കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസമ്മതരെ തിരഞ്ഞ് നെട്ടോട്ടത്തില്‍ ബിജെപി; സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിയ പ്രമുഖര്‍ക്ക് വലിയ തിരിച്ചടി

Google Oneindia Malayalam News

കോഴിക്കോട്: ഇത്തവണ കേരളത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക അല്‍പം 'വെറൈറ്റി' ആയിരിക്കും എന്നാണ് ബിജെപി നേതാക്കള്‍ തന്നെ അടക്കം പറയുന്നത്. പതിവ് സ്ഥാനാര്‍ത്ഥികളില്‍ പലരും ഇത്തവണ പട്ടികയില്‍ ഇടം നേടിയേക്കില്ല എന്നാണ് സൂചന.

ആ എട്ടിടത്ത് മുട്ടുവിറയ്ക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം ഇങ്ങനെ... നടന്നില്ലെങ്കില്‍ വൻ തോൽവിആ എട്ടിടത്ത് മുട്ടുവിറയ്ക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം ഇങ്ങനെ... നടന്നില്ലെങ്കില്‍ വൻ തോൽവി

ഉമ്മന്‍ ചാണ്ടിയെ ചുരുട്ടിക്കെട്ടാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ? ദില്ലിയിലെ പഴയ തീപ്പൊരി നേതാവ്ഉമ്മന്‍ ചാണ്ടിയെ ചുരുട്ടിക്കെട്ടാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ? ദില്ലിയിലെ പഴയ തീപ്പൊരി നേതാവ്

പൊതു സമ്മതരേയും പ്രമുഖരേയും സെലിബ്രിറ്റികളേയും പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് മത്സരിപ്പിക്കണം എന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അതിനായുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കൂട്ടരും. വിശദാംശങ്ങള്‍...

കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടിയേ മതിയാവൂ എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യ ശാസനം. അതിന് ആവശ്യമായ മറ്റ് സൗകര്യങ്ങള്‍ കേന്ദ്ര നേതൃത്വം ഒരുക്കുമെന്ന വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. ചില നിര്‍ദ്ദേശങ്ങളും ഉണ്ട്.

പൊതുസമ്മതര്‍

പൊതുസമ്മതര്‍

പൊതുസമ്മതരെ ആയിരിക്കണം കൂടുതലായി സ്ഥാനാര്‍ത്ഥികളായി ഉയര്‍ത്തിക്കാണിക്കേണ്ടത് എന്നാണ് ശക്തമായ നിര്‍ദ്ദേശം. ഇതുവഴി കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതിനായി പരമാവധി പൊതു സമ്മതരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാണ് നീക്കം.

നേതാക്കള്‍ മാറി നില്‍ക്കണം

നേതാക്കള്‍ മാറി നില്‍ക്കണം

പൊതുസമ്മതരെ മത്സരിപ്പിക്കുന്നതിനായി പ്രമുഖ നേതാക്കള്‍ മാറി നില്‍ക്കണം എന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. താന്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റാരും ഇത്തരത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രീധരനും വിവേക് ഗോപനും പോര

ശ്രീധരനും വിവേക് ഗോപനും പോര

ഇ ശ്രീധരന്‍ ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെട്രോമാന്റെ വരവ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അദ്ദേഹത്തെ കൂടാതെ സിനിമ-സീരിയല്‍ താരം വിവേക് ഗോപനും കെ സുരേന്ദ്രന്റെ വിജയയാത്രയില്‍ ബിജെപിയില്‍ അംഗത്വമെടുക്കും. എന്നാല്‍ അതുകൊണ്ട് മാത്രം പ്രശ്‌നം തീരില്ല.

പിടി ഉഷയും?

പിടി ഉഷയും?

