കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ ബിജെപിയുടെ തുറുപ്പ് ചീട്ട് പിജെ കുര്യന്‍, സംസ്ഥാന നേതാക്കള്‍ക്ക് ആശങ്ക!!

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ അറിയപ്പെടുന്ന നേതാവ് വേണം | Oneindia Malayalam

എറണാകുളം: പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ ബിജെപിയില്‍ അവസാന നിമിഷം വീണ്ടും സസ്‌പെന്‍സ്. കോണ്‍ഗ്രസില്‍ നിന്ന് വരുന്ന നേതാവിനാണ് ഈ സീറ്റ് നല്‍കുകയെന്നാണ് കേന്ദ്ര നേതൃത്വം സൂചിപ്പിക്കുന്നത്. അതേസമയം സംസ്ഥാന സമിതിയിലെ നേതാക്കള്‍ മുഴുവന്‍ അങ്കലാപ്പിലാണ് ഈ നീക്കത്തില്‍. ആര്‍എസ്എസിന്റെ പിന്തുണ വരെ സുരേന്ദ്രനൊപ്പമാണ്.

എന്നാല്‍ സംസ്ഥാന സമിതിയില്‍ ഇപ്പോഴുള്ള നേതാക്കളൊന്നും പത്തനംതിട്ടയില്‍ വിജയിക്കാന്‍ കെല്‍പ്പുള്ളവരല്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. അതിനായി സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രമുഖനും, ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന നേതാവ് വേണമെന്നാണ് നിലപാട്. അതേസമയം ഇതിനിടയില്‍ എല്‍കെ അദ്വാനിയുടെ പേര് വരെ പത്തനംതിട്ടയില്‍ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഇതിന് യാതൊരു സാധ്യതയും ഇല്ലെന്നാണ് സൂചന.

പത്തനംതിട്ടയില്‍ സര്‍പ്രൈസ്

പത്തനംതിട്ടയില്‍ സര്‍പ്രൈസ്

ടോം വടക്കനെ ബിജെപിയിലെത്തിച്ചത് അമിത് ഷായുടെ സര്‍പ്രൈസ് നീക്കമായിരുന്നു. അത്തരമൊരു നീക്കത്തിനാണ് ഇപ്പോള്‍ ബിജെപി കേരളത്തില്‍ ശ്രമിക്കുന്നത്. അതിനായിട്ടാണ് പത്തനംതിട്ട സീറ്റ് ഒഴിച്ചിട്ടത്. ഇവിടെ ബിജെപിയുടെ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടെങ്കില്‍ അമിത് ഷാ ഇതൊന്നും വേണ്ട എന്ന നിലപാടിലാണ്. കേരളത്തിലെ അറിയപ്പെടുന്ന നേതാവ് തന്നെ വേണമെന്നാണ് ആവശ്യം.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ നേതാവ്

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ നേതാവ്

പത്തനംതിട്ടയില്‍ നിന്നോ എറണാകുളത്ത് നിന്നോ ഉള്ള കോണ്‍ഗ്രസിന്റെ പ്രമുഖ ദേശീയ നേതാവ് താമര ചിഹ്നത്തില്‍ മത്സരിക്കുമെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ മുഖമാണെന്ന് അമിത് ഷാ വ്യക്തമാക്കുന്നു. അതേസമയം ബിെജപിയുടെ സംസ്ഥാന നേതൃത്വം അറിയാതെയുള്ള നീക്കങ്ങളാണ് ഇത്. ടോം വടക്കന്‍ ബിജെപിയില്‍ എത്തിയത് ബിജെപിയുടെ കേരള ഘടകത്തിലെ ഒരു നേതാവ് പോലും അറിഞ്ഞിട്ടില്ലായിരുന്നു.

അമിത് ഷായുടെ ഇടപെടല്‍

അമിത് ഷായുടെ ഇടപെടല്‍

അമിത് ഷായും കേന്ദ്ര മന്ത്രിമാരും നേരിട്ടിറങ്ങിയാണ് നീക്കങ്ങള്‍ നടത്തുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണെന്ന് സൂചനയുണ്ട്. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന സമയത്ത് അദ്ദേഹത്തിന് ബിജെപിയില്‍ നിന്ന് ഓഫറുകളുണ്ടായിരുന്നു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാവാന്‍ രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചിരുന്നുവെന്നാണ് കുര്യന്‍ പറയുന്നത്.

