‍ വാസവും അണികള്‍ക്കിടയിലുണ്ടാക്കിയ ആവേശം ദേശീയ നേതൃത്വം പരിഗണിച്ചേക്കുമെന്നാണ് കണക്കാക്കപെടുന്നത്. കേന്ദ്ര സഹമന്ത്രിയായ വി മുരളീധരന്‍റെ നേതൃത്വത്തില്‍ സുരേന്ദ്രന് വേണ്ടി ചരടുവലികള്‍ ശക്തമാക്കിയിട്ടുണ്ട്.

 കെ സുരേന്ദ്രന്‍റെ പ്രകടനം

കെ സുരേന്ദ്രന്‍റെ പ്രകടനം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച നേട്ടം ഉണ്ടാക്കിയ കെ സുരേന്ദ്രനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നാല്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് മുരളീധര പക്ഷം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി അണികള്‍ക്കിടയില്‍ സുരേന്ദ്രനുള്ള സ്വാധീനവും കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ സുരേന്ദ്രന് സാധിച്ചിരുന്നു.

 തിരുമാനം അമിത് ഷായുടേത്?

തിരുമാനം അമിത് ഷായുടേത്?

കേന്ദ്രമന്ത്രി എന്ന നിലയിലും പാര്‍ട്ടി സംഘടനാ തലത്തില്‍ സ്വാധീനുമുള്ള നേതാവെന്ന നിലയിലും വി മുരളീധരന്‍റെ ദില്ലി സാന്നിധ്യം കെ സുരേന്ദ്രന് അനുകൂലമാവുമെന്നാണ് വിലയിരുത്തുന്നത്.അതേസമയം എംടി രമേശിന് വേണ്ടി പികെ കൃഷ്ണദാസ് വിഭാഗം രംഗത്തുണ്ട്. മറ്റൊരു നേതാവായ എംഎസ് കുമാറിന്‍റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തിയുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സ്വന്തം നിലയ്ക്ക് നിയമനങ്ങള്‍ നടത്തിയേക്കുമെന്ന വിലയിരുത്തലും ഉണ്ട്.
മെമ്പര്‍ഷിപ്പ് കാമ്പെയ്നില്‍ സംസ്ഥാന ഘടകം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിമര്‍ശനം.

 അതിന് പിന്നില്‍ ഇറാനെങ്കില്‍ ഇന്ത്യ ഒരിക്കലും പൊറുക്കില്ല; ഇന്ത്യയുടെ കിതപ്പിനെ വീണ്ടും കിതപ്പിക്കും അതിന് പിന്നില്‍ ഇറാനെങ്കില്‍ ഇന്ത്യ ഒരിക്കലും പൊറുക്കില്ല; ഇന്ത്യയുടെ കിതപ്പിനെ വീണ്ടും കിതപ്പിക്കും

English summary
BJP to appoint new party president in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X