കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും വട്ടിയൂർക്കാവിൽ കുമ്മനവും: സാധ്യതാ പട്ടിക ഇങ്ങനെ...

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും സ്ഥാനാർത്ഥി നിർണയത്തിൽ സൂചന നൽകി ബിജെപി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കോന്നിയിൽ ശോഭ സുരേന്ദ്രനും സ്ഥാനാർത്ഥിയായേക്കും. ബിജെപി സംസ്ഥാന സമിതി ദേശീയ നേതൃത്വത്തിന് അയച്ച ലിസ്റ്റിലും ഇരുവർക്കുമാണ് മുൻഗണന. വെള്ളിയാഴ്ചയാണ് ബിജെപി ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക. വിജയസാധ്യതയുള്ളവരെ മത്സരിപ്പിക്കണമെന്നാണ് പാർട്ടിക്കുള്ളിലെ തീരുമാനം.

അന്ന് അച്ഛന്‍ കളമൊരുക്കി, ഇന്ന് മകനും; എറണാകുളത്ത് 1998 ആവര്‍ത്തിക്കാന്‍ സിപിഎംഅന്ന് അച്ഛന്‍ കളമൊരുക്കി, ഇന്ന് മകനും; എറണാകുളത്ത് 1998 ആവര്‍ത്തിക്കാന്‍ സിപിഎം

അരൂരിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു. ഘടകക്ഷിക്ക് നൽകിയ സീറ്റായതിനാൽ സ്ഥാനാർത്ഥി നിർണയം ബിഡിജെഎസിന് വിടുകയായിരുന്നു. അതേസമയം എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥിയുടെ കാര്യടത്തിൽ ധാരണയായിട്ടില്ല. പുതുമുഖത്തെ മത്സരിപ്പിക്കാനാണ് നീക്കമരെന്നും സൂചനയുണ്ട്. എഎൻ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വമാണ് പാർട്ടിക്ക് ഗുണം ചെയ്യുകയെന്നാണ് ആർഎസ്എസ് ചൂണ്ടിക്കാണിക്കുന്നത്.

bjpcandidates-1

വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കുന്നതിന് ബിജെപിയിൽ അനുകൂല നിലപാടാണുള്ളത്. എന്നാൽ മത്സരിക്കില്ലെന്ന നിലപാടിലാണ് കമ്മനം രാജശേഖരൻ. ആർഎസ്എസ് വഴി കുമ്മനത്തെ അനുനയിപ്പിച്ച് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. അതേ സമയം കോന്നിയിൽ കെ സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും പരിഗണിച്ചുകൊണ്ടുള്ള ചർച്ചകളാണ് നടന്നത്. കോന്നിയിലോ മഞ്ചേശ്വരത്തോ മത്സരിക്കില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ. ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യനായ വ്യക്തിയെ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ നേട്ടങ്ങൾക്കൊപ്പം ശബരിമല വിഷയവും ബിജെപി തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കും.

English summary
BJP to declare candidature for Bypolls in Kerala on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X