കുര്യന്‍ വരുമോ?

കുര്യന്‍ വരുമോ?

പിജെ കുര്യന്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളം കോണ്‍ഗ്രസ് നേതൃത്വവുമായി നല്ല ബന്ധത്തില്‍ അല്ല. അദ്ദേഹം മത്സരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരളത്തിലെ യുവനേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെയാണ് പറഞ്ഞതെന്നാണ് കുര്യന്റെ വിലയിരുത്തല്‍. കെവി തോമസിനും അതേ അനുഭവം വന്നതോടെ എല്ല മേഖലകളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു നില്‍ക്കുകയാണ്. പത്തനംതിട്ടയില്‍ അദ്ദേഹം മത്സരിച്ചാല്‍ വിജയിക്കാനുള്ള സാധ്യതയുണ്ട്.

ശബരിമല നേട്ടമാക്കാന്‍

ശബരിമല നേട്ടമാക്കാന്‍

ശബരിമല നേട്ടമാക്കാന്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാവ് എത്തുന്നത് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അദ്ദേഹത്തിന് ക്രിസ്ത്യന്‍, ഹിന്ദു മുന്നോക്ക, പിന്നോക്ക, മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും കുര്യന് ലഭിക്കും. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കുര്യന് സാധിക്കും. ത്രികോണ മത്സരമുണ്ടായാല്‍ വിജയം ഉറപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.

കുര്യന് മൗനം

കുര്യന് മൗനം

ബിജെപിയിലേക്ക് പോകുമോ എന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. അഭ്യൂഹം ഏത് വരെ പോകുമെന്ന് നോക്കിയ ശേഷം പ്രതികരണം നടത്താമെന്നാണ് കുര്യന്റെ നിലപാട്. ബിജെപി കേന്ദ്ര നേതാക്കള്‍ കുര്യനുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. ടോം വടക്കനെ നേരിട്ട് ഇറക്കിയിലുള്ള നീക്കങ്ങളും കേന്ദ്ര നേതൃത്വം നടത്തുന്നുണ്ട്. കേരളത്തില്‍ ഇപ്പോഴുള്ള എല്ലാ നേതാക്കളെയും മികവുള്ള നേതാവാണ് പിജെ കുര്യനെന്നാണ് വിലയിരുത്തല്‍.

സുരേന്ദ്രനെ തഴയുമോ?

സുരേന്ദ്രനെ തഴയുമോ?

ആര്‍എസ്എസ് അടക്കമുള്ള പിന്തുണച്ച കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ തഴഞ്ഞേക്കുമെന്നാണ് സൂചന. അതേസമയം രണ്ട് കോണ്‍ഗ്രസ് നേതാക്കളുമായി ബിജെപി കേന്ദ്ര നേതൃത്വം സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന നേതാക്കള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ല. ഇതിലൊരു നേതാവ് പാതി മനസ്സുമായി പാര്‍ട്ടി വിടാന്‍ നില്‍ക്കുകയാണ്. എന്നാല്‍ സംസ്ഥാന നേതൃത്വം ആകെ ആശങ്കയിലാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന പ്രാമുഖ്യം ദേശീയ നേതൃത്വം കൊണ്ടുവരുന്ന നേതാവ് കൊണ്ടുപോകുമെന്നാണ് വിലയിരുത്തല്‍.

ബിജെപിയിലുള്ള എല്ലാവരും കള്ളന്‍മാരാണ്... കാവല്‍ക്കാരായി ഒരാള്‍ പോലുമില്ലെന്ന് രാഹുല്‍!!ബിജെപിയിലുള്ള എല്ലാവരും കള്ളന്‍മാരാണ്... കാവല്‍ക്കാരായി ഒരാള്‍ പോലുമില്ലെന്ന് രാഹുല്‍!!

English summary
bjp tries to get pj kurien on pathanamthitta seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X