കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർട്ടിക്കുളളിൽ മുറുമുറുപ്പ്, അഴിയെണ്ണുന്ന കെ സുരേന്ദ്രനെ പുറത്തിറക്കാൻ ബിജെപി ഹൈക്കോടതിയിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
സുരേന്ദ്രനെ പുറത്തിറക്കാൻ ബിജെപി ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ അഴിയെണ്ണുന്ന ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ഇതുവരെ ജാമ്യം നേടി പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് എത്തിയ ഭക്തയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് തവണ സുരേന്ദ്രന് ജാമ്യം നിഷേധിക്കപ്പെട്ടു. ഇതോടെയാണ് മറ്റ് കേസുകളില്‍ ജാമ്യമുണ്ടായിട്ടും സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നത്.

ശബരിമലയുളള പത്തനംതിട്ടയിൽ ബിജെപി നിലംതൊടാതെ പറന്നു! ബിജെപിക്ക് ആകെ കിട്ടിയ വോട്ട് വെറും 19!ശബരിമലയുളള പത്തനംതിട്ടയിൽ ബിജെപി നിലംതൊടാതെ പറന്നു! ബിജെപിക്ക് ആകെ കിട്ടിയ വോട്ട് വെറും 19!

കെ സുരേന്ദ്രന്റെ വിഷയം സംസ്ഥാന ബിജെപി നേതൃത്വം കാര്യമായി പരിഗണിക്കുന്നില്ല എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ സുരേന്ദ്രനെ പുറത്തിറക്കാനുളള ഇടപെടലുകള്‍ നടത്താനൊരുങ്ങുകയാണ് ബിജെപി. കെ സുരേന്ദ്രനെ സംസ്ഥാന സര്‍ക്കാര്‍ കളളക്കേസുകളില്‍ കുടുക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. സുരേന്ദ്രനെ രക്ഷപ്പെടുത്താന്‍ ബിജെപി ഹൈക്കോടതിയെ സമീപിക്കും.

bjp

ഹൈക്കോടതിയില്‍ സുരേന്ദ്രന് വേണ്ടി വാദിക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരെ കൊണ്ടുവരാനും ബിജെപി നീക്കമുണ്ട്. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നല്‍കിയാലും സര്‍ക്കാരിന് എതിരായ നിയമപോരാട്ടം തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പറഞ്ഞു. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സുരേന്ദ്രന് ജാമ്യം വീണ്ടും നിഷേധിച്ചത്.

സുരേന്ദ്രന് ജാമ്യം ലഭിക്കാതിരിക്കാന്‍ പോലീസ് കൃത്രിമ തെളിവുകളുണ്ടാക്കുകയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിന് പിന്നാല്‍ സിപിഎം ആണെന്നും ബിജെപി ആരോപിക്കുന്നു. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ സുരേന്ദ്രന് 21ന് ജാമ്യം ലഭിച്ചിരുന്നു. എന്നിട്ടും സുരേന്ദ്രനെ മോചിപ്പിച്ചില്ലെന്ന് കോടിതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും 20ന് തന്നെ മറ്റൊരു കേസില്‍ വാറണ്ട് ലഭിച്ചിരുന്നുവെന്നും പോലീസ് കോടതിയെ ധരിപ്പിച്ചു.

English summary
BJP to move to High Court to save K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X