ഇന്ത്യയുടെ ഇതിഹാസ കായിക താരവും പരിശീലകയും ആയ പിടി ഉഷയേയും ബിജെപിയില്‍ എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കെ സുരേന്ദ്രന്റെ വിജയ യാത്ര കോഴിക്കോട് എത്തുമ്പോള്‍ ഉഷയെ അതില്‍ പങ്കെടുപ്പിക്കാനാണ് നീക്കം. എന്നാല്‍ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പാളിപ്പോയ നീക്കം

പാളിപ്പോയ നീക്കം

സിപിഎം നേതാവും കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയറും ആയ തോട്ടത്തില്‍ രവീന്ദ്രനെ കൂടെ കൂട്ടാനും ബിജെപി ശ്രമം നടത്തിയിരുന്നു. കെ സുരേന്ദ്രന്‍ തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്തിയ കാര്യം തോട്ടത്തില്‍ രവീന്ദ്രന്‍ വെളിപ്പെടുത്തി. എന്നാല്‍ സുരേന്ദ്രന്റെ ദൗത്യം ഇവിടെ പരാജയപ്പെട്ടു.

ഇനിയും വരും പ്രമുഖര്‍

ഇനിയും വരും പ്രമുഖര്‍

കേരളം ഞെട്ടുന്ന വിധത്തില്‍ പ്രമുഖര്‍ ബിജെപിയില്‍ അണിചേരും എന്നാണ് കെ സുരേന്ദ്രന്‍ മുമ്പ് പറഞ്ഞത്. അതിനായുള്ള അണിയറ നീക്കങ്ങളും ശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ ജില്ലയിലും വിജയയാത്ര എത്തുമ്പോള്‍ പ്രമുഖരെ പുതിയതായി അണിനിരത്താനുള്ള കരുനീക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് വിവരം.

വിജയിച്ചാല്‍ 'സുരേന്ദ്രവിജയം'

വിജയിച്ചാല്‍ 'സുരേന്ദ്രവിജയം'

ഈ നീക്കങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെയാണ്. മിക്കജില്ലകളിലും നേരിട്ടെത്തി പല പ്രമുഖരുമായും അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് ഫലം കാണുകയും, തിരഞ്ഞെടുപ്പില്‍ മോശമല്ലാത്ത സീറ്റുകള്‍ സ്വന്തമാക്കുകയും ചെയ്താല്‍ സംസ്ഥാന നേതൃത്വത്തില്‍ വി മുരളീധരന്‍- കെ സുരേന്ദ്രന്‍ അച്ചുതണ്ട് കൂടുതല്‍ ശക്തമാകും.

തിരുവനന്തപുരത്ത് എന്താകും

തിരുവനന്തപുരത്ത് എന്താകും

ഇത്തവണ ബിജെപി ഏറ്റവും അധികം പ്രതീക്ഷയര്‍പ്പിക്കുന്നത് തലസ്ഥാന ജില്ലയില്‍ ആണ്. സിറ്റിങ് സീറ്റ് ആയ നേമം കൂടാതെ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഈ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി കുപ്പായവും തയ്പിച്ച് കാത്തിരിക്കുന്ന മുതിർന്ന നേതാക്കൾ തന്നെ അനവധിയാണ്. പൊതുസമ്മതർ എത്തുന്പോൾ ഇവരിൽ എത്രപേരുടെ പേര് വെട്ടപ്പെടും എന്നാണ് അറിയാനുള്ളത്.

മാതൃഭൂമിയിലെ മാധ്യമപ്രവർത്തകയ്ക്ക് 'കളക്ടർ ബ്രോ'യുടെ അധിക്ഷേപ മറുപടി; അത് പ്രശാന്ത് അല്ല, താനെന്ന് ഭാര്യമാതൃഭൂമിയിലെ മാധ്യമപ്രവർത്തകയ്ക്ക് 'കളക്ടർ ബ്രോ'യുടെ അധിക്ഷേപ മറുപടി; അത് പ്രശാന്ത് അല്ല, താനെന്ന് ഭാര്യ

English summary
BJP to find more public figures to contest in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X