കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കളിമാറ്റുന്നു; ശരണം വിളിച്ച് യോഗങ്ങള്‍, ശബരിമല തന്നെ ആയുധം, മൂന്നിടത്ത് പിന്തുണയേറി

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുകള്‍ മറികടന്ന് ശബരിമല മുഖ്യപ്രചാരണ വിഷയമാക്കാന്‍ ബിജെപി തീരുമാനം. ശബരിമല യുവതീ പ്രവേശന വിഷയത്തിന് ഊന്നല്‍ നല്‍കാന്‍ കീഴ്കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ വര്‍ധിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി അവലോകന യോഗം വിലയിരുത്തി.

ഇതിന് കാരണം ശബരിമല വിഷയത്തില്‍ ഈ സ്ഥാനാര്‍ഥികള്‍ എടുത്ത നിലപാടാണെന്നും ബിജെപി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് എന്തുവില കൊടുത്തും ശബരിമല വിഷയം പ്രധാന ആയുധമാക്കാന്‍ ആലോചിക്കുന്നത്. ശബരിമല കര്‍മസമിതിയും പൂര്‍ണ പിന്തുണയുമായി ബിജെപിക്കൊപ്പമുണ്ട്.....

 ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടല്‍

ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടല്‍

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ശബരിമല തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ വിഷയമുന്നയിക്കുമ്പോള്‍ പിന്തുണ ലഭിക്കുന്നുവെന്നാണ് അവലോകന യോഗത്തിന്റെ വിലയിരുത്തല്‍.

ശരണം വിളിച്ച് യോഗങ്ങള്‍

ശരണം വിളിച്ച് യോഗങ്ങള്‍

പ്രധാനമന്ത്രി മോദി തിരിച്ചുപോയതിന് പിന്നാലെയാണ് ശബരിമല പ്രചാരണത്തില്‍ ഊന്നിപ്പറയാന്‍ ബിജെപി തീരുമാനിച്ചത്. പ്രചാരണ യോഗങ്ങളില്‍ പ്രസംഗം തുടങ്ങുന്നതിന് മുമ്പ് ശരണം വിളിക്കാനാണ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ചട്ടം ലഘിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്.

 നിലപാട് മാറ്റി ശ്രീധരന്‍പിള്ള

നിലപാട് മാറ്റി ശ്രീധരന്‍പിള്ള

ശബരിമല പ്രധാന പ്രചാരണ വിഷയമല്ല എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നിലപാടില്‍ മയംവരുത്തി. ശബരിമല തങ്ങളുടെ ആത്മാവില്‍ അധിഷ്ഠിതമായ വിഷയമാണെന്ന് ശ്രീധരന്‍ പിള്ള ഇപ്പോള്‍ പറയുന്നു.

 മൂന്നിടത്ത് സ്വീകാര്യത കൂടി

മൂന്നിടത്ത് സ്വീകാര്യത കൂടി

മൂന്നിടത്താണ് ബിജെപിക്ക് സ്വീകാര്യത വര്‍ധിക്കുന്നതായി കണക്കാക്കുന്നത്. കുമ്മനം രാജശേഖരന്‍ മല്‍സരിക്കുന്ന തിരുവനന്തപുരം, കെ സുരേന്ദ്രന്‍ മല്‍സരിക്കുന്ന പത്തനംതിട്ട, സുരേഷ്‌ഗോപി മല്‍സരിക്കുന്ന തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് സ്വീകാര്യത വര്‍ധിച്ചെന്ന് നേതാക്കള്‍ വിശ്വസിക്കുന്നു.

 ശബരിമല കര്‍മസമിതിയും

ശബരിമല കര്‍മസമിതിയും

ബിജെപിക്ക് പിന്തുണയുമായി ശബരിമല കര്‍മസമിതിയുണ്ട്. പെരുമാറ്റച്ചട്ടം തങ്ങളെ ബാധിക്കില്ലെന്ന അവര്‍ പറയുന്നു. തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി അല്ലാത്തതിനാല്‍ പെരുമാറ്റച്ചട്ടം തങ്ങളെ ബാധിക്കില്ലെന്ന് കര്‍മസമിതി നേതാവ് ചിദാനന്ദപുരി പറയുന്നു.

ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു, ഇനി കോണ്‍ഗ്രസിനൊപ്പംഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു, ഇനി കോണ്‍ഗ്രസിനൊപ്പം

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അറിയാന്‍കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അറിയാന്‍

English summary
BJP trying highlights Sabarimala issue to Election Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X