കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരില്‍ ഞെട്ടിക്കാന്‍ ബിജെപി! ഇറക്കുന്നത് സുരേഷ് ഗോപിയെ! കാരണം ഇതാണ്

  • By
Google Oneindia Malayalam News

പത്തനംതിട്ടയും തിരുവനന്തപുരവും പോലെ എ പ്ലസ് ആയി ബിജെപി കണക്കാക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍.തുടക്കത്തിലേ തന്നെ മണ്ഡലത്തിനായി പാര്‍ട്ടിയില്‍ ആവശ്യം ശക്തമായിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ബിജെപി തൃശ്ശൂര്‍ ബിഡിജെഎസിന് നല്‍കി. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥി ആകുകയും ചെയ്തു.

<strong>ഊര്‍മ്മിളയല്ല 'മറിയം അക്തര്‍ മിര്‍'! നിക്കാഹോടെ ഊര്‍മ്മിള മുസ്ലീമായി! വിദ്വേഷ പ്രചരണം കത്തുന്നു</strong>ഊര്‍മ്മിളയല്ല 'മറിയം അക്തര്‍ മിര്‍'! നിക്കാഹോടെ ഊര്‍മ്മിള മുസ്ലീമായി! വിദ്വേഷ പ്രചരണം കത്തുന്നു

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ തുഷാറിനെ വയനാട്ടിലേക്ക് ബിജെപി മാറ്റി. ഇതോടെ തൃശ്ശൂരില്‍ ആരാകുമെന്ന ചര്‍ച്ചകള്‍ ശക്തമായിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് വിവരം.

 ചര്‍ച്ചയായി തൃശ്ശൂര്‍

ചര്‍ച്ചയായി തൃശ്ശൂര്‍

ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍. ലോക്സഭാ ലക്ഷ്യം വെച്ച് നേരത്തേ തന്നെ ബിജെപി മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. കെ സുരേന്ദ്രനായിരുന്നു മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്.

 പോര് കനക്കും

പോര് കനക്കും

കെ സുരേന്ദ്രന്‍ തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കണക്കാക്കിയിരുന്നപ്പോഴാണ് ശബരിമല സ്ത്രീപ്രവേശന വിഷയം ശക്തമാകുന്നതും പത്തനംതിട്ട ലൈം ലൈറ്റിലേക്ക് വരുന്നതും. ഇതോടെ കെ സുരേന്ദ്രന്‍റെ പേര് പത്തനംതിട്ടയില്‍ തന്നെ പാര്‍ട്ടി പരിഗണിച്ചു.

 ബിഡിജെഎസ് വഴങ്ങി

ബിഡിജെഎസ് വഴങ്ങി

അതേസമയം തൃശ്ശൂരിനായി മറ്റ് ചിലര്‍ ചരട് വലി നടത്തിയെങ്കിലും ദേശീയ നേതൃത്വം സീറ്റ് ബിഡിജെഎസിന് വിട്ട് നല്‍കുകയായിരുന്നു. തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ത്ഥി ആകണമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചെങ്കിലും ആദ്യം വഴങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നി്ല്ല.

 സമ്മതം അറിയിച്ചു

സമ്മതം അറിയിച്ചു

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തുഷാര്‍ വെള്ളാപ്പള്ളി തയ്യാറായി. ഒടുവില്‍ തുഷാര്‍ മണ്ഡലത്തില്‍ പ്രചരണവും തുടങ്ങി. എന്നാല്‍ വയനാട് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ഇറക്കിയതോടെ തൃശ്ശൂരില്‍ വീണ്ടും കളി മാറി.

 ശക്തനായ സ്ഥാനാര്‍ത്ഥി

ശക്തനായ സ്ഥാനാര്‍ത്ഥി

ബിഡിജെഎസിനായിരുന്നു വയനാട് സീറ്റും. ഇവിടെ പൈലി വാദ്യാട്ടിനെ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ വന്നതോടെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ എന്‍ഡിഎയ്ക്ക് മണ്ഡലത്തില്‍ വേണമെന്ന ആവ്യമുയര്‍ന്നു.

 അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

ഒരു ഘട്ടത്തില്‍ ബിജെപി ദേശീയ നേതാക്കള്‍ തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ മണ്ഡലത്തില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തുഷാര്‍ വെള്ളാപ്പള്ളിയെ തന്നെ വയനാട് സ്ഥാനാര്‍ത്ഥിയായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.

 ദില്ലിയിലേക്ക് വിളിച്ചു

ദില്ലിയിലേക്ക് വിളിച്ചു

അതേസമയം രാഹുലിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പകരം ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ശക്തമാക്കാണ്. അതിനിടെയാണ് തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയും വീണ്ടും ശക്തമായത്.

 അമിത് ഷായുമായി ചര്‍ച്ച

അമിത് ഷായുമായി ചര്‍ച്ച

തൃശ്ശൂരില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇത് ദേശീയ നേതൃത്വത്തെ നേതാക്കള്‍ അറിയിച്ചിരുന്നു. സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ളയുടേയും ജനറല്‍ സെക്രട്ടറി എംടി രമേശിന്‍റെ പേരും മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

 അന്തിമ തിരുമാനം

അന്തിമ തിരുമാനം

എന്നാല്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ തിരുമാനമത്രേ. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗുരുവായൂരിലുള്ള സുരേഷ് ഗോപി വൈകീട്ടോടെ ദില്ലിയിലേക്ക് തിരിക്കും.

ഗുണം ചെയ്യും

ഗുണം ചെയ്യും

സിനിമാ മേഖലയിലെ താര പരിവേഷവും എംപി എന്ന നിലയില്‍ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനവും ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ഇടപെടലുമെല്ലാം സുരേഷ് ഗോപിക്ക് അനുകൂലമാക്കിയിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

 ത്രികോണ മത്സരം

ത്രികോണ മത്സരം

ഇവിടെ ടിഎന്‍ പ്രതാപനാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിനായി രാജാജി മാത്യുവും അങ്കത്തിനിറങ്ങുന്നുണ്ട്. സുരേഷ് ഗോപി കൂടി മണ്ഡലത്തില്‍ എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാവും മണ്ഡലം സാക്ഷിയാവുക.

<strong>ലക്ഷങ്ങള്‍ അല്ല വെറും 12,816 രൂപ.. ആകെയുള്ളത് അര പവന്‍ പൊന്നും!</strong>ലക്ഷങ്ങള്‍ അല്ല വെറും 12,816 രൂപ.. ആകെയുള്ളത് അര പവന്‍ പൊന്നും!

English summary
bjp to field suresh gopi in